ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ (Premier League) മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ (Manchester United) വിജയക്കുതിപ്പിന് വിരാമം. തുടര്‍ച്ചയായ നാലാം ജയം തേടിയിറങ്ങിയ മാൻയു ന്യൂകാസില്‍ യുണൈറ്റഡിനോടാണ് (Newcastle United) തോല്‍വി വഴങ്ങിയത്. സെന്‍റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടത് (Newcastle United vs Manchester United Match Result).
മത്സരത്തില്‍ ആന്‍റണി ഗോര്‍ഡനാണ് ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്താന്‍ ന്യൂകാസില്‍ യുണൈറ്റഡിനായി. ലീഗിലെ ആറാം തോല്‍വി വഴങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
-
Newcastle leapfrog Man Utd and Spurs to go fifth ⬆️#NEWMUN pic.twitter.com/fIQzlbcecA
— Premier League (@premierleague) December 2, 2023 " class="align-text-top noRightClick twitterSection" data="
">Newcastle leapfrog Man Utd and Spurs to go fifth ⬆️#NEWMUN pic.twitter.com/fIQzlbcecA
— Premier League (@premierleague) December 2, 2023Newcastle leapfrog Man Utd and Spurs to go fifth ⬆️#NEWMUN pic.twitter.com/fIQzlbcecA
— Premier League (@premierleague) December 2, 2023
സെന്‍റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ന്യൂകാസിലിന് ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായിരുന്നില്ല. തുടക്കം മുതല്‍ ഒടുക്കം വരെ ന്യൂകാസിലിന്‍റെ ആധിപത്യമായിരുന്നു മത്സരത്തില്‍. ആദ്യ വിസില്‍ മുതല്‍ക്കുതന്നെ ന്യൂകാസിലിന് ചെകുത്താന്മാരെ വിറപ്പിക്കാന്‍ സാധിച്ചു.
-
AG10 does it again! 💫 pic.twitter.com/QxaeHm03aF
— Newcastle United FC (@NUFC) December 3, 2023 " class="align-text-top noRightClick twitterSection" data="
">AG10 does it again! 💫 pic.twitter.com/QxaeHm03aF
— Newcastle United FC (@NUFC) December 3, 2023AG10 does it again! 💫 pic.twitter.com/QxaeHm03aF
— Newcastle United FC (@NUFC) December 3, 2023
ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സമ്മര്‍ദത്തിലാക്കാനും ന്യൂകാസിലിനായി. രണ്ട് വിങ്ങുകളിലൂടെയും ന്യൂകാസിലിന്‍റെ മുന്നേറ്റങ്ങള്‍ മാഞ്ചസ്റ്റര്‍ ബോക്‌സിലേക്ക് എത്തിക്കൊണ്ടേയിരുന്നു. എന്നാല്‍, അതില്‍ നിന്നെല്ലാം കഷ്ടിച്ചാണ് അവര്‍ രക്ഷപ്പെട്ടത്.
-
VAMOS 🗣️ pic.twitter.com/rnXWBMx119
— Newcastle United FC (@NUFC) December 2, 2023 " class="align-text-top noRightClick twitterSection" data="
">VAMOS 🗣️ pic.twitter.com/rnXWBMx119
— Newcastle United FC (@NUFC) December 2, 2023VAMOS 🗣️ pic.twitter.com/rnXWBMx119
— Newcastle United FC (@NUFC) December 2, 2023
39-ാം മിനിറ്റില്‍ ന്യൂകാസില്‍ താരം ട്രിപ്പിയര്‍ (Trippier) പായിച്ച ഫ്രീ കിക്ക് ക്രോസ് ബാറില്‍ ഇടിച്ചു. ഇതോടെ മത്സരത്തിന്‍റെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.
-
Erik analyses United's trip to Tyneside 💬#MUFC || #NEWMUN
— Manchester United (@ManUtd) December 2, 2023 " class="align-text-top noRightClick twitterSection" data="
">Erik analyses United's trip to Tyneside 💬#MUFC || #NEWMUN
— Manchester United (@ManUtd) December 2, 2023Erik analyses United's trip to Tyneside 💬#MUFC || #NEWMUN
— Manchester United (@ManUtd) December 2, 2023
രണ്ടാം പകുതിയിലും ന്യൂകാസില്‍ മുന്നേറ്റം തുടര്‍ന്നു. ആദ്യ പകുതി എവിടെ നിന്നും നിര്‍ത്തിയോ അവിടെ നിന്നായിരുന്നു അവരുടെ രണ്ടാം പകുതിയില്‍ അവരുടെ തുടക്കം. ഒടുവില്‍ മത്സരത്തിന്‍റെ 55-ാം മിനിറ്റില്‍ അവര്‍ ഗോളും നേടി.
ട്രിപ്പിയറിന്‍റെ ഒരു ലോ ക്രോസ് തട്ടി വലയില്‍ കയറ്റുക എന്ന ദൗത്യം മാത്രമായിരുന്നു ആന്‍റണി ഗോര്‍ഡനുണ്ടായിരുന്നത് (Anthony Gordon Goal Against Manchester United In PL). ആ ജോലി കൃത്യമായി പൂര്‍ത്തിയാക്കാനും ന്യൂകാസില്‍ സ്ട്രൈക്കറിനായി. പിന്നാലെ ആക്രമണങ്ങളുടെ മൂര്‍ച്ച കൂട്ടാന്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെയും ആന്‍റണിയേയും ടെന്‍ ഹാഗ് കളത്തിലിറക്കി.
പകരക്കാരാനായിറങ്ങിയ ആന്‍റണി 89-ാം മിനിറ്റില്‍ ന്യൂകാസില്‍ യുണൈറ്റഡിന്‍റെ വലയില്‍ പന്തെത്തിച്ചിരുന്നു. എന്നാല്‍, ഓഫ്‌സൈഡ് ആയിരുന്ന ഹാരി മഗ്വയറിന്‍റെ ദേഹത്ത് തട്ടിയാണ് പന്ത് ഗോള്‍വലയ്‌ക്കുളിളിലേക്ക് കയറിയത്. ഇതോടെ, സമനില പിടിക്കാമെന്ന മാഞ്ചസ്റ്ററിന്‍റെ മോഹങ്ങള്‍ക്കും മങ്ങലേല്‍ക്കുകയായിരുന്നു.
പിന്നീട് 10 മിനിറ്റ് നീണ്ടുനിന്ന അധിക സമയത്തും ഗോള്‍ അടിക്കാന്‍ ഇരു ടീമിനും സാധിച്ചില്ല. പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിന്‍റെ എട്ടാം ജയവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ആറാം തോല്‍വിയുമാണിത്.
Also Read : 'അർജന്‍റീനയ്ക്കായി ഇനിയും ലോക കിരീടം', 2026ലും ലോകകപ്പ് കളിക്കാൻ ആഗ്രഹമുണ്ടെന്ന് മെസി