ന്യോൺ: ലിവർപൂളും റയൽ മാഡ്രിഡും തമ്മിൽ പാരിസിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുന്നോടിയായി നടന്ന മോശം സംഭവങ്ങളിൽ ആരാധകരോട് ക്ഷമാപണവുമായി യുവേഫ. ടിക്കറ്റെടുക്കാതെയും വ്യാജമായ ടിക്കറ്റുകൾ ഉപയോഗിച്ചും ആരാധകർ സ്റ്റേഡിയത്തിൽ കയറാൻ ശ്രമിക്കുകയും ഇതേതുടർന്ന് ടിക്കെറ്റെടുത്ത ആളുകൾക്ക് പ്രവേശനം ലഭിക്കാൻ വൈകിയിരുന്നു. ആരാധകർ സൃഷ്‌ടിച്ച പ്രശ്‌നങ്ങളെ തുടർന്ന് പൊലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ട സാഹചര്യവും പലരുടെയും സാധനങ്ങൾ കളവു പോയ അവസ്ഥയുമുണ്ടായിരുന്നു.
-
UEFA wishes to sincerely apologise to all spectators who had to experience or witness frightening and distressing events in the build-up to the UEFA Champions League final last week.
— UEFA (@UEFA) June 3, 2022 " class="align-text-top noRightClick twitterSection" data="
An independent review will seek to establish a full picture of what occurred.
Full details: ⬇️
">UEFA wishes to sincerely apologise to all spectators who had to experience or witness frightening and distressing events in the build-up to the UEFA Champions League final last week.
— UEFA (@UEFA) June 3, 2022
An independent review will seek to establish a full picture of what occurred.
Full details: ⬇️UEFA wishes to sincerely apologise to all spectators who had to experience or witness frightening and distressing events in the build-up to the UEFA Champions League final last week.
— UEFA (@UEFA) June 3, 2022
An independent review will seek to establish a full picture of what occurred.
Full details: ⬇️
ടിക്കറ്റ് ലഭിച്ചു കളി കാണാൻ എത്തിയ ലിവർപൂൾ ആരാധകരിലെ വലിയൊരു വിഭാഗത്തിന് നേരെ വളരെ മോശം പെരുമാറ്റമാണ് അധികൃതർ പുറത്ത് എടുത്തത്. തുടർന്ന് ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധം ആണ് ഫുട്‌ബോൾ ലോകത്ത് നിന്നുണ്ടായത്. ഈ സംഭവത്തെക്കുറിച്ച് വിശദീകരണം നൽകാൻ റയൽ മാഡ്രിഡ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് യുവേഫ വൈകിയുള്ള ക്ഷാമാപണവുമായി രംഗത്തെത്തിയത്.
ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിനു മുൻപ് നടന്ന അനിഷ്‌ട സംഭവങ്ങളിൽ ആരാധകർക്കു നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളിലും വിഷമങ്ങളിലും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് യുവേഫ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. ഒരു ആരാധകരും അത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകാൻ ഇടവരരുതെന്നും ഇനിയൊരിക്കലും അങ്ങനെ സംഭവിക്കില്ലെന്നും യുവേഫ കൂട്ടിച്ചേർത്തു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും മത്സരത്തിന്‍റെ സംഘാടനത്തിൽ വന്ന പിഴവുകൾ എന്തൊക്കെയെന്നു പരിശോധിക്കുകയും ചെയ്യുമെന്ന് യുവേഫ അറിയിച്ചു. മത്സരത്തിൽ കളിച്ച രണ്ടു ടീമും അവരുടെ ആരാധകർ നേരിട്ട മോശം അനുഭവത്തെക്കുറിച്ചു പറഞ്ഞ് യുവേഫക്ക് പരാതി നൽകിയിരുന്നു. ഇത്തരം സംഭവങ്ങൾ ഫുട്ബോളിൽ നിന്നും മറ്റു കായിക ഇനങ്ങളിൽ നിന്നും പൂർണ്ണമായും ഇല്ലാതാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.