ETV Bharat / sports

ഗോളടിവീരന് ആദരം ; സെർജിയോ അഗ്യൂറോയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് മാഞ്ചസ്റ്റർ സിറ്റി - സെർജിയോ അഗ്യൂറോ

ആദ്യ പ്രീമിയർ ലീഗ് കിരീടത്തിന്‍റെ പത്താം വാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ക്ലബ്ബിന്‍റെ ഇതിഹാസ താരത്തിന്‍റെ പ്രതിമ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ അനാച്ഛാദനം ചെയ്‌തത്

Manchester City unveil Sergio Aguero statue  Manchester City  Manchester City celebrate club s first Premier League title  സെർജിയോ അഗ്യൂറോയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് മാഞ്ചസ്റ്റർ സിറ്റി  സെർജിയോ അഗ്യൂറോ  മാഞ്ചസ്റ്റർ സിറ്റി
സെർജിയോ അഗ്യൂറോയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് മാഞ്ചസ്റ്റർ സിറ്റി
author img

By

Published : May 14, 2022, 10:08 AM IST

മാഞ്ചസ്റ്റര്‍ : സെർജിയോ അഗ്യൂറോയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി. ആദ്യ പ്രീമിയർ ലീഗ് കിരീടത്തിന്‍റെ പത്താം വാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ക്ലബ്ബിന്‍റെ ഇതിഹാസ താരത്തിന്‍റെ പ്രതിമ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ അനാച്ഛാദനം ചെയ്‌തത്. 2011ല്‍ ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സിനെ 3-2ന് തോല്‍പ്പിച്ചാണ് സിറ്റി ആദ്യ ലീഗ് കിരീടം നേടിയത്.

2-2ന് എന്ന സ്‌കോറില്‍ സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്‍റെ 93ാം മിനിട്ടില്‍ അഗ്യൂറോ നേടിയ ഗോളാണ് സിറ്റിയുടെ വിജയം ഉറപ്പിച്ചത്. ഇതോടെ 44 വർഷത്തെ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനും സംഘത്തിന് കഴിഞ്ഞു. മാഞ്ചസ്റ്ററിലെ തന്‍റെ ഫുട്ബോൾ കരിയറിന് അംഗീകാരമായി ഈ പ്രതിമ നിർമിച്ചതിന് ക്ലബ്ബിനോട് വളരെ നന്ദിയുള്ളവനാണെന്ന് അഗ്യൂറോ പ്രതികരിച്ചു.

also read: റോബർട്ട് ലെവൻഡോവ്‌സ്‌കി ബയേണ്‍ വിടുന്നു; ബാഴ്‌സയിലേക്കെന്ന് റിപ്പോർട്ട്

സിറ്റിക്കായി ഒരു ദശാബ്ദത്തിലേറെയായി ബൂട്ട് കെട്ടിയാണ് അഗ്യൂറോ വിടപറഞ്ഞത്. ഇതടക്കം ക്ലബ്ബിന്‍റെ അഞ്ച് പ്രീമിയര്‍ ലീഗ് കിരീടനേട്ടത്തില്‍ പ്രധാന പങ്കാണ് താരം വഹിച്ചത്.ആറ് ലീഗ് കപ്പ് ട്രോഫിയും ഒരു എഫ്എ കപ്പ് കിരീടവും സിറ്റിക്കൊപ്പം താരം നേടിയിട്ടുണ്ട്. 390 മത്സരങ്ങളിൽ നിന്ന് 260 ഗോളുകൾ നേടിയ താരം ക്ലബ്ബിന്‍റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.