ദോഹ: ഖത്തർ ഇന്‍റര്‍നാഷണല്‍ കപ്പില്‍ വെയ്റ്റ് ലിഫ്റ്ററും മുന്‍ ലോക ചാമ്പ്യനുമായ മീരാ ചാനുവിലൂലെ ഇന്ത്യക്ക് ആദ്യ സ്വർണം. വെള്ളിയാഴ്ച്ച നടന്ന വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് മീര സ്വർണം നേടിയത്. ഒളിമ്പിക് യോഗ്യതയുടെ ഭാഗമായി നടന്ന മത്സരത്തില്‍ മീര 194 കിലോ ഭാരം ഉയർത്തി. ഇതിലൂടെ ലഭിക്കുന്ന പോയിന്‍റ് അടുത്ത ടോക്കിയോ ഒളിമ്പിക്‌സിനുള്ള ഫൈനല്‍ റാങ്കിങ്ങ് കണക്കെടുപ്പില്‍ മീരക്ക് ഗുണം ചെയ്യും.
സ്‌നാച്ച്, ക്ലീന്‍ ആന്‍റ് ജെർക്ക് കാറ്റഗറികളിലായി ഒരു ക്ലീന്‍ ലിഫ്റ്റ് മാത്രമാണ് 24 വയസുള്ള മീരക്ക് നേടാനായത്. സ്‌നാച്ചില്‍ 83 കിലോയും ക്ലീന്‍ ആന്‍റ് ജെർക്കില്‍ 111 കിലോയും താരം ഉയർത്തി. അതേസമയം 201 കലോയാണ് 2018-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍കൂടിയായ മീരയുടെ റെക്കോർഡ്.