വളരെ ചെറുപ്പ കാലംതൊട്ട് സ്‌പോർട്‌സിൽ പങ്കെടുക്കുന്നത് ആൺകുട്ടികൾക്ക് ഗുണം ചെയ്യുമെന്ന് പഠനം. സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്നത് വഴി ആണ്‍ കുട്ടികള്‍ക്ക് മധ്യകാല ബാല്യത്തില്‍ (05 -12 വയസ് വരെ) അനുഭവപ്പെടാന്‍ സാധ്യതയുള്ള വിഷാദവും ഉത്കണ്ഠയും കുറയ്‌ക്കുമെന്ന് പഠനം.
'ജേണൽ ഓഫ് ഡെവലപ്‌മെന്‍റൽ & ബിഹേവിയറൽ പീഡിയാട്രിക്‌സി'ലാണ് ഇത് സംബന്ധിച്ച ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
മധ്യ ബാല്യത്തിൽ കുറവ് വൈകാരിക ബുദ്ധിമുട്ടുകൾ (motional distress) അനുഭവിക്കുന്ന ആൺകുട്ടികൾ കൗമാരത്തിന്‍റെ തുടക്കത്തിൽ ശാരീരികമായി കൂടുതൽ സജീവമാകാൻ സാധ്യതയുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.
സ്‌കൂൾ പ്രായത്തിലുള്ള കുട്ടികളിലെ സ്‌പോർട്‌സിലെ പങ്കാളിത്തവും വിഷാദവും ഉത്കണ്ഠയും തമ്മിലുള്ള ദീർഘകാലവും, പരസ്പര ബന്ധത്തെയും അടിസ്ഥാനമാക്കിയാണ് പഠനമെന്ന് ഗവേഷകയായ മേരി ജോസി-ഹാർബെക് പറഞ്ഞു.
5 വയസും 12 വയസും പ്രായമുള്ള കുട്ടികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നും കായിക, ശാരീരിക പ്രവർത്തന ശീലങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചും 6 മുതൽ 10 വയസ് വരെ പ്രായമുള്ള കുട്ടികളുടെ അധ്യാപകർ റിപ്പോർട്ട് ചെയ്ത വൈകാരിക അസ്വസ്ഥതയുടെ ലക്ഷണങ്ങള്‍ പരിശോധിച്ചുമാണ് പഠനം നടത്തിയിട്ടുള്ളത്.
കുട്ടിക്കാലത്തെ ശാരീരിക നിഷ്‌ക്രിയത്വം ഭാവിയില്‍ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നതിന് നിവരധി തെളിവുകളുണ്ടെന്ന് ഗവേഷക പറഞ്ഞു.
also read: അഡ്‌ലെയ്‌ഡ് ഇന്‍റര്‍നാഷണലില്‍ ആഷ്‌ലി ബാര്‍ട്ടിക്ക് കിരീടം
സ്‌പോർട്‌സിൽ ഒരിക്കലും പങ്കെടുക്കാത്ത 5 വയസുള്ള ആൺകുട്ടികൾ, 6 നും 10 നും ഇടയിൽ അസന്തുഷ്ടരും ക്ഷീണിതരുമായി കാണപ്പെടാൻ സാധ്യതയുണ്ടെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് സന്തോഷം കണ്ടെത്താന്‍ ബുദ്ധിമുട്ടും, ഭയമോ ആശങ്കയോ ഉള്ളതായി തോന്നുന്നുവെന്നും ഗവേഷക പറഞ്ഞു.
മധ്യ ബാല്യകാലത്ത് ഉയർന്ന തലത്തിലുള്ള വിഷാദവും ഉത്കണ്ഠയും പ്രകടിപ്പിക്കുന്ന ആൺകുട്ടികൾ പിന്നീട് 12 വയസുള്ളപ്പോള്‍ ശാരീരികമായി സജീവമായിരിക്കില്ലെന്നും പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം കാര്യമായ മാറ്റങ്ങളൊന്നും കണ്ടെത്തിയില്ലെന്നും ഗവേഷക കൂട്ടിച്ചേര്‍ത്തു.