ETV Bharat / sports

സ്വവർഗബന്ധം വെളിപ്പെടുത്തിയത് സഹോദരിയുടെ ബ്ലാക്ക്‌മെയിലിനെ തുടർന്നെന്ന് ദ്യുതി ചന്ദ്

author img

By

Published : May 21, 2019, 6:25 PM IST

ദ്യുതിയുടെ വെളിപ്പെടുത്തലിനെതിരെ കുടുംബാംഗങ്ങൾ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് സഹോദരിക്കെതിരെ ആരോപണവുമായി ദ്യുതിയും രംഗത്തെത്തിയിരിക്കുന്നത്.

ദ്യുതി ചന്ദ്

ഭുവനേശ്വർ : സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയത് സഹോദരിയുടെ ബ്ലാക്ക്‌മെയിലിനെ തുടർന്നെന്ന് വനിതാ അത്‌ലറ്റ് ദ്യുതി ചന്ദ്. കഴിഞ്ഞ ദിവസം ഒഡീഷയിലെ തന്‍റെ ഗ്രാമത്തിലുള്ള പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് ദ്യുതി വെളിപ്പെടുത്തിയിരുന്നു. എന്നാൽ താരത്തിന്‍റെ വെളിപ്പെടുത്തലിനെതിരെ കുടുംബാംഗങ്ങൾ ഒന്നടങ്കം രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് സഹോദരിക്കെതിരെ ആരോപണവുമായി ദ്യുതിയും രംഗത്തെത്തിയത്.

25 ലക്ഷം രൂപ ആവശ്യപ്പെട്ട് സ്വന്തം സഹോദരി ബ്ലാക്ക്‌മെയില്‍ ചെയ്തതുകൊണ്ടാണ് സ്വവർഗബന്ധം വെളിപ്പെടുത്തേണ്ടി വന്നതെന്ന് ഭുവനേശ്വറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ദ്യുതി ആരോപിച്ചു. മൂത്തസഹോദരിക്ക് ബന്ധത്തിൽ എതിർപ്പുണ്ടെന്ന് ദ്യുതി നേരത്തെ വ്യക്തമാക്കിയിരുന്നു. മുമ്പ് സഹോദരി തന്നെ ക്രൂരമായി മർദ്ദിച്ചതായും താരം മാധ്യമങ്ങളോടു പറഞ്ഞു. ഇക്കാര്യം താൻ പൊലീസിനെ അറിയിച്ചിരുന്നു. പണം ആവശ്യപ്പെട്ടുള്ള ഭീഷണി സഹിക്കാൻ പറ്റാതെയാണ് സ്വവർഗ പ്രണയത്തിന്‍റെ കാര്യം പുറത്തറിയിച്ചത്. പ്രായപൂർത്തിയായ വ്യക്തിയാണ് താൻ. കുടുംബത്തിന്‍റെ സമ്മർദ്ദത്തിൽ വീഴില്ല. സ്വവർഗ ബന്ധമുള്ള കാര്യം പുറത്തുപറയാൻ അഭിമാനം മാത്രമേയുള്ളൂ. പങ്കാളിക്ക് പൊതു സമൂഹത്തിനു മുന്നിൽ വരാൻ താത്പര്യമില്ലെന്നു പറഞ്ഞ ദ്യുതി ഈ തീരുമാനത്തെ താൻ ബഹുമാനിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

ദ്യുതിയുടെ വെളിപ്പെടുത്തലിനെതിരെ മൂത്ത സഹോദരി സരസ്വതി ചന്ദും അമ്മ അഖോജി ചന്ദുമാണ് രംഗത്തെത്തിയിരുന്നത്. പെൺകുട്ടിയുടെയും അവരുടെ കുടുംബത്തിന്‍റെയും ഭീഷണിയെ തുടർന്നാണ് വിവാഹം കഴിക്കാൻ ദ്യുതി സമ്മതിച്ചത് എന്നായിരുന്നു സഹോദരി ആരോപിച്ചത്. ഈ ബന്ധം അംഗീകരിക്കില്ലെന്ന് ദ്യുതിയുടെ അമ്മയും വ്യക്തമാക്കിയിരുന്നു. ആ പെൺകുട്ടിക്ക് അമ്മയെപ്പോലെയാണ് ദ്യുതിയെന്നും പിന്നെ എങ്ങനെ വിവാഹം കഴിക്കുമെന്നും അമ്മ ചോദിച്ചു.

പത്തൊമ്പതുകാരിയായ പെൺസുഹൃത്തുമായി അഞ്ചു വർഷമായി പ്രണയത്തിലാണ്. ഭാവിയില്‍ അവളോടൊപ്പം ജീവിതം തുടങ്ങണമെന്നാണ് ആഗ്രഹിക്കുന്നതെന്നുമാണ് ദ്യുതി വെളിപ്പെടുത്തിയത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡൽ നേടിയ ദ്യുതി പുരുഷ ഹോർമോൺ അധികമാണെന്ന കാരണത്താൽ ഒന്നര വർഷത്തോളം വിലക്ക് നേരിട്ട താരമാണ്. രാജ്യാന്തര കായിക തർക്ക പരിഹാര കോടതി വരെയെത്തിയ കേസിനൊടുവിലാണ് താരം വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിയത്.

Intro:Body:

25 ലക്ഷം രൂപ ആവശ്യപ്പെട്ട് സ്വന്തം സഹോദരി ബ്ലാക്ക്മെയിൽ ചെയ്തതുകൊണ്ടാണ് സ്വവർഗബന്ധം വെളിപ്പെടുത്തേണ്ടി വന്നതെന്ന് 100 മീറ്ററിൽ ദേശീയ റെക്കോർഡ‍ിന് ഉടമയായ വനിതാ അത്‌ലീറ്റ് ദ്യുതി ചന്ദ്. ദ്യുതിയുടെ വെളിപ്പെടുത്തലിനെതിരെ കുടുംബാംഗങ്ങൾ ഒന്നടങ്കം രംഗത്തു വന്നതിനു പിന്നാലെയാണ് സഹോദരിക്കെതിരെ ആരോപണവുമായി ദ്യുതിയുടെ തിരിച്ചടി. മൂത്തസഹോദരിക്ക്  ബന്ധത്തിൽ എതിർപ്പുണ്ടെന്നു ദ്യുതി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

ഭുവനേശ്വറിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ദ്യുതി കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്. മുൻപ് സഹോദരി തന്നെ ക്രൂരമായി മർദ്ദിച്ചതായും ദ്യുതി മാധ്യമങ്ങളോടു പറഞ്ഞു. ഇക്കാര്യം താൻ പൊലീസിനെ അറിയിച്ചിരുന്നു. പണം ആവശ്യപ്പെട്ടുള്ള ഭീഷണി സഹിക്കവയ്യാതെയാണ് സ്വവർഗ പ്രണയത്തിന്റെ കാര്യം പുറത്തറിയിച്ചത്. പ്രായപൂർത്തിയായ വ്യക്തിയാണ് ഞാൻ. കുടുംബത്തിന്റെ സമ്മർദ്ദത്തിൽ ഒരു കാരണവശാലും വീഴില്ല. സ്വവർഗബന്ധമുള്ള കാര്യം പുറത്തുപറയാൻ അഭിമാനം മാത്രമേയുള്ളൂ. പങ്കാളിക്കു പൊതുസമൂഹത്തിനു മുന്നിൽ വരാൻ താൽപര്യമില്ലെന്നു പറഞ്ഞ ദ്യുതി, ഈ തീരുമാനത്തെ താൻ ബഹുമാനിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

ദ്യുതിയുടെ വെളിപ്പെടുത്തലിനെതിരെ മൂത്ത സഹോദരി സരസ്വതി ചന്ദും അമ്മ അഖോജി ചന്ദും രംഗത്തെത്തിയിരുന്നു. പ്രണയിനി എന്നു പറയുന്ന പെൺകുട്ടിയുടെയും അവരുടെ കുടുംബത്തിന്റെയും ഭീഷണിയെ തുടർന്നാണ് വിവാഹം കഴിക്കാൻ ദ്യുതി സമ്മതിച്ചെന്നായിരുന്നു സരസ്വതിയുടെ ആരോപണം. ഇതുപക്ഷേ ദ്യുതി നിരാകരിച്ചു. ഈ ബന്ധം അംഗീകരിക്കില്ലെന്ന് ദ്യുതിയുടെ അമ്മയും വ്യക്തമാക്കിയിട്ടുണ്ട്. ആ പെൺകുട്ടിക്ക് അമ്മയെപ്പോലെയാണ് ദ്യുതിയെന്നും പിന്നെ എങ്ങനെ വിവാഹം കഴിക്കുമെന്നും അമ്മ ചോദിച്ചു.

പത്തൊമ്പതുകാരിയായ ഒരു പെൺസുഹൃത്ത് തനിക്കുണ്ടെന്നും ഭാവിയിൽ ഒരുമിച്ചു ജീവിക്കാനാണ് തങ്ങൾ ആലോചിക്കുന്നതെന്നും കഴിഞ്ഞ ദിവസമാണ് ദ്യുതി വെളിപ്പെടുത്തിയത്. അഞ്ചു വർഷമായി ഞങ്ങൾ സ്നേഹത്തിലാണ്. എന്റെ നാട്ടുകാരി തന്നെയാണ്. രണ്ടാം വർഷം ബിഎയ്ക്കു പഠിക്കുന്നു – ഒഡീഷയിലെ ഗോപാൽപുർ സ്വദേശിനിയായ ദ്യുതി വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 2 വെള്ളി നേടിയ ദ്യുതി മുൻപു പുരുഷ ഹോർമോൺ അധികമാണെന്ന കാരണത്താൽ ഒന്നരവർഷത്തോളം വിലക്കു നേരിട്ട താരമാണ്. രാജ്യാന്തര കായിക തർക്ക പരിഹാര കോടതി വരെയെത്തിയ വ്യവഹാരത്തിന് ഒടുവിലാണ് ദ്യുതി ട്രാക്കിലേക്കു തിരിച്ചെത്തിയത്.

സ്വവർഗബന്ധം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ അടുത്തിടെയുള്ള വിധിയുടെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്നും മുൻപു മാനഭംഗക്കേസിൽപ്പെട്ട ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് പിങ്കി പ്രമാണിക്കിന്റെ അവസ്ഥ തനിക്കുണ്ടാവാതിരിക്കാനാണു ബന്ധം പരസ്യമാക്കുന്നതെന്നും ദ്യുതി പറഞ്ഞു. തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് 2012 ജൂണിൽ ഒരു യുവതിയാണ് പിങ്കിക്കെതിരെ കേസ് നൽകിയത്. പിന്നീടു പിങ്കിയെ കോടതി കുറ്റവിമുക്തയാക്കി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.