പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കിലിയൻ എംബാപ്പെയ്‌ക്ക് ഇന്ത്യയിലുള്ള ജനപ്രീതിയെ കുറിച്ച് വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസ് സെയിന്‍റ് ജർമെയ്‌ന് (പിഎസ്‌ജി) വേണ്ടി കളിക്കുന്ന കിലിയന്‍ എംബാപ്പെ ഇന്ത്യയിലെ യുവാക്കൾക്കിടയിൽ സൂപ്പർഹിറ്റാണെന്നാണ് നരേന്ദ്ര മോദി പറയുന്നത്. പാരീസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് നരേന്ദ്ര മോദിയുടെ വാക്കുകള്‍.
-
#WATCH | French football player Kylian Mbappe is superhit among the youth in India. Mbappe is probably known to more people in India than in France, said PM Modi, in Paris pic.twitter.com/fydn9tQ86V
— ANI (@ANI) July 13, 2023 " class="align-text-top noRightClick twitterSection" data="
">#WATCH | French football player Kylian Mbappe is superhit among the youth in India. Mbappe is probably known to more people in India than in France, said PM Modi, in Paris pic.twitter.com/fydn9tQ86V
— ANI (@ANI) July 13, 2023#WATCH | French football player Kylian Mbappe is superhit among the youth in India. Mbappe is probably known to more people in India than in France, said PM Modi, in Paris pic.twitter.com/fydn9tQ86V
— ANI (@ANI) July 13, 2023
"കിലിയൻ എംബാപ്പെ ഇന്ത്യയിലെ യുവാക്കൾക്കിടയിൽ സൂപ്പർഹിറ്റാണ്. ഫ്രാൻസിലേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് ഇന്ത്യയില്‍ എംബാപ്പെയെ അറിയാം."- എന്നാണ് പ്രധാന മന്ത്രി പറഞ്ഞത്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ എത്തിയത്.
ഫ്രഞ്ച് ലീഗില്‍ പിഎസ്‌ജിയ്‌ക്കായും അന്താരാഷ്‌ട്ര തലത്തില്‍ ഫ്രാന്‍സിനായുള്ള മിന്നും പ്രകടനത്തോടെയാണ് എംബാപ്പെ ഫുട്‌ബോള്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ച് പറ്റുന്നത്. 2018-ല്‍ ഫ്രാന്‍സിന്‍റെ ലോകകപ്പ് നേട്ടത്തില്‍ വലിയ പങ്കാണ് 24-കാരനായ താരം വഹിച്ചത്. തുടര്‍ന്ന് 2022-ലെ ഖത്തര്‍ ലോകകപ്പിലും മിന്നി. ഫൈനലിൽ അർജന്‍റീനയ്‌ക്കെതിരെ നേടിയ ഹാട്രിക്ക് താരത്തിന്‍റെ ജനപ്രീതി ഉയര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. ഇതടക്കം ആകെ എട്ട് ഗോളുകള്‍ അടിച്ചുകൂട്ടിയ താരം ടൂര്‍ണമെന്‍റിലെ ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയിരുന്നു.
ലോകകപ്പിന് പിന്നാലെ ഫ്രഞ്ച് ടീമിന്‍റെ നായക സ്ഥാനവും എംബാപ്പെയെ തേടിയെത്തി. ഖത്തര്‍ ലോകകപ്പിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച ഹ്യൂഗോ ലോറിസിന് പകരക്കാരനായാണ് എംബാപ്പെ ഫ്രഞ്ച് ടീമിന്‍റെ നായക സ്ഥാനത്തേക്ക് എത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ തന്‍റെ 36ാം വയസിലാണ് ഹ്യൂഗോ ലോറിസ് അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിച്ചത്.
അതേസമയം പിഎസ്‌ജിയുമായി കരാര്‍ പുതുക്കാന്‍ തയ്യാറല്ലെന്ന് എംബാപ്പെ അടുത്തിടെ ക്ലബിനെ അറിയിച്ചിരുന്നു. നിലവിൽ 2025 ജൂൺ വരെയാണ് എംബാപ്പെയ്‌ക്ക് ഫ്രഞ്ച് ക്ലബുമായി കരാറുള്ളത്. ഇത് നീട്ടാന്‍ തയ്യാറല്ലെന്നാണ് എംബാപ്പെ ടീമിനെ അറിയിച്ചിരിക്കുന്നത്. ലോകകപ്പ് ജേതാവായ ഫ്രഞ്ച് സൂപ്പര്‍ താരത്തിനായി 2021-ൽ, സ്‌പാനിഷ് റയൽ മാഡ്രിഡിൽ നിന്നും 190 മില്യൺ ഡോളറിന്‍റെ ബിഡ് പിഎസ്‌ജിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇതു നിരസിച്ച പിഎസ്‌ജി താരവുമായി നിലവിലെ കരാറില്‍ എത്തുകയായിരുന്നു.
എംബാപ്പെ, ലയണല്‍ മെസി, നെയ്‌മര്‍ ത്രിയത്തിന്‍റെ മികവില്‍ കിട്ടാക്കനിയായ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കാനായിരുന്നു പിഎസ്‌ജി ലക്ഷ്യം വച്ചത്. എന്നാല്‍ ഇത്തവണയും ക്ലബിന് കാലിടറി. ഇതിന് പിന്നാലെ കരാര്‍ അവസാനിച്ച ലയണല്‍ മെസി ക്ലബ് വിട്ടിരുന്നു. മെസിക്ക് പിന്നാലെയാണ് പുതിയ തട്ടകമാണ് തന്‍റെ ലക്ഷ്യമെന്ന് എംബാപ്പെ പിഎസ്‌ജിയെ അറിയിച്ചത്.
മെസി ഫ്രീ ഏജന്‍റായി പാരീസ് വിട്ടത് ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്‍റ്‌സിന്‍റെ ഉടമസ്ഥതയിലുള്ള പിഎസ്‌ജിക്ക് സാമ്പത്തികമായ നേട്ടമുണ്ടാക്കാത്ത കാര്യമായിരുന്നു. ഇതോടെ എംബാപ്പെയെ ഫ്രീ ഏജന്‍റായിമാറാന്‍ പിഎസ്‌ജി അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് വരുന്ന ട്രാന്‍സ്ഫര്‍ ജാലകത്തില്‍ താരത്തിനായി ക്ലബുകള്‍ തമ്മിലുള്ള വമ്പന്‍ പോരിന് വഴിയൊരുക്കും. 2017ൽ 190 മില്യൺ ഡോളറിന് മൊണാക്കോയിൽ നിന്നാണ് താരം പിഎസ്‌ജിയിൽ എത്തുന്നത്.