ടോക്കിയോ: കൊവിഡ് 19 പശ്ചാത്തലത്തില്‍ ടോക്കിയോ ഒളിമ്പിക്സ് ഒരു വര്‍ഷത്തേക്ക് മാറ്റിവച്ച ഒളിമ്പിക്‌സ് അസോസിയേഷന്‍റെ നടപടിയെ പിന്തുണച്ച് മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നവോമി ഒസാക്ക. അതേസമയം ഈ വര്‍ഷം നടക്കാനിരുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതിന്‍റെ വിഷമവും ജപ്പാന്‍ താരം ട്വിറ്ററിലൂടെ പങ്കുവച്ചു. കായിക മത്സരങ്ങള്‍ ലോകത്തെ വീണ്ടും ഒന്നിപ്പിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 2021ല്‍ നാം കൂടുതല്‍ ശക്തരായി തിരിച്ചുവരും, ലോകത്തെ ബാധിച്ചിരിക്കുന്ന വൈറസിനെ തുരത്താന്‍ നമുക്ക് ഒന്നിച്ചുനില്‍ക്കാമെന്നും 2019ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവ് ട്വിറ്ററില്‍ കുറിച്ചു.
-
Here’s where my brain has been in regards to @Tokyo2020 pic.twitter.com/RhMaCe6AlA
— NaomiOsaka大坂なおみ (@naomiosaka) March 28, 2020 " class="align-text-top noRightClick twitterSection" data="
">Here’s where my brain has been in regards to @Tokyo2020 pic.twitter.com/RhMaCe6AlA
— NaomiOsaka大坂なおみ (@naomiosaka) March 28, 2020Here’s where my brain has been in regards to @Tokyo2020 pic.twitter.com/RhMaCe6AlA
— NaomiOsaka大坂なおみ (@naomiosaka) March 28, 2020
കൊവിഡ് വ്യാപനം ശക്തിപ്പെട്ടതോടെയാണ് ഈ വര്‍ഷം ജൂലൈയില്‍ നടക്കാനിരുന്ന ഗെയിംസ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചത്. ഗെയിംസ് ഈ വര്‍ഷം തന്നെ നടത്തുമെന്ന് നിലപാടായിരുന്നു ആഥിതേയരായ ജപ്പാന്‍ ആദ്യം സ്വീകരിച്ചിരുന്നത്. എന്നാല്‍ രാജ്യാന്തര തലത്തില്‍ വന്‍ സമ്മര്‍ദമാണ് ജപ്പാനുമേല്‍ ഉണ്ടായത്. കാനഡ അടക്കമുള്ള രാജ്യങ്ങള്‍ താരങ്ങളെ അയക്കില്ലെന്ന നിലപാട് സ്വീകരിച്ചു. പിന്നാലെയാണ് ഗെയിംസ് മാറ്റിവച്ചത്. അടുത്ത വര്‍ഷം വേനലിന് മുമ്പ് ഗെയിംസ് ആരംഭിക്കുമെന്നാണ് അന്താരാഷ്‌ട്ര ഒളിമ്പിക്സ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.