ഇസ്‌താംബുള്‍ : ചാമ്പ്യന്‍സ് ലീഗില്‍ (UEFA Champions League) മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ (Manchester United) നോക്ക് ഔട്ട് മോഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് ഗലാറ്റസറെ (Galatasaray). അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ടര്‍ക്കിഷ് ക്ലബിനോട് 3-3 ന്‍റെ സമനിലയാണ് ചെകുത്താന്മാര്‍ വഴങ്ങിയത്. 3-1 എന്ന നിലയില്‍ മുന്നില്‍ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന് തിരിച്ചടികള്‍ നേരിടേണ്ടി വന്നത് (Galatasaray vs Manchester United Match Result).
ആതിഥേയരായ ഗലാറ്റസറെയെ വിറപ്പിക്കാന്‍ മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ സന്ദര്‍ശകരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിച്ചു. 11-ാം മിനിറ്റിലാണ് യുണൈറ്റഡ് ആദ്യ ഗോള്‍ നേടുന്നത്. യുവതാരം അലജാന്‍ഡ്രോ ഗര്‍നാച്ചോയാണ് (Alejandro Garnacho) ചെകുത്താന്മാര്‍ക്ക് ലീഡ് സമ്മാനിച്ചത്.
യുണൈറ്റഡ് സൂപ്പര്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ (Bruno Fernandes) പാസ് സ്വീകരിച്ച് കൊണ്ടായിരുന്നു ഗര്‍നാച്ചോ ഗലാറ്റസറെ ആരാധകരെ നിശബ്‌ദരാക്കിയത്. 18-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം ഗോളും നേടി. ബ്രൂണോയുടെ തകര്‍പ്പന്‍ ഒരു ലോങ് റേഞ്ച് ഷോട്ടാണ് ചുവന്ന ചെകുത്താന്മാരുടെ ലീഡ് ഉയര്‍ത്തിയത്.
-
What. A. Game. 🥵#UCL pic.twitter.com/iA0RAKUhqj
— UEFA Champions League (@ChampionsLeague) November 29, 2023 " class="align-text-top noRightClick twitterSection" data="
">What. A. Game. 🥵#UCL pic.twitter.com/iA0RAKUhqj
— UEFA Champions League (@ChampionsLeague) November 29, 2023What. A. Game. 🥵#UCL pic.twitter.com/iA0RAKUhqj
— UEFA Champions League (@ChampionsLeague) November 29, 2023
പിന്നീടായിരുന്നു ഗലാറ്റസറെയുടെ തിരിച്ചുവരവ്. 29-ാം മിനിറ്റില്‍ ഹക്കിം സിയേച് (Hakim Ziyech) ആതിഥേയര്‍ക്കായി ആദ്യ ഗോള്‍ നേടി. ഫ്രീ കിക്കില്‍ നിന്നായിരുന്നു ഗോള്‍. സിയേച് പായിച്ച ഷോട്ടിന്‍റെ ഗതി മനസിലാക്കാന്‍ യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഒനാനയ്‌ക്ക് സാധിച്ചിരുന്നില്ല. ഇതോടെ 2-1 എന്ന സ്കോറില്‍ ആദ്യ പാദത്തില്‍ മുന്നില്‍ നില്‍ക്കാന്‍ യുണൈറ്റഡിനായി.
55-ാം മിനിറ്റിലാണ് യുണൈറ്റഡ് മൂന്നാം ഗോള്‍ ഗലറ്റാസറെയുടെ വലയിലെത്തിക്കുന്നത്. മക്‌ടോമിനെയായിരുന്നു (Scott McTominay) ഗോള്‍ സ്കോറര്‍. ഇതോടെ വീണ്ടും രണ്ട് ഗോളിന് മുന്നിലെത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി. അധികം വൈകാതെ തന്നെ ഗലാറ്റസറെ രണ്ടാം ഗോള്‍ നേടി.
ഹകിം സിയേചിന്‍റെ മറ്റൊരു ഫ്രീ കിക്കാണ് ആതിഥേയര്‍ക്ക് വീണ്ടും ആശ്വാസം പകര്‍ന്നത്. 62-ാം മിനിറ്റിലായിരുന്നു ഗോള്‍. 10 മിനിറ്റിനുള്ളില്‍ തന്നെ യുണൈറ്റഡിനൊപ്പം പിടിക്കാനും തുര്‍ക്കി ക്ലബിനായി.
71-ാം മിനിറ്റില്‍ അക്‌റ്റര്‍ഗൊലുവിന്‍റെ (Muhammed Kerem Akturkoglu) തകര്‍പ്പന്‍ ഫിനിഷിങ്ങാണ് ഗലാറ്റസറെയ്‌ക്ക് സമനില സമ്മാനിച്ചത്. പിന്നീട് ഗോള്‍ അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ഒന്ന് പോലും ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ യുണൈറ്റഡിന് സാധിച്ചിരുന്നില്ല. സമനിലയോടെ ഗ്രൂപ്പ് എയില്‍ അവസാന സ്ഥാനത്ത് തുടരുകയാണ് യുണൈറ്റഡ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെയാണ് യുണൈറ്റഡ് നേരിടുന്നത്.
അതേസമയം, ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ഡെന്മാര്‍ക്ക് ക്ലബ് കൊപ്പെന്‍ഹേഗനോട് സമനില വഴങ്ങി. മത്സരത്തില്‍ ഇരു ടീമിനും ഗോളുകളൊന്നും നേടാനായിരുന്നില്ല (Bayern Munich vs Copenhagen).
Also Read : ഗര്‍നാച്ചോയുടെ അത്‌ഭുത ഗോൾ, പിന്നാലെ റൊണാള്‍ഡോയുടെ സെലിബ്രേഷൻ: വീഡിയോ