ലണ്ടന്‍ : പ്രീമിയര്‍ ലീഗ് (Premier League) ഫുട്‌ബോളില്‍ ജയം തുടര്‍ന്ന് ടോട്ടന്‍ഹാം (Tottenham). നോട്ടിങ്ഹാം ഫോറസ്റ്റിനെ (Nottm Forest) അവരുടെ തട്ടകമായ സിറ്റി ഗ്രൗണ്ടിലെത്തിയാണ് സ്‌പര്‍സ് (Spurs) പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മത്സരത്തില്‍ ടോട്ടന്‍ഹാമിന്‍റെ ജയം (Nottm Forest vs Tottenham Match Result).
റിച്ചാര്‍ലിസന്‍ (Richarlison), ഡെയാന്‍ കുലുസെവ്‌സ്‌കി (Dejan Kulusevski) എന്നിവര്‍ ഗോള്‍ നേടി. സീസണില്‍ 17 മത്സരം കളിച്ച ടോട്ടന്‍ഹാമിന്‍റെ 10-ാം ജയമായിരുന്നു ഇത്. നിലവില്‍ 33 പോയിന്‍റോടെ ടോട്ടന്‍ഹാം പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് (Premier League Points Table).
സിറ്റി ഗ്രൗണ്ടില്‍ നടന്ന മത്സരം തുടങ്ങിയത് സന്ദര്‍ശകരായ ടോട്ടന്‍ഹാമിന്‍റെ മുന്നേറ്റങ്ങളോടെ ആയിരുന്നു. ആദ്യ മിനിറ്റുകളില്‍ തന്നെ ആതിഥേയരെ സമ്മര്‍ദത്തിലാക്കാന്‍ ടോട്ടന്‍ഹാമിന് സാധിച്ചു. സണ്‍ ഹ്യൂങ് മിന്‍ (Son Heung Min) ആയിരുന്നു ആദ്യ മിനിറ്റുകളില്‍ നോട്ടിങ്ഹാം ഫോറസ്റ്റിന് തലവേദനയായത്.
തുടര്‍ച്ചയായ ആക്രമണങ്ങളുടെ ഫലം ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ടോട്ടന്‍ഹാമിന് ലഭിച്ചത്. ഈ സമയത്താണ് ആതിഥേയര്‍ മത്സരത്തില്‍ റിച്ചാര്‍ലിസണിന്‍റെ ഗോളിലൂടെ ലീഡ് സ്വന്തമാക്കുന്നത്. തങ്ങളുടെ പകുതിയില്‍ നിന്നും ലഭിച്ച ഫ്രീ കിക്ക് മികച്ച നീക്കത്തിലൂടെ ആയിരുന്നു സ്‌പര്‍സ് നോട്ടിങ്ഹാമിന്‍റെ വലയിലെത്തിച്ചത്.
-
Kulusevski ➡️ @Richarlison97 ⚽️
— Tottenham Hotspur (@SpursOfficial) December 16, 2023 " class="align-text-top noRightClick twitterSection" data="
O pombo with his third goal in two games! 🐦 pic.twitter.com/pYSuAhKtA4
">Kulusevski ➡️ @Richarlison97 ⚽️
— Tottenham Hotspur (@SpursOfficial) December 16, 2023
O pombo with his third goal in two games! 🐦 pic.twitter.com/pYSuAhKtA4Kulusevski ➡️ @Richarlison97 ⚽️
— Tottenham Hotspur (@SpursOfficial) December 16, 2023
O pombo with his third goal in two games! 🐦 pic.twitter.com/pYSuAhKtA4
രണ്ടാം പകുതിയില്‍ ആതിഥേയര്‍ക്ക് മികച്ച തുടക്കം ലഭിച്ചു. ടോട്ടന്‍ഹാം ഗോള്‍ മുഖത്തേക്ക് പാഞ്ഞടുക്കാന്‍ അവര്‍ക്ക് സാധിച്ചു. 60-ാം മിനിറ്റില്‍ ആന്‍റണി എലങ്ക (Anthony Elanga) ടോട്ടന്‍ഹാം വലയില്‍ പന്തെത്തിച്ചു. എന്നാല്‍, എലങ്ക മുന്നേറുന്ന സമയം ലൈനില്‍ ടോട്ടന്‍ഹാം പ്രതിരോധ നിര കൃത്യത പാലിച്ചതോടെ നോട്ടിങ്ഹാം ഫോറസ്‌റ്റിന്‍റെ യുവ സ്ട്രൈക്കര്‍ ഓഫ്‌സൈഡ് ട്രാപ്പില്‍ കുരുങ്ങുകയായിരുന്നു.
ഇതിന് പിന്നാലെ തന്നെ ടോട്ടന്‍ഹാം നോട്ടിങ്ഹാം ഫോറസ്റ്റിന്‍റെ വലയില്‍ രണ്ടാം ഗോളുമെത്തിച്ചു. ഡെയാന്‍ കുലുസെവ്‌സ്‌കി 65-ാം മിനിറ്റിലാണ് സന്ദര്‍ശകരുടെ ലീഡ് ഉയര്‍ത്തിയത്. 69-ാം മിനിറ്റില്‍ മധ്യനിര താരം യീവ് ബിസ്സൂമ (Yves Bissouma) റെഡ് കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായിട്ടാണ് ടോട്ടന്‍ഹാം ശേഷിക്കുന്ന സമയം കളിച്ചത്.
-
The man in the mask, Dejan Kulusevski 🎭 pic.twitter.com/X6Cf9DRodp
— Tottenham Hotspur (@SpursOfficial) December 16, 2023 " class="align-text-top noRightClick twitterSection" data="
">The man in the mask, Dejan Kulusevski 🎭 pic.twitter.com/X6Cf9DRodp
— Tottenham Hotspur (@SpursOfficial) December 16, 2023The man in the mask, Dejan Kulusevski 🎭 pic.twitter.com/X6Cf9DRodp
— Tottenham Hotspur (@SpursOfficial) December 16, 2023
തിരിച്ചടിക്കാന്‍ നോട്ടിങ്ഹാം ഫോറസ്റ്റ് കഴിയുന്ന രീതിയിലെല്ലാം ശ്രമിച്ചു. എന്നാല്‍, അവര്‍ക്ക് ഗോളുകളൊന്നു നേടാനായിരുന്നില്ല. ഇതോടെ, മത്സരത്തിന്‍റെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ സിറ്റി ഗ്രൗണ്ടില്‍ നിന്നും മൂന്ന് പോയിന്‍റും സ്വന്തമാക്കി ടോട്ടന്‍ഹാം മടങ്ങുകയായിരുന്നു.
Also Read : വിറ്റത് പൊന്നിന്‍ വിലയ്‌ക്ക് ; ലയണല്‍ മെസിയുടെ ലോകകപ്പ് ജഴ്‌സികള്‍ ലേലം ചെയ്‌തു