ETV Bharat / sports

ജൂനിയര്‍ പാണ്ഡ്യയെ വരവേറ്റ് നതാഷയും ഹര്‍ദിക്കും - hardik pandya news

ഗര്‍ഭിണിയായ നതാഷാ സ്റ്റാന്‍കോവിക്കുമൊന്നിച്ചുള്ള ഫോട്ടോ ഹര്‍ദിക്ക് പാണ്ഡ്യ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.

ഹര്‍ദിക് പാണ്ഡ്യ വാര്‍ത്ത  നതാഷാ വാര്‍ത്ത  hardik pandya news  nathasha news
നതാഷയും ഹര്‍ദിക്കും
author img

By

Published : Jul 30, 2020, 4:51 PM IST

Updated : Jul 30, 2020, 5:20 PM IST

ഹൈദരാബാദ്: അച്ഛനായതിന്‍റെ ആഹ്ളാദം സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക്ക് പാണ്ഡ്യ. താര ദമ്പതികളായ നതാഷാ സ്റ്റാന്‍കോവിക്കിനും പാണ്ഡ്യയ്ക്കും ആണ്‍കുട്ടി പിറന്ന സന്തോഷം പങ്കുവെക്കുകയാണ് ഹർദിക് പാണ്ഡ്യ.

ബോളിവുഡ് താരം നതാഷാ സ്റ്റാന്‍കോവിക്കുമായി പ്രണയത്തിലാണെന്ന് പുതുവര്‍ഷത്തില്‍ പാണ്ഡ്യ ഇന്‍സ്റ്റഗ്രാമിൽ കുറിച്ചിരുന്നു. പിന്നാലെ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായും നതാഷാ ഗര്‍ഭിണിയാണെന്നും പാണ്ഡ്യ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. ഗര്‍ഭിണിയായ ഭാര്യയുമൊത്തുള്ള ഫോട്ടോയും താരം സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ ദക്ഷിണാഫ്രിക്കെതിരെ ബംഗളൂരുവില്‍ നടന്ന ടി-20 മത്സരത്തിലാണ് പാണ്ഡ്യ കളിച്ചത്. ഇതേവരെ 105 രാജ്യാന്തര മത്സരങ്ങളിലാണ് ഹര്‍ദിക് പാണ്ഡ്യ കളിച്ചത്. ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറിയോടെ 108 റണ്‍സെടുത്താണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഐഎസ്‌എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ താരമാണ് ഹര്‍ദിക് പാണ്ഡ്യ.

Last Updated : Jul 30, 2020, 5:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.