ETV Bharat / sports

SAFF CUP | ഛേത്രിയും മഹേഷും ഗോളടിച്ചു, നേപ്പാളിനെയും തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് സെമിയില്‍

ബെംഗളൂരു ശ്രീകണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ നേപ്പാളിനെ പരാജയപ്പെടുത്തിയത്.

SAFF CUP  SAFF CUP 2023  INDIA vs NEPAL  South Asian Football Federation Cup  India  Nepal  Sunil Chhetri  Mahesh Singh  സാഫ് കപ്പ്  സുനില്‍ ഛേത്രി  മഹേഷ് സിങ്  ഇന്ത്യ  നേപ്പാള്‍
Saff Cup
author img

By

Published : Jun 25, 2023, 7:33 AM IST

ബെംഗളൂരു: സാഫ് കപ്പില്‍ (South Asian Football Federation Cup - SAFF) തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ (India). ബെംഗളൂരു ശ്രീകണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേപ്പാളിനെ (Nepal) തകര്‍ത്താണ് ഇന്ത്യ രണ്ടാമത്തെ ജയം സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യന്‍ സംഘം വിജയമാഘോഷിച്ചത്. ക്യാപ്‌റ്റന്‍ സുനില്‍ ഛേത്രി (Sunil Chhetri), മഹേഷ് സിങ് (Mahesh Singh) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. ഈ ജയത്തോടെ ഇന്ത്യ സെമി ഫൈനലില്‍ ഒരു സ്ഥാനവും ഉറപ്പിച്ചിട്ടുണ്ട്.

ആറ് പോയിന്‍റോടെ ഇന്ത്യ നിലവില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. കുവൈത്ത് ആണ് ഒന്നാം സ്ഥാനത്ത്. ആദ്യ മത്സരത്തില്‍ നേപ്പാള്‍ കുവൈത്തിനോടും തോല്‍വി വഴങ്ങിയിരുന്നു.

ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യയുടെ വരവ്. എന്നാല്‍, മത്സരത്തിന്‍റെ തുടക്കത്തില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ അവര്‍ക്കായില്ല. കാര്യമായ മുന്നേറ്റങ്ങളൊന്നും മത്സരത്തിന്‍റെ ഒന്നാം പകുതിയില്‍ ഇരു ടീമില്‍ നിന്നും ഉണ്ടായില്ല. ഇതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലാണ് ഇന്ത്യ, മത്സരത്തിലെ രണ്ട് ഗോളുകളും നേപ്പാള്‍ വലയില്‍ എത്തിച്ചത്. മത്സരത്തിന്‍റെ 61-ാം മിനിറ്റിലാണ് നേപ്പാളിന്‍റെ പ്രതിരോധക്കോട്ട തകര്‍ത്ത് ഇന്ത്യ ഗോള്‍വലയിലേക്ക് പന്ത് എത്തിച്ചത്. മഹേഷ് സിങ് നല്‍കിയ ക്രോസ് വലയിലേക്ക് ടാപ്പ് ചെയ്‌തിട്ട് സുനില്‍ ഛേത്രിയാണ് ഇന്ത്യയ്‌ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ഇന്ത്യന്‍ നായകന്‍റെ 91-ാം ഗോള്‍ കൂടിയായിരുന്നു ഇത്.

70-ാം മിനിറ്റില്‍ ഇന്ത്യ രണ്ടാം ഗോളും നേടി. മഹേഷ് സിങ്ങിന്‍റെ വകയായിരുന്നു ഈ ഗോള്‍. ക്യാപ്‌റ്റന്‍ സുനില്‍ ഛേത്രിയുടെ തകര്‍പ്പന്‍ ഒരു ഷോട്ട് നേപ്പാള്‍ ഗോള്‍ കീപ്പര്‍ തട്ടിയകറ്റി.

ഈ പന്ത് നേരെ ചെന്നിടിച്ചത് ക്രോസ് ബാറിലാണ്. ക്രോസ് ബാറില്‍ ഇടിച്ച പന്ത് നേരെ മഹേഷിന്‍റെ കാലിലേക്ക്. സമയം ഒട്ടും പാഴാക്കാതെ തന്നെ മഹേഷ് പന്ത് വലയിലേക്ക് അടിച്ചുകയറ്റി.

സാഫ് കപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന്‍റെ ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ആ മത്സരത്തില്‍ നായകന്‍ സുനില്‍ ഛേത്രി ഹാട്രിക് നേടിയിരുന്നു. ഉദാന്ത സിങ്ങിന്‍റെ വകയായിരുന്നു അന്ന് ഒരു ഗോള്‍.

നേപ്പാളിനെതിരായ മത്സരത്തോടെ ഗോള്‍ വഴങ്ങാതെ ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനും ഇന്ത്യയ്‌ക്കായി. കഴിഞ്ഞ വര്‍ഷം എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യത റൗണ്ടില്‍ ഹോങ്കോങ്ങിനെതിരെയാണ് ഇന്ത്യയുടെ ഈ സ്‌ട്രീക്ക് ആരംഭിച്ചത്. അന്ന് എതിരില്ലാത്ത നാല് ഗോളിനായിരുന്നു ജയം. ഇക്കാലയളവില്‍ ഗോള്‍ ഒന്നും വഴങ്ങിയില്ലെങ്കിലും 18 ഗോളുകള്‍ എതിരാളികളുടെ വലയില്‍ എത്തിക്കാനും ഇന്ത്യയ്‌ക്ക് സാധിച്ചിട്ടുണ്ട്.

ജൂണ്‍ 27നാണ് ടൂര്‍ണമെന്‍റിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിനായി ഇന്ത്യ ഇറങ്ങുന്നത്. ഗ്രൂപ്പിലെ ഒന്നാമന്‍മാരായ കുവൈത്ത് ആണ് ആ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍.

Also Read : മെസിക്കൊപ്പം വീണ്ടും പന്തു തട്ടാന്‍ സെർജിയോ ബുസ്‌ക്വെറ്റ്‌സ്; ബാഴ്‌സയുടെ മുന്‍ താരം ഇന്‍റർ മിയാമിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.