ഖത്തര്‍ ലോകകപ്പിന്‍റെ കശാലപ്പോരില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് അര്‍ജന്‍റീന ഫ്രാന്‍സിനെ തോല്‍പ്പിച്ചത്. ക്ലബ് ഫുട്‌ബോളില്‍ മാത്രം തിളങ്ങുന്ന താരമെന്ന ചീത്തപ്പേര് മൊത്തമായും കഴുകിക്കളഞ്ഞ് പൂര്‍ണതയിലേക്കായിരുന്നു ഇവിടെ മെസി ഉദിച്ചുയര്‍ന്നത്. ക്ലബ് കിരീടങ്ങള്‍ക്കപ്പുറത്ത് ഒളിമ്പിക് സ്വര്‍ണവും, കോപ്പ അമേരിക്ക കിരീടവും, ഫൈനൽസിമ കിരീടവും നേരത്തെ തന്നെ ടീമിനൊപ്പം മെസി സ്വന്തമാക്കിയിരുന്നു.
ഖത്തറില്‍ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയിൽ നിന്ന് വിശ്വകിരീടം ഏറ്റുവാങ്ങിയ താരത്തിനായി ഫുട്‌ബോള്‍ ലോകം ഒന്നടങ്കമാണ് കയ്യടിച്ചത്. പ്രധാന കിരീടങ്ങള്‍ നേടിയതിന് ശേഷമുള്ള മെസിയുടെ ആഘോഷങ്ങളിലെ സാമ്യമാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.
2021ല്‍ കോപ്പ അമേരിക്ക കിരീടം നേടിയപ്പോഴും, 2022ല്‍ ഫൈനൽസിമ നേടിയപ്പോഴും ട്രോഫിയുമായി സഹതാരങ്ങളുടെ അടുത്തേക്ക് ഏതാണ്ട് സമാനമായ രീതിയിലാണ് മെസി നടക്കുന്നത്. ഇതിന്‍റെ സാമ്യം ചൂണ്ടിക്കാട്ടിയുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
- " class="align-text-top noRightClick twitterSection" data="
">
അതേസമയം ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മെസിയുടെ അര്‍ജന്‍റീന ഫ്രാന്‍സിനെ മറികടന്നത്. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം സമനിലയിലായതോടെയാണ് മത്സരം പെനാല്‍റ്റിയിലെത്തിയത്. ഷൂട്ടൗട്ടില്‍ 4-2നാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരുടെ വിജയം.
അര്‍ജന്‍റീനയ്‌ക്കായി ലയണല്‍ മെസി, പൗലോ ഡിബാല, ലിയാന്‍ഡ്രോ പരെഡസ്, മോണ്ടിയാല്‍ എന്നിവരാണ് വലകുലുക്കിയത്. ഫ്രാന്‍സിനായി കിക്കെടുത്ത എംബാപ്പെ, കൊലോ മുവാനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കിങ്‌സ്‌ലി കോമനും ഔറേലിയന്‍ ചൗമേനിയ്‌ക്കും പിഴച്ചിരുന്നു. മെസിയേയാണ് ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുത്തത്.
ALSO READ: 'മുച്ചാച്ചോസ്, വി കാന്‍ ഡ്രീം എഗെയ്‌ന്‍'; മെസിയുടെ ചങ്കില്‍ തീ പടര്‍ത്തിയ ഗാനം