ETV Bharat / sports

'എംബാപ്പെയുമായുള്ള പിഎസ്‌ജി കരാര്‍ ഫുട്ബോളിന് അപമാനം': ജാവിയർ തെബാസ്

സമീപ കാലത്ത് പിഎസ്‌ജിക്കുണ്ടായ നഷ്‌ടം ചൂണ്ടിക്കാട്ടി തന്‍റെ ട്വിറ്റർ ഹാൻഡിലിലൂടെ തെബാസിന്‍റെ പ്രതികരണം.

author img

By

Published : May 22, 2022, 12:39 PM IST

Spanish league president Javier Teba against PSG Mbappe deal  Javier Teba  Spanish league against PSG Mbappe deal  kylian mbappe  mbappe sign new contract with psg  PSG  നാസർ അൽ ഖെലൈഫി  Al Khelafi  Javier Teba against PSG president
'എംബാപ്പെയുമായുള്ള പിഎസ്‌ജി കരാര്‍ ഫുട്ബോളിന് അപമാനം': ജാവിയർ തെബാസ്

മാഡ്രിഡ്: സൂപ്പർ താരം കിലിയൻ എംബാപ്പെയുമായുള്ള കരാര്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജി ദീര്‍ഘിപ്പിച്ചത് ഫുട്ബോളിന് അപമാനമെന്ന് ലാ ലിഗ പ്രസിഡന്‍റ് ജാവിയർ തെബാസ്. സമീപ കാലത്ത് പിഎസ്‌ജിക്കുണ്ടായ നഷ്‌ടം ചൂണ്ടിക്കാട്ടി തന്‍റെ ട്വിറ്റർ ഹാൻഡിലിലൂടെ തെബാസിന്‍റെ പ്രതികരണം.

  • Lo que va a hacer el PSG renovando a Mbappé con grandes cantidades de dinero (a saber dónde y cómo las paga) despues de dar pérdidas por 700M€ en las últimas temporadas y tener mas 600M€ de masa salarial, es un INSULTO al fútbol. Al-Khelafi es tan peligroso como la Superliga. pic.twitter.com/sZ1Y1TaSbK

    — Javier Tebas Medrano (@Tebasjavier) May 21, 2022 " class="align-text-top noRightClick twitterSection" data=" ">

"സമീപകാല സീസണുകളിൽ 700 മില്യൺ യൂറോയും, സീസണില്‍ ശമ്പളത്തിന് മാത്രം 600 മില്യൺ യൂറോയും നഷ്‌ടപ്പെട്ടതിന് ശേഷം, പിഎസ്‌ജി വലിയ തുക (എവിടെ നിന്ന് എങ്ങനെ നൽകുമെന്ന് ആർക്കറിയാം) നല്‍കി എംബാപ്പെയുമായുള്ള കരാര്‍ പുതുക്കുന്നത് ഫുട്‌ബോളിന് അപമാനമാണ്." തെബാസ് ട്വീറ്റ് ചെയ്‌തു.

പിഎസ്‌ജി പ്രസിഡന്‍റ് നാസർ അൽ ഖെലൈഫിക്കെതിരെയും ഈ ട്വീറ്റില്‍ ജാവിയർ തെബാസ് ആഞ്ഞടിച്ചു. "അൽ ഖെലൈഫി സൂപ്പർ ലീഗ് പോലെ അപകടകാരിയാണ്." എന്നായിരുന്നു അദ്ദേഹം കുറിച്ചത്. 23കാരനായ എംബാപ്പെയ്‌ക്കായി സ്‌പാനിഷ്‌ ക്ലബ് റയല്‍ മാഡ്രിഡ് ശ്രമം നടത്തിയിരുന്നു. 180 ദശലക്ഷം യൂറോയുടെ (190 ദശലക്ഷം ഡോളർ) ഓഫറും, പിന്നീട് 200 ദശലക്ഷം യൂറോയുടെ (211 ദശലക്ഷം ഡോളര്‍) ഓഫറും റയല്‍ മുന്നോട്ട് വെച്ചെങ്കിലും പിഎസ്‌ജി നിരസിക്കുകയായിരുന്നു. അതേസമയം പിഎസ്‌ജിയുമായി മൂന്ന് വര്‍ഷത്തേക്കാണ് താരം കരാര്‍ പുതുക്കിയിരിക്കുന്നത്. ഇതോടെ 2025 വരെ താരം ടീമിനൊപ്പം തുടരും.

read more: എംബാപ്പെ മാഡ്രിഡിലേക്കില്ല; പിഎസ്‌ജിയുമായി കരാര്‍ പുതുക്കി

പിഎസ്‌ജിക്കെതിരെ പരാതി നല്‍കുമെന്ന് സ്പാനിഷ് ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങൾ നിലനില്‍ക്കുമ്പോൾ വലിയ തുകയ്‌ക്ക് എംബാപ്പെയുമായി കരാര്‍ പുതുക്കുന്നത് യൂറോപ്യൻ ഫുട്ബോളിന്‍റെ സാമ്പത്തിക സ്ഥിരതയെ തകര്‍ക്കുന്നതാണ് ചൂണ്ടിക്കാട്ടിയാണ് സ്പാനിഷ് ലീഗ് പരാതിക്കൊരുങ്ങുന്നത്. യുവേഫ, യൂറോപ്യൻ യൂണിയൻ, ഫ്രഞ്ച് ഭരണകൂടം, ഫിസ്ക്കൽ അധികാരികൾ എന്നിവർക്ക് പരാതി നൽകുമെന്ന് ലീഗ് പ്രസ്താവനയിൽ പറഞ്ഞു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.