ETV Bharat / sports

CWG 2022| ജൂഡോയില്‍ രണ്ട് മെഡല്‍; സുശീല ദേവിക്ക് വെള്ളി, വിജയ് കുമാറിന് വെങ്കലം

വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് സുശീല വെള്ളി മെഡൽ നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുശീല ദേവിയുടെ രണ്ടാം വെള്ളി മെഡലാണിത്.

Commonwealth Games  CWG 2022  സുശീലാ ദേവിയ്ക്ക് വെള്ളി  വിജയ് കുമാറിന് വെങ്കലം  silver medal for Sushila devi  bronze medal vijay kumar  Sushila devi and vijay kumar wins medals in Judo Commonwealth Games  Sushila devi and vijay kumar wins medals in Judo  JUDO in CWG  കോമണ്‍വെല്‍ത്ത് ഗെയിംസ്  Commonwealth Games
CWG 2022| ജൂഡോയില്‍ രണ്ട് മെഡല്‍; സുശീലാ ദേവിക്ക് വെള്ളി, വിജയ് കുമാറിന് വെങ്കലം
author img

By

Published : Aug 2, 2022, 8:52 AM IST

ബർമിങ്‌ഹാം: കോമൺവെൽത്ത് ഗെയിംസ് അഞ്ചാം ദിനത്തിൽ ജൂഡോയിൽ നിന്ന് രണ്ട് മെഡൽ സ്വന്തമാക്കി ഇന്ത്യ. വനിത വിഭാഗത്തിൽ സുശീല ദേവി വെള്ളി നേടിയപ്പോൾ പുരുഷ വിഭാഗത്തിൽ വിജയ് കുമാർ യാദവ് വെങ്കലം സ്വന്തമാക്കി. അതോടൊപ്പം വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജസ്‌ലീന്‍ സിങ് സെയ്‌നി തോറ്റു.

വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് സുശീല വെള്ളി മെഡൽ നേടിയത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ മിഷേല വൈറ്റ്ബൂയിയോട് താരം പരാജയപ്പെട്ടത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുശീല ദേവിയുടെ രണ്ടാം വെള്ളി മെഡലാണിത്.

പരിക്കുമായാണ് സുശീല ദേവി ഫൈനലിനിറങ്ങിയത്. സെമി ഫൈനൽ മത്സരത്തിനിടെ വലത്തേ കാൽപ്പാദത്തിന് പരിക്കേറ്റ സുശീലയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. കാലിൽ നാല് തുന്നലുകളുമുണ്ടായിരുന്നു.

പുരുഷന്മാരുടെ 60 കിലോ വിഭാഗത്തിൽ മത്സരിച്ച വിജയ് കുമാർ സൈപ്രസിന്‍റെ പെട്രോസ് ക്രിസ്‌റ്റോഡൗലിഡ്‌സിനെ കീഴടക്കിയാണ് വെങ്കലമെഡൽ കഴുത്തിലണിഞ്ഞത്. 2018 ഏഷ്യൻ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ താരത്തിന്‍റെ ആദ്യ കോമൺവെൽത്ത് ഗെയിംസ് മെഡലാണിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.