ടോക്കിയോ: ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ ഇന്ത്യൻ താരം ലവ്‌ലിന ബോർഗോഹെയ്‌ൻ സെമിയില്‍ പ്രവേശിച്ചു. 69 കിലോ വിഭാഗം ക്വാർട്ടറില്‍ ചൈനീസ് തായ്‌പേയ് താരത്തെയാണ് ലവ്‌ലിന തോല്‍പ്പിച്ചത്. ജയത്തോടെ വനിത ബോക്‌സിങ്ങില്‍ ഇന്ത്യ മെഡലുറപ്പിച്ചു. ഓഗസ്റ്റ് നാലിനാണ് സെമിഫൈനല്‍.
ആദ്യ റൗണ്ട് നഷ്‌ടമായ ലവ്‌ലിന രണ്ടാമത്തെയും മൂന്നാമത്തെയും റൗണ്ട് സ്വന്തമാക്കിയാണ് സെമിയില്‍ പ്രവേശിച്ചത്. 23കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്. 2018ലും 2019ലും ലോക ചാമ്പ്യൻഷിപ്പ് വെങ്കലം നേടിയിട്ടുണ്ട്.
-
#IND have been assured of their second medal at #Tokyo2020
— #Tokyo2020 for India (@Tokyo2020hi) July 30, 2021 " class="align-text-top noRightClick twitterSection" data="
Lovlina Borgohain of #IND outpunches #TPE's Chen Nien-Chin in welterweight category (64-69kg) to advance to the semis 🔥#Tokyo2020 #StrongerTogether #UnitedByEmotion #Boxing @LovlinaBorgohai pic.twitter.com/JyYlNvGLze
">#IND have been assured of their second medal at #Tokyo2020
— #Tokyo2020 for India (@Tokyo2020hi) July 30, 2021
Lovlina Borgohain of #IND outpunches #TPE's Chen Nien-Chin in welterweight category (64-69kg) to advance to the semis 🔥#Tokyo2020 #StrongerTogether #UnitedByEmotion #Boxing @LovlinaBorgohai pic.twitter.com/JyYlNvGLze#IND have been assured of their second medal at #Tokyo2020
— #Tokyo2020 for India (@Tokyo2020hi) July 30, 2021
Lovlina Borgohain of #IND outpunches #TPE's Chen Nien-Chin in welterweight category (64-69kg) to advance to the semis 🔥#Tokyo2020 #StrongerTogether #UnitedByEmotion #Boxing @LovlinaBorgohai pic.twitter.com/JyYlNvGLze
ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. 2008ല്‍ വെങ്കലം സ്വന്തമാക്കിയ വിജേന്ദർ സിങാണ് ഇന്ത്യക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയത്. 2012ല്‍ മേരി കോമും വെങ്കലം സ്വന്തമാക്കി.
Also Read: അമ്പെയ്‌ത്തില്‍ മെഡല്‍ പ്രതീക്ഷയുമായി ദീപിക കുമാരി ക്വാർട്ടറില്‍