ETV Bharat / sports

23 വർഷത്തിന് ശേഷം പ്രീമിയർ ലീഗിലേക്ക്, പഴയ പ്രതാപം വീണ്ടെടുക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് - Nottingham Forest vs Huddersfield

1998-99 സീസണിലാണ് നോട്ടിങ്ഹാം ഫോറസ്റ്റ് അവസാനമായി പ്രീമിയര്‍ ലീഗില്‍ കളിച്ചത്

Nottingham Forest defeated Huddersfield and promoted to English Premier League  Nottingham Forest defeated Huddersfield  Nottingham Forest promoted to English Premier League  നോട്ടിങ്ഹാം ഫോറസ്റ്റ്  നോട്ടിങ്ഹാം ഫോറസ്റ്റ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്  Nottingham Forest vs Huddersfield  EFL Championship playoff
23 വർഷത്തിന് പ്രീമിയർ ലീഗിലേക്ക്, പഴയ പ്രതാപം വീണ്ടെടുക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ്
author img

By

Published : May 30, 2022, 1:54 PM IST

ലണ്ടൻ : നീണ്ട 23 വർഷങ്ങൾക്ക് ശേഷം നോട്ടിങ്ഹാം ഫോറസ്റ്റ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പന്ത് തട്ടും. വെംബ്ലിയില്‍ നടന്ന ചാമ്പ്യൻഷിപ്പ് പ്ലേ ഓഫിൽ ഹഡേഴ്‌സ്‌ഫീൽഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് നോട്ടിങ്ഹാം ഫോറസ്റ്റ് പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയത്. 1998-99 സീസണിലാണ് നോട്ടിങ്ഹാം ഫോറസ്റ്റ് അവസാനമായി പ്രീമിയര്‍ ലീഗില്‍ കളിച്ചത്.

43-ാം മിനിറ്റിൽ ഡിഫന്‍ഡര്‍ ലെവി കോള്‍വിൽ വഴങ്ങിയ സെൽഫ് ഗോളാണ് ഹഡേഴ്‌സ്‌ഫീൽഡിനെ പുറത്താക്കിയത്. ഹഡേഴ്‌സ്‌ഫീൽഡിന് രണ്ട് പെനാൽറ്റികൾ ലഭിക്കേണ്ടതായിരുന്നു. വാർ സംവിധാനം ഉണ്ടായിട്ടും ആ പെനാൽറ്റികൾ നിഷേധിക്കപ്പെട്ടത് ചർച്ചയാകും.

ഇം​ഗ്ലണ്ടിലെ രണ്ടാം ‍ഡിവിഷനായ ചാമ്പ്യൻഷിപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി ഫുള്‍ഹാം, ബോൺമൗത്ത് എന്നിവര്‍ നേരത്തെ പ്രീമിയര്‍ ലീ​ഗ് യോഗ്യത നേടിയിരുന്നു. തുടര്‍ന്ന് മൂന്ന് മുതല്‍ ആറ് സ്ഥാനക്കാര്‍ അണിനിരന്ന പ്ലേ ഓഫിന്‍റെ ഫൈനലിലാണ് നോട്ടിങ്ഹാം ഫോറസ്റ്റ് വിജയം നേടിയത്.

ഇക്കുറി സീസണിലെ ആദ്യ ഏഴ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അവസാന സ്ഥാനത്തായിരുന്നു ഫോറസ്റ്റ്. തുടര്‍ന്ന് പരിശീലകസ്ഥാനമേറ്റെടുത്ത സ്റ്റീവ് കൂപ്പറിന്‍റെ കീഴിലായിരുന്നു ഫോറസ്റ്റിന്‍റെ അവിസ്‌മരണീയ കുതിപ്പ്. മുൻപ് രണ്ട് യൂറോപ്യന്‍ കിരീടങ്ങള്‍ നേടിയ ചരിത്രമുള്ള ക്ലബ്ബാണ് ഫോറസ്റ്റ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.