ETV Bharat / sports

'ആറ'ഴകില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ഗ്രൂപ്പ് ഘട്ടത്തില്‍ സമ്പൂര്‍ണ ജയം; റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെയും വീഴ്‌ത്തി ഇംഗ്ലീഷ് വമ്പന്‍മാര്‍ - മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗ് പോയിന്‍റ്

Champions League Red Star Belgrade vs Manchester City Result: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആറാം മത്സരവും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി മാഞ്ച്സ്റ്റര്‍ സിറ്റി.

UEFA Champions League  Red Star Belgrade vs Manchester City Result  Champions League Manchester City  Mica Hamilton First Goal For Manchester City  Oscar Bobb Kalvin Phillips  ചാമ്പ്യന്‍സ് ലീഗ്  മാഞ്ചസ്റ്റര്‍ സിറ്റി റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ്  ചാമ്പ്യന്‍സ് ലീഗ് മാഞ്ചസ്റ്റര്‍ സിറ്റി  മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗ് പോയിന്‍റ്  മൈക്ക ഹാമില്‍ട്ടണ്‍ ഓസ്‌കര്‍ ബോബ്
Champions League Red Star Belgrade vs Manchester City Result
author img

By ETV Bharat Kerala Team

Published : Dec 14, 2023, 7:43 AM IST

മാറക്കാന: ചാമ്പ്യന്‍സ് ലീഗ് (UEFA Champions League) ഗ്രൂപ്പ് ഘട്ടത്തില്‍ സമ്പൂര്‍ണ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി (Manchester City). പ്രഥാമിക റൗണ്ടിലെ അവസാന മത്സരത്തില്‍ സെര്‍ബിയന്‍ ക്ലബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെയാണ് സിറ്റി പരാജയപ്പെടുത്തിയത്. എവേ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം (Red Star Belgrade vs Manchester City Match Result).

മൈക്ക ഹാമില്‍ട്ടണ്‍ (Mica Hamilton), ഓസ്‌കര്‍ ബോബ് (Oscar Bobb), കാല്‍വിന്‍ ഫിലിപ്‌സ് (Kalvin Phillips) എന്നിവരാണ് സിറ്റിക്ക് വേണ്ടി മത്സരത്തില്‍ ഗോള്‍ നേടിയത്. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ റൗണ്ട് ഓഫ് 16ല്‍ ഇടം കണ്ടെത്താന്‍ സിറ്റിക്ക് സാധിച്ചു.

പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേരത്തെ തന്നെ ഉറപ്പിച്ചിരുന്ന സിറ്റി പ്രധാന താരങ്ങളില്‍ പലരും ഇല്ലാതെ മാറക്കാനയില്‍ പന്ത് തട്ടാനിറങ്ങിയ സിറ്റിക്ക് മത്സരത്തിന്‍റെ 19-ാം മിനിറ്റില്‍ തന്നെ ലീഡ് സ്വന്തമാക്കാന്‍ സാധിച്ചു. സിറ്റിക്ക് വേണ്ടി ആദ്യ മത്സരത്തിനിറങ്ങിയ മൈക്ക ഹാമില്‍ട്ടണാണ് സന്ദര്‍ശകര്‍ക്ക് വേണ്ടി ആദ്യം ഗോള്‍ നേടിയത് (Mica Hamilton First Goal For Manchester City). ഒന്നാം പകുതിയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും പിന്നീട് ഗോളുകളൊന്നും നേടാന്‍ സിറ്റിക്ക് സാധിച്ചില്ല.

ഒരു ഗോള്‍ ലീഡുമായി രണ്ടാം പകുതിക്ക് ഇറങ്ങിയ സിറ്റി 62-ാം മിനിറ്റിലാണ് ലീഡ് ഉയര്‍ത്തുന്നത്. ഓസ്‌കര്‍ ബോബ് ആയിരുന്നു ഗോള്‍ സ്കോറര്‍. അധികം വൈകാതെ തന്നെ ഒരു ഗോള്‍ മടക്കാന്‍ ആതിഥേയര്‍ക്കായി. 76-ാം മിനിറ്റില്‍ ഹങ് ഇന്‍ ബം (Hwang In Beom) ആണ് ബെല്‍ഗ്രേഡിന് വേണ്ടി ഗോള്‍ കണ്ടെത്തുന്നത്.

പിന്നാലെ, കാല്‍വിന്‍ ഫിലിപ്‌സ് സിറ്റിയുടെ ജയം ഉറപ്പിച്ച ഗോള്‍ നേടി. 85-ാം മിനിറ്റിലായിരുന്നു ഗോളിന്‍റെ പിറവി. മൈക്ക ഹാമില്‍ട്ടണെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റിയില്‍ നിന്നുമാണ് കാല്‍വിന്‍ ഫിലിപ്‌സ് സിറ്റിക്കായി സ്കോര്‍ ചെയ്‌തത്.

ഇഞ്ചുറി ടൈമില്‍ ഒരു റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും ജയത്തിലേക്ക് എത്താന്‍ അത് മാത്രം പോരായിരുന്നു അവര്‍ക്ക്. അലെക്‌സാണ്ടര്‍ കറ്റായ് (Aleksander Katai) ആയിരുന്നു അവരുടെ രണ്ടാം ഗോള്‍ നേടിയത്.

Also Read : ദുരന്തമായി മാൻയു, ചാമ്പ്യൻസ് ലീഗിനും യൂറോപ്പ ലീഗിനും പുറത്ത്, അതേ വഴിയില്‍ പ്രീമിയർ ലീഗും... കിരീടമില്ലാക്കാലം തുടരും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.