ETV Bharat / sports

യുദ്ധം വേണ്ട; സമാധാനത്തിനായി ഒന്നിച്ച് കായിക ലോകം, യുക്രൈന് ഐക്യദാർഢ്യം - Russia-Ukraine war sports

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പല കായിക മത്സരങ്ങളിലും ഗ്യാലറികളിലുടനീളം 'നോ വാർ' ബാനറുകൾ നിരന്നിരുന്നു

SPORTS WORLD ON RUSSIA UKRAINE WAR  RUSSIA UKRAINE WAR  Sports world in solidarity with Ukraine  സമാധാനത്തിനായി ഒന്നിച്ച് കായിക ലോകം  റഷ്യ യുക്രൈൻ യുദ്ധത്തിൽ കായിക ലോകം  യുക്രൈന് ഐക്യദാർഢ്യവുമായി കായിക ലോകം  Russia attack Ukraine  Russia Ukraine War  Russia Ukraine News  Russia Ukraine Crisis News  Russia-ukraine conflict  vladimir putin  Russia-Ukraine War Crisis  russia declares war on ukraine  Russia-Ukraine war sports  Barcelona stop war banner after Russia invades Ukraine
യുദ്ധം വേണ്ട; സമാധാനത്തിനായി ഒന്നിച്ച് കായിക ലോകം, യുക്രൈന് ഐക്യദാർഢ്യം
author img

By

Published : Feb 25, 2022, 4:52 PM IST

യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടികളിൽ പ്രതിഷേധം അറിയിച്ച് കായികലോകവും. യുദ്ധം നിർത്താൻ ആഹ്വാനം ചെയ്‌ത് 'സ്റ്റോപ്പ് വാർ' എന്ന എഴുത്ത് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പല കായിക മത്സരങ്ങൾക്കിടയിലും കണ്ടു. താരങ്ങൾക്കൊപ്പം കാണികളും ഒരോ മത്സരങ്ങളിലും യുക്രൈന് ഐക്യദാർഢ്യം അറിയിക്കുന്നുണ്ട്.

ബാഴ്‌സലോണയും നേപ്പാളും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി ഇരു ടീമിലേയും കളിക്കാർ യുക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്റ്റോപ്പ് വാർ എന്ന ബാനർ ഉയർത്തിയിരുന്നു. ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിന് മുന്നോടിയായാണ് താരങ്ങൾ മൈതാനത്തിന് നടുവിലെത്തി ബാനർ ഉയർത്തിയത്.

ഒളിംപിയാക്കോസിനെതിരായ മത്സരത്തിൽ അറ്റ്‌ലാന്‍റക്ക് വേണ്ടി ഗോൾ നേടിയ ശേഷം യുക്രൈനിയൻ താരം റുസ്ലാൻ മാലിനോവ്‌സ്‌കി തന്‍റെ ജേഴ്‌സി ഉയർത്തി യുക്രൈനിൽ യുദ്ധമില്ല എന്നെഴുതിയ ബനിയൻ പ്രദർശിപ്പിച്ചിരുന്നു. ഇതോടെ മറ്റ് താരങ്ങളും താരത്തിന് പിന്തുണയുമായി എത്തി.

  • Roman Yaremchuk 🇺🇦🇺🇦🇺🇦

    He just HAD to score tonight!

    What a celebration too!

    Exceeding many Ukrainian expectations

    ACTIONS speak louder than words 💪🇺🇦 pic.twitter.com/Sp12eiYbAe

    — Zorya Londonsk (@ZoryaLondonsk) February 23, 2022 " class="align-text-top noRightClick twitterSection" data=" ">

ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ അയാക്‌സിനെതിരെ ബെൻഫിക്കയുടെ യുക്രൈൻ താരം റോമൻ യാരംചുക്കും രാജ്യത്തിന് പിന്തുണ നൽകിയിരുന്നു. ഗോൾ നേടിയ ശേഷം തന്‍റെ ജേഴ്‌സിയൂരി യുക്രൈന്‍റെ ദേശീയ ചിഹ്നം പതിപ്പിച്ച ബനിയൻ ധരിച്ചാണ് താരം ഐക്യദാർഢ്യം അറിയിച്ചത്.

ബാസ്ക്കറ്റ്ബോൾ ലോകകപ്പ് യോഗ്യത മത്സരത്തിൽ 'നോ വാർ' എന്ന് കവിളിൽ എഴുതി യുക്രൈൻ താരം ആർടെം പുസ്‌തോവ്യ യുദ്ധത്തിനെതിരെ പ്രതിഷേധിച്ചു. മത്സരത്തിൽ യുക്രൈൻ തോറ്റെങ്കിലും കാണികൾ എഴുന്നേറ്റ് നിന്ന് യുക്രൈന് പിന്തുണ അറിയിക്കുന്ന മനോഹര കാഴ്‌ചയും കാണാൻ സാധിച്ചു.

  • ℹ️ Following recent developments, FC Schalke 04 have decided to remove the logo of main sponsor GAZPROM from the club's shirts. It will be replaced by lettering reading ‘Schalke 04’ instead.#S04 pic.twitter.com/9kpJLRzTQ7

    — FC Schalke 04 (@s04_en) February 24, 2022 " class="align-text-top noRightClick twitterSection" data=" ">

ALSO READ: Yuzvendra Chahal: ബുംറയെ പിന്നിലാക്കി; ടി20 വിക്കറ്റ് വേട്ടയിൽ യുസ്‌വേന്ദ്ര ചാഹൽ ഒന്നാമത്

റഷ്യൻ ഫുട്‌ബോൾ താരം ഫെദർ സ്‌മൊലോവും റഷ്യയുടെ സൈനിക നടപടികൾക്കെതിരെ രംഗത്തെത്തി. 'നോ ടു വാർ' എന്ന് ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്‌തു. ഫോർമുല വണ്‍ താരം സെബാസ്റ്റ്യൻ വെറ്റൽ താൻ ഇത്തവണ റഷ്യൻ ഗ്രാൻപിയിൽ മത്സരിക്കില്ലെന്നും അറിയിച്ചു.

അതേസമയം ജർമ്മൻ ഫുട്‌ബോൾ ക്ലബായ ഷാൽക്കെ റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ഗാസ്‌പ്രോമുമായുള്ള തങ്ങളുടെ കരാർ അവസാനിപ്പിച്ചു. തങ്ങളുടെ ജേഴ്‌സിയിലുള്ള ഗാസ്‌പ്രോമിന്‍റെ ലോഗോ നീക്കം ചെയ്യുമെന്നും ക്ലബ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.