ETV Bharat / sports

'മെ ഐ കം ഇന്‍..' ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ നാലാം ജയം; പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ബയേണ്‍ മ്യൂണിക്ക്, റയല്‍ മാഡ്രിഡ് ടീമുകള്‍

Real Madrid and Bayern Munich Secured a Spot In Champions League Round Of 16: ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനും ബയേണ്‍ മ്യൂണിക്കിനും നാലാം ജയം.

Champions League  Champions League Round Of 16  Real Madrid  Bayern Munchen  Champions League Match Result  യുവേഫ ചാമ്പ്യന്‍സ് ലീഗ്  ബയേണ്‍ മ്യൂണിക്ക്  റയല്‍ മാഡ്രിഡ്  ഹാരി കെയ്‌ന്‍  വിനീഷ്യസ് ജൂനിയര്‍
Real Madrid and Bayern Munich
author img

By ETV Bharat Kerala Team

Published : Nov 9, 2023, 7:03 AM IST

മാഡ്രിഡ് : യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ (UEFA Champions League) അവസാന പതിനാറില്‍ ഇടം പിടിച്ച് മുന്‍ ചാമ്പ്യന്മാരയ റയല്‍ മാഡ്രിഡ് (Real Madrid), ബയേണ്‍ മ്യൂണിക്ക് (Bayern Munich) ടീമുകള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച നാല് മത്സരവും ജയിച്ചാണ് ഇരു ടീമുകളുടെയും മുന്നേറ്റം. അവസാന മത്സരത്തില്‍ റയല്‍ മാഡ്രിഡ് പോര്‍ച്ചുഗല്‍ ക്ലബായ സ്പോർട്ടിങ് ബ്രാഗയെ (Sporting Braga) തകര്‍ത്തപ്പോള്‍ ടര്‍ക്കിഷ് ടീം ഗലറ്റാസറേയ്‌ക്ക് (Galatasaray FC) എതിരെ ആയിരുന്നു ബയേണിന്‍റെ ജയം.

ഹാരി കെയ്‌ന്‍റെ ഗോളടിമേളം...: ബയേണ്‍ മ്യൂണിക്ക് ജഴ്‌സിയിലും ഇംഗ്ലീഷ് സൂപ്പര്‍ താരം ഹാരി കെയ്‌ന്‍ (Harry Kane) ഗോള്‍ വേട്ട തുടരുകയാണ്. ചാമ്പ്യന്‍സ് ലീഗില്‍ ഗലറ്റാസറേയ്‌ക്കെതിരായ മത്സരത്തില്‍ ഹാരി കെയ്‌ന്‍റെ ഇരട്ട ഗോള്‍ മികവില്‍ 2-1 എന്ന സ്കോറിനാണ് ബയേണ്‍ മ്യൂണിക്ക് ജയം പിടിച്ചത് (Bayern Munich vs Galatasaray FC). നിശ്ചിത സമയത്തിന്‍റെ അവസാന പത്ത് മിനിറ്റിലായിരുന്നു ഹാരി കെയ്‌ന്‍റെ ഇരു ഗോളും പിറന്നത്.

ബയേണിന്‍റെ തട്ടകമായ അലിയന്‍സ് അരീനയില്‍ നടന്ന മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഇരു ടീമിനും ഗോളുകളൊന്നും നേടാന്‍ സാധിച്ചില്ല. മികച്ച അവസരങ്ങള്‍ സൃഷ്‌ടിച്ചെടുത്തെങ്കിലും ഒന്നും കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ ആതിഥേയര്‍ക്കും സന്ദര്‍ശകര്‍ക്കും ഒന്നാം പാദത്തില്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ഇരു ടീമും മുന്നേറ്റം ഒന്നുകൂടി കടുപ്പിച്ചു.

80-ാം മിനിറ്റിലാണ് ഹാരി കെയ്‌ന്‍ ബയേണിന് ലീഡ് സമ്മാനിക്കുന്നത്. ജോഷുവ കിമ്മിച്ചിന്‍റെ ഫ്രീ കിക്കില്‍ നിന്നുമായിരുന്നു ഹാരി കെയ്‌ന്‍ ഗോള്‍ നേടിയത്. 86-ാം മിനിറ്റില്‍ കെയ്‌ന്‍ ബയേണിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇഞ്ചുറി ടൈമില്‍ സെഡ്രിക് ബകാംബുവാണ് (Cedric Bakambu) ഗലറ്റാസറേയ്‌ക്കായ് ആശ്വാസ ഗേള്‍ നേടിയത്.

Also Read : ജർമനിയിലും കെയ്‌നിന്‍റെ ഗോളടിമേളം; ആദ്യ സീസണിൽ തന്നെ ബുണ്ടസ്‌ലീഗ റെക്കോഡും....

അപരാജിതരായി റയല്‍ മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ സ്പോർട്ടിങ് ബ്രാഗയ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ ജയം നേടിയാണ് മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് റൗണ്ട് ഓഫ് 16-ല്‍ ഇടം ഉറപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ടീമിന്‍റെ തുടര്‍ച്ചയായ നാലാം ജയമാണ്. ബ്രഹിം ഡയസ്, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവരാണ് മത്സരത്തില്‍ ആതിഥേയരായ റയലിന് വേണ്ടി ഗോളുകള്‍ നേടിയത്.

മത്സരത്തിന്‍റെ 27-ാം മിനിറ്റിലായിരുന്നു റയലിന്‍റെ ആദ്യ ഗോളിന്‍റെ പിറവി. റോഡ്രിയുടെ അസിസ്റ്റില്‍ നിന്നും ഡയസാണ് റയലിനായി സ്കോര്‍ ചെയ്‌തത്. പിന്നീട്, ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ റയലിന് സാധിച്ചിരുന്നില്ല.

58-ാം മിനിറ്റില്‍ ലൂസ്ക്കാസ് വാസ്ക്വസിന്‍റെ അസിസ്റ്റില്‍ നിന്നും ഗോള്‍ നേടിയ വിനീഷ്യസ് ജൂനിയര്‍ റയലിന്‍റെ ലീഡ് ഉയര്‍ത്തി. മൂന്ന് മിനിറ്റിനിപ്പുറം റോഡ്രിഗോയും സ്പോർട്ടിങ് ബ്രാഗയുടെ വലയില്‍ പന്തെത്തിച്ചു. വിനീഷ്യസായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്.

Also Read : ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയെ അട്ടിമറിച്ച് ഷാക്തർ; സ്‌പാനിഷ് വമ്പൻമാരുടെ തോൽവി ഒറ്റ ഗോളിന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.