ETV Bharat / sports

Swiss Open | ലോക മൂന്നാം നമ്പര്‍ താരത്തിനെതിരെ ശ്രീകാന്തിന് തകര്‍പ്പന്‍ ജയം, സെമിയില്‍

മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ടൂര്‍ണമെന്‍റിലെ രണ്ടാം സീഡായ ഡെന്മാര്‍ക്ക് താരത്തെ ഏഴാം സീഡും 12ാം നമ്പര്‍ താരവുമായ ശ്രീകാന്ത് വീഴ്‌ത്തിയത്

Swiss Open  Kidambi Srikanth  സ്വിസ് ഓപ്പൺ  കിഡംബി ശ്രീകാന്ത്  സ്വിസ് ഓപ്പൺ ബാഡ്‌മിന്‍റൺ ടൂര്‍ണമെന്‍റ്  ആൻഡേഴ്‌സ് ആന്‍റൺസണ്‍
സ്വിസ് ഓപ്പൺ: ലോക മൂന്നാം നമ്പര്‍ താരത്തിനെതിരെ ശ്രീകാന്തിന് തകര്‍പ്പന്‍ ജയം, സെമിയില്‍
author img

By

Published : Mar 26, 2022, 10:47 AM IST

ബേസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്) : ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് സ്വിസ് ഓപ്പൺ ബാഡ്‌മിന്‍റൺ ടൂര്‍ണമെന്‍റിന്‍റെ പുരുഷ സിംഗിൾസ് സെമി ഫൈനലിൽ. ക്വാര്‍ട്ടറില്‍ ലോക മൂന്നാം നമ്പർ താരമായ ഡെന്മാർക്കിന്‍റെ ആൻഡേഴ്‌സ് ആന്‍റൺസണെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരത്തിന്‍റെ മുന്നേറ്റം.

മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ടൂര്‍ണമെന്‍റിലെ രണ്ടാം സീഡായ ഡെന്മാര്‍ക്ക് താരത്തെ ഏഴാം സീഡും 12ാം നമ്പര്‍ താരവുമായ ശ്രീകാന്ത് വീഴ്‌ത്തിയത്. ഒരു മണിക്കൂറും 19 മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ 21-19, 19-21, 22-20 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്‍റെ ജയം. സെമിയില്‍ ഇന്തോനേഷ്യയുടെ ലോക എട്ടാം നമ്പർ താരം ജൊനാഥൻ ക്രിസ്റ്റിയാണ് ശ്രീകാന്തിന്‍റെ എതിരാളി.

അതേസമയം ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധുവും എച്ച്‌എസ് പ്രണോയിയും വനിത - പുരുഷ വിഭാഗം സിംഗിൾസ് ഇനങ്ങളിൽ നേരത്തെ സെമിയുറപ്പിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ടൂർണമെന്‍റിലെ രണ്ടാം സീഡായ സിന്ധു, അഞ്ചാം സീഡായ കാനഡയുടെ മിഷേൽ ലിയെയാണ് പരാജയപ്പെടുത്തിയത്.

36 മിനിട്ട് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ 21-10 21-19 എന്ന സ്‌കോറിനാണ് താരത്തിന്‍റെ ജയം. സെമിയില്‍ തായ്‌ലന്‍ഡിന്‍റെ കെയ്‌റ്റ്‌തോങ്ങാണ് സിന്ധുവിന്‍റെ എതിരാളി.

also read: സഞ്ജുവിനെ ട്രോളി ട്വിറ്ററിൽ പോസ്റ്റ്; രാജസ്ഥാൻ റോയൽസ് സോഷ്യൽ മീഡിയ ടീമിന്‍റെ കുറ്റി തെറിച്ചു

സ്വന്തം നാട്ടുകാരനും കോമൺവെൽത്ത് ഗെയിംസില്‍ സ്വർണ മെഡൽ ജേതാവുമായ പി.കശ്യപിനെയാണ് മലയാളി താരമായ പ്രണോയ് ക്വാർട്ടർ ഫൈനലില്‍ കീഴടക്കിയത്. 43 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ 21-16 21-16 എന്ന സ്‌കോറിനാണ് പ്രണോയിയുടെ വിജയം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.