ബാംഗ്ലൂര്‍: ടോക്കിയോ ഒളിമ്പിക്സിലെ മലയാളി പ്രതീക്ഷ ഒളിമ്പ്യന്‍ കെടി ഇര്‍ഫാന് കൊവിഡ്. ബംഗളൂരുവിലെ സായി കേന്ദ്രത്തില്‍ പരിശീലനത്തിലിരിക്കുമ്പോഴാണ് മലയാളി ദീർഘദൂര നടത്തക്കാരൻ ഇര്‍ഫാന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
അഞ്ച് പേരും സായി ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ കഴിയും. കഴിഞ്ഞ മാസം ബംഗളൂരുവിലെ പരിശീലന കേന്ദ്രത്തില്‍ പരിശോധനക്ക് വിധേയരായ മറ്റ് അഞ്ച് അത്‌ലറ്റുകള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
കൂടുതല്‍ കായിക വാര്‍ത്തകള്‍: ഗോളടിച്ച് 'ഹാട്രിക് സെഞ്ച്വറി'; യൂറോപ്പില്‍ റോണോയുടെ പടയോട്ടം
ഇന്ത്യയില്‍ നിന്നും ആദ്യം ടോക്കിയോ ബെര്‍ത്ത് ഉറപ്പിച്ച അത്‌ലറ്റുകളുടെ പട്ടികയില്‍ ഇര്‍ഫാനും ഉള്‍പ്പെടും. 2019ല്‍ ജപ്പാനിലെ നവോമിയില്‍ നടന്ന ഏഷ്യന്‍ റേസ് വാക്ക് ചാമ്പ്യന്‍ഷിപ്പില്‍ നാലാമതായി ഫിനിഷ് ചെയ്‌താണ് ഇര്‍ഫാന്‍ ടോക്കിയോ ബെര്‍ത്ത് ഉറപ്പാക്കിയത്. 31 വയസുള്ള ഇര്‍ഫാന്‍ 2010ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തെങ്കിലും 10മതായാണ് ഫിനിഷ് ചെയ്‌തത്. അന്ന് ദേശിയ റെക്കോഡിട്ട ഇര്‍ഫാന്‍ 2016ലെ റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്തില്ല. പരിക്ക് കാരണമാണ് റിയോയിലെ ട്രാക്ക് ഇര്‍ഫാന് നഷ്‌ടമായത്.