ന്യൂഡല്‍ഹി: ഖത്തറില്‍ അടുത്തമാസം ആരംഭിക്കുന്ന ലോകകപ്പ് തന്‍റെ കരിയറിലെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. ഇഎസ്‌പിഎന്നിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഫുട്‌ബോള്‍ മിശിഹ തന്‍റെ കരിയറിനെ കുറിച്ച് മനസ് തുറന്നത്. ഫിഫ ലോകകപ്പിന് ശേഷം ദേശീയ ടീമില്‍ തുടരുമോ ഇല്ലയോ എന്ന കാര്യം പിഎസ്‌ജി സ്ട്രൈക്കര്‍ വ്യക്തമാക്കിയിട്ടില്ല.
-
Imagine if Lionel Messi goes out winning it 🥺 pic.twitter.com/pWYRDSZyft
— GOAL (@goal) October 6, 2022 " class="align-text-top noRightClick twitterSection" data="
">Imagine if Lionel Messi goes out winning it 🥺 pic.twitter.com/pWYRDSZyft
— GOAL (@goal) October 6, 2022Imagine if Lionel Messi goes out winning it 🥺 pic.twitter.com/pWYRDSZyft
— GOAL (@goal) October 6, 2022
ലോകകപ്പ് വരെയുള്ള ഓരോ ദിനങ്ങളും ഞാന്‍ എണ്ണിക്കൊണ്ടിരിക്കുകയാണ്. ഇത് എന്‍റെ അവസാനത്തെ ലോകകപ്പായതിനാല്‍ തന്നെ ഉത്‌കണ്‌ഠയുണ്ട്. എന്തായിരിക്കും സംഭവിക്കാന്‍ പോകുന്നത് എന്നതിനെ പറ്റി ആശങ്കയുണ്ട്.
ലോകകപ്പിലെ എല്ലാ മത്സരങ്ങളും കടുപ്പമേറിയതാകും. ഫേവറേറ്റുകള്‍ക്ക് എപ്പോഴും വിജയം സ്വന്തമാക്കാന്‍ സാധിക്കില്ല. ഇതാണ് ലോകകപ്പ് ഫുട്‌ബോളിനെ കൂടുതല്‍ സ്‌പെഷ്യലാക്കുന്നതെന്നും മെസി പറഞ്ഞു.
ലോകകിരീടം സ്വന്തമാക്കാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ടീം അര്‍ജന്‍റീന ആണോ എന്ന കാര്യം അറിയില്ല. ഞങ്ങള്‍ക്ക് മുകളില്‍ സ്ഥാനം അര്‍ഹിക്കുന്ന നിരവധി ടീമുകള്‍ ഉണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ ചരിത്രത്തില്‍ എപ്പോഴും ഒരു സ്ഥാനം അര്‍ഹിക്കുന്ന ടീമാണ് അര്‍ജന്‍റീനയെന്നും സൂപ്പര്‍ താരം അഭിപ്രായപ്പെട്ടു.
2005ല്‍ രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ച ലയണല്‍ മെസിക്ക് ഫിഫ ലോകപ്പ് ഇന്നും കിട്ടാക്കനിയാണ്. 2014ല്‍ മെസിയുടെ നേതൃത്വത്തില്‍ ബ്രസീല്‍ ലോകകപ്പില്‍ പന്ത് തട്ടാനിറങ്ങിയ അര്‍ജന്‍റൈന്‍ സംഘത്തിന് ഫൈനലില്‍ കാലിടറി. 2018 റഷ്യ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ മെസിയുടെയും സംഘത്തിന്‍റെയും പോരാട്ടം അവസാനിച്ചു.
കോപ്പ അമേരിക്ക കിരീടം മാത്രമാണ് മെസിക്ക് കീഴില്‍ അര്‍ജന്‍റീന സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന ടൂര്‍ണമെന്‍റില്‍ ബ്രസീലിനെ തകര്‍ത്തായിരുന്നു അര്‍ജന്‍റീനയുടെ കിരീട നേട്ടം.