ജക്കാര്‍ത്ത: ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് സൂപ്പര്‍ 500 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടർ ഫൈനലിൽ ഇന്ത്യൻ സൂപ്പർ താരം പിവി സിന്ധുവിന് തോൽവി. തായ്‌ലൻഡിന്‍റെ രച്ചനോക്ക് ഇന്‍റനോണിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോൽവി വഴങ്ങിയത്. സ്‌കോർ: 12-21, 10-21. ഇതോടെ ഇന്തോനേഷ്യ മാസ്റ്റേഴ്‌സിൽ ഇന്ത്യൻ താരങ്ങളുടെ മത്സരങ്ങൾ അവസാനിച്ചു.
-
End of 🇮🇳's campaign at #IndonssiaMasters2022.#BWFWorldTour#Badminton pic.twitter.com/SBocf0P2JW
— BAI Media (@BAI_Media) June 10, 2022 " class="align-text-top noRightClick twitterSection" data="
">End of 🇮🇳's campaign at #IndonssiaMasters2022.#BWFWorldTour#Badminton pic.twitter.com/SBocf0P2JW
— BAI Media (@BAI_Media) June 10, 2022End of 🇮🇳's campaign at #IndonssiaMasters2022.#BWFWorldTour#Badminton pic.twitter.com/SBocf0P2JW
— BAI Media (@BAI_Media) June 10, 2022
ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നെങ്കിലും മത്സരത്തിൽ ഒരു ഘട്ടത്തിലും എതിരാളിയെ സമ്മർദത്തിലാക്കാൻ സിന്ധുവിന് സാധിച്ചില്ല. ആദ്യ ഗെയിം 21-12 നഷ്‌ടപ്പെടുത്തിയ സിന്ധു രണ്ടാം ഗെയിമിൽ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തീർത്തും നിരാശാജനകമായിരുന്നു ഫലം.
നേരത്തെ പുരുഷൻമാരുടെ വിഭാഗത്തിൽ ഇന്ത്യൻ താരം ലക്ഷ്യ സെന്നും പുറത്തായിരുന്നു. ചൈനീസ് തായ്‌പേയിയുടെ മൂന്നാം സീഡ് ചൗ ടിയെന്‍ ചെനിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ലക്ഷ്യ തോൽവി വഴങ്ങിയത്. സ്‌കോർ 16-21, 21-12, 14-21.