ഹൈദരാബാദ്: ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുക്കുന്നതില്‍ നിന്നും റഷ്യയ്ക്ക് വേൾഡ് ആന്‍റി ഡോപ്പിങ് ഏജന്‍സിയുടെ (വാഡ) വിലക്ക്. നാല് വർഷത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. ഡാവോസില്‍ ചേർന്ന വാഡയുടെ ബോർഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. ലബോറട്ടറി വിവരങ്ങൾ കൃത്രിമമായി ചമച്ചുണ്ടാക്കിയതിനാണ് വിലക്കെന്ന് വാഡ വക്താവ് പറഞ്ഞു. വിലക്ക് സംബന്ധിച്ച തീരുമാനം ഐക്യകണ്ഠേനയാണെന്നും വക്താവ് വ്യക്തമാക്കി. വാഡയുടെ നടപടിയെ തുടർന്ന് റഷ്യന്‍ കായിക താരങ്ങൾക്ക് നാല് വർഷക്കാലം രാജ്യത്തിന്‍റെ പതാകയ്ക്ക് കീഴില്‍ മത്സരിക്കാനാകില്ല.
-
WADA Executive Committee unanimously endorses four-year period of non-compliance for the Russian Anti-Doping Agency:https://t.co/K8QjAz7u4R
— WADA (@wada_ama) December 9, 2019 " class="align-text-top noRightClick twitterSection" data="
">WADA Executive Committee unanimously endorses four-year period of non-compliance for the Russian Anti-Doping Agency:https://t.co/K8QjAz7u4R
— WADA (@wada_ama) December 9, 2019WADA Executive Committee unanimously endorses four-year period of non-compliance for the Russian Anti-Doping Agency:https://t.co/K8QjAz7u4R
— WADA (@wada_ama) December 9, 2019
വിലക്കിനെതിരെ റഷ്യയ്ക്ക് അപ്പീലിന് പോകാമെന്നും വാഡ വ്യക്തമാക്കി. റഷ്യ അപ്പീല്‍ നല്‍കുകയാണെങ്കില്‍ കോർട്ട് ഓഫ് ആർബിട്രേഷന്‍ ഫോർ സ്പോർട്സാകും പരിഗണിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
ലബോറട്ടറി ഡാറ്റയിലെ പൊരുത്തക്കേടുകൾ സാങ്കേതിക പ്രശ്‌നങ്ങളാണെന്ന് റഷ്യന്‍ കായിക മന്ത്രി കഴിഞ്ഞ മാസം ആരോപിച്ചിരുന്നു.
2015-ല്‍ വാഡ നിയോഗിച്ച കമ്മീഷന്‍, റഷ്യ വന്‍തോതില്‍ ഉത്തേജക മരുന്നുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. 2014-ലെ ശീതകാല ഒളിമ്പിക്‌സിലാണ് ഇതുസംബന്ധിച്ച തെളിവുകൾ പുറത്തുവന്നത്.
ആഗോള കായിക ശക്തിയായി സ്വയം പ്രകടിപ്പിക്കാൻ ശ്രമിച്ച റഷ്യ, ഡോപ്പിംഗ് കുംഭകോണങ്ങളിൽ കുടുങ്ങുകയായിരുന്നു. ലോക ആന്‍റി ഡോപ്പിംഗ് ഏജൻസി (വാഡ)യുടെ 2015 ലെ റിപ്പോർട്ടിൽ റഷ്യൻ അത്‌ലറ്റുകൾ കൂട്ട ഡോപ്പിംഗ് നടത്തിയതിന് തെളിവുകൾ കണ്ടെത്തിയിരുന്നു.