കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (Indian Super League 2023) ഫുട്‌ബോളിന്‍റെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്‌സിയുടെ (Bengaluru FC) ഓസ്‌ട്രേലിയൻ ഫോർവേഡ് റയാൻ വില്യംസ് (Rayan Williams) വംശീയ അധിക്ഷേപം നടത്തിയതായി കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ആരോപണം (Manjappada accuses Racism In ISL 2023). കലൂരില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഇന്ത്യന്‍ ഡിഫന്‍ഡര്‍ ഐബൻഭ കുപാർ ഡോഹ്‌ലിങ്ങിനെതിരെ (Aibanbha Kupar Dohling) റയാൻ വില്യംസ് വംശീയ അധിക്ഷേപം നടത്തിയെന്നാരോപിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മഞ്ഞപ്പട രംഗത്ത് എത്തിയത്.
(Manjappada accuses Bengaluru FC player Rayan Williams of racist behavior against Kerala Blasters defender Aibanbha Kupar Dohling). സംഭവത്തിന്‍റെ ദൃശ്യങ്ങളും മഞ്ഞപ്പട പുറത്തുവിട്ടിട്ടുണ്ട്. കളിയുടെ രണ്ടാം പകുതിയില്‍ ഒരു ഫൗളുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടെ ഐബൻഭ കുപാർ ഡോഹ്‌ലിങ്ങിനെ അധിക്ഷേപിക്കുന്ന തരത്തില്‍ റയാൻ വില്യംസ് മൂക്കുപൊത്തുന്നതാണ് മഞ്ഞപ്പട (Manjappada) പുറത്തുവിട്ട ദൃശ്യം.
വംശീയ അധിക്ഷേപം നടത്തിയ കളിക്കാരനെതിരെ നടപടി എടുക്കണമെന്ന് ഓള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനോടും (All India football federation) ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനോടും തങ്ങളുടെ എക്‌സ് പോസ്റ്റില്‍ മഞ്ഞപ്പെട ആവശ്യപ്പെട്ടിട്ടുണ്ട്. "വംശീയതയോട് സഹിഷ്‌ണുതയില്ല. ഐബൻഭയ്‌ക്ക് നേരെ ബെംഗളൂരു കളിക്കാരന്‍ യാൻ വില്യംസ് നടത്തിയ വംശീയ അധിക്ഷേപം ഞങ്ങൾ അങ്ങേയറ്റം എതിര്‍ക്കുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണം. നമ്മുടെ മത്സരങ്ങളില്‍ വംശീയതയ്‌ക്ക് സ്ഥാനമില്ല" മഞ്ഞപ്പട എക്‌സില്‍ കുറിച്ചു.
അതേസമയം മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് (Kerala Blasters) ബെംഗളൂരു എഫ്‌സിയോ തോല്‍പ്പിച്ചിരുന്നു (Kerala Blasters vs Bengaluru). നായകന്‍ അഡ്രിയാന്‍ ലൂണ (Adrian Luna) ലക്ഷ്യം കണ്ടപ്പോള്‍ ബെംഗളൂരു താരം കെസിയ വീന്‍ഡോപിന്‍റെ സെല്‍ഫ് ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ പട്ടികയികയിലെ മറ്റൊരു ഗോള്‍. പകരക്കാരനായെത്തിയ കുര്‍ടിസ് മെയ്‌നാണ് ബംഗ്ലൂരുവിന്‍റെ പട്ടികയിലെ ഗോളിനുടമ.
രണ്ടാം പകുതിയിലാണ് മത്സരത്തെ മൂന്ന് ഗോളുകളും പിറന്നത്. കളിയുടെ തുടക്കം മുതല്‍ക്ക് ഉണര്‍ന്ന് കളിച്ച ബ്ലാസ്‌റ്റേഴ്‌സ് നിരവധി അവസരങ്ങള്‍ തുറന്നെടുത്തിരുന്നു. എന്നാല്‍ പന്ത് വലയിലെത്തിക്കാനായില്ല. ഒടുവില്‍ മത്സരത്തിന്‍റെ 52-ാം മിനിട്ടില്‍ കെസിയ വീന്‍ഡോപിന്‍റെ സെല്‍ഫ് ഗോളിലൂടെ അതിഥേയര്‍ മുന്നിലെത്തി. ലൂണ എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നുമാണ് ഈ ഗോളിന്‍റെ പിറവി. പിന്നീട് ലൂണയിലൂടെ തന്നെ 69-ാം മിനിട്ടില്‍ കൊമ്പന്മാര്‍ ലീഡ് ഉയര്‍ത്തി. 90-ാം മിനിട്ടിലാണ് ബെംഗളൂരുവിന്‍റെ പട്ടികയിലെ ഗോള്‍ വന്നത്.