ചണ്ഡിഗഡ്: ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് താരം മിൽഖ സിംഗ് അന്തരിച്ചു. ചണ്ഡിഗഡിലെ പിജിഎം ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച രാത്രി 11.30ന് ആണ് മരണം സംഭവിച്ചത്.
-
I had spoken to Shri Milkha Singh Ji just a few days ago. Little did I know that it would be our last conversation. Several budding athletes will derive strength from his life journey. My condolences to his family and many admirers all over the world.
— Narendra Modi (@narendramodi) June 18, 2021 " class="align-text-top noRightClick twitterSection" data="
">I had spoken to Shri Milkha Singh Ji just a few days ago. Little did I know that it would be our last conversation. Several budding athletes will derive strength from his life journey. My condolences to his family and many admirers all over the world.
— Narendra Modi (@narendramodi) June 18, 2021I had spoken to Shri Milkha Singh Ji just a few days ago. Little did I know that it would be our last conversation. Several budding athletes will derive strength from his life journey. My condolences to his family and many admirers all over the world.
— Narendra Modi (@narendramodi) June 18, 2021
കൊവിഡ് ബാധയെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. 91 വയസായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്‍റെ ഭാര്യ നിർമൽ കൗറും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഇന്നത്തെ പാകിസ്ഥാനിലെ ഗോപിന്ദപുരയിൽ ജനിച്ച മിൽഖ സിംഗ് 400 മീറ്റർ വിഭാഗത്തിൽ എഷ്യൻ ഗെയിംസിലും കോമണ്‍വെൽത്ത് ഗെയിംസിലും സ്വർണം നേടിയ ഏക ഇന്ത്യക്കാരനാണ്.
1960ലെ റോം ഒളിംപിക്സിൽ 400 മീറ്റർ വിഭാഗത്തിൽ നാലാം സ്ഥാനത്ത് എത്തിയിരുന്നു. അന്ന് 0.1 സെക്കന്‍റ് വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്. നാല് തവണ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ മിൽഖ സിംഗിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്‍റെ ജീവിതത്തെ ആസ്പദമാക്കി 2013ൽ ഭാഗ് മിൽഖ ഭാഗ് എന്ന സിനിമയും പുറത്തിറങ്ങി. മിൽഖ സിംഗിന്‍റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
Also Read:ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ; ആദ്യദിനം മഴയെടുത്തു