ടോക്കിയോ: ഒളിമ്പിക് വേദികളിലെ ഗാലറികള്‍ ശൂന്യമാകില്ലെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി ചെയര്‍മാന്‍ തോമസ് ബാക്ക്. ടോക്കിയോ ഒളിമ്പിക്‌സ് നടത്തിപ്പുമായി ബന്ധപ്പെട്ട് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗയുമായുള്ള കൂടിക്കാഴ്ച്ചക്കായി ടോക്കിയോയില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഈ വലിയ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് ഒളിമ്പിക് ഗവേണിങ് ബോഡി. ഒളിമ്പിക്‌സിനായി അടുത്ത വര്‍ഷം ടോക്കിയോയില്‍ എത്തുന്നവരെ വാക്‌സിനേഷന് വിധേയരാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡിനെ ഭയന്ന് ഗാലറികളിലേക്ക് കായക പ്രേമികള്‍ പ്രവേശിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മാസം ആദ്യം ടോക്കിയോയില്‍ ചതുര്‍രാഷ്‌ട്ര ജിംനാസ്‌റ്റിക് ടൂര്‍ണമെന്‍റ് വിജയകരമായി നടത്തിയിരുന്നു. കൊവിഡ് 19 ഭീതിയെ തുടര്‍ന്ന് ടോക്കിയോയില്‍ നടന്ന ആദ്യ അന്താരാഷ്‌ട്ര കായിക മത്സരമായിരുന്നു ഇത്. കൊവിഡ് 19നെ തുടര്‍ന്ന് മാറ്റിവെച്ച ടോക്കിയോ ഒളിമ്പിക്സ് അടുത്ത വര്‍ഷം ജൂലൈ 23ന് ആരംഭിച്ച് ഓഗസ്റ്റ് എട്ടിന് സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒളിമ്പിക്‌സിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഗെയിംസ് മാറ്റിവെക്കേണ്ടി വരുന്നത്. നേരത്തെ 2020 ജൂലൈ 24 മുതല്‍ ഓഗസ്റ്റ് എട്ട് വരെയുള്ള തീയ്യതികളില്‍ നടത്താനിരുന്ന ഗെയിംസാണ് മാറ്റിവെച്ചത്.