വാര്‍സോ: ജീവിതത്തില്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടി ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ്. വെനസ്വേലയുടെ ഫെന്‍സര്‍ റുബന്‍ ലിമ്പാര്‍ഡോ ഗാസ്‌കോയാണ് ദുര്‍ഘടമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നത്. എട്ട് വര്‍ഷം മുമ്പ് നടന്ന ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ ലിമ്പാര്‍ഡോ ഇന്ന് ജീവിത ചക്രം ചലിപ്പിക്കാന്‍ സൈക്കിളില്‍ ഭക്ഷണ പൊതികള്‍ വില്‍ക്കുകയാണ്. യുബര്‍ ഇറ്റ്സിന്‍റെ ഭക്ഷണ പൊതികളുമായി പോളണ്ടിലെ തെരുവുകളില്‍ അലഞ്ഞാണ് ഒളിമ്പിക്‌സിലെ ഈ സുവര്‍ണ താരകം ഉപജീവനത്തിന് വഴി കണ്ടെത്തുന്നത്.
ജീവിതത്തിലെ കയ്‌പേറിയ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്ന് പോകുന്നതെങ്കിലും ഫെന്‍സിങ്ങിനോടുള്ള ലിമ്പാര്‍ഡോയുടെ പ്രണയം ഇനിയും അവസാനിച്ചിട്ടില്ല. ടോക്കിയോ ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിലാണ് ഈ 35 കാരന്‍. ഒളിമ്പിക് വേദികളില്‍ തിളങ്ങാനുള്ള കഠിനമായ പരിശീലനത്തിനിടയിലാണ് ജീവതം മുന്നേട്ട് നീക്കാനുള്ള ഈ പെടാപ്പാട്. കഴിഞ്ഞ ആഴ്‌ചയാണ് ഫെന്‍സിങ്ങ് റിങ്ങിന് പുറത്ത് ജീവിതത്തില്‍ നടത്തുന്ന പോരാട്ടങ്ങള്‍ ലിമ്പാര്‍ഡോ സാമൂഹ്യമാധ്യമത്തിലൂടെ ലോകത്തിന് മുന്നില്‍ പങ്കുവെച്ചത്.
-
Si estás en Lodz - Polonia y pides @UberEats es posible que tu comida la entregue un campeón que decidió no rendirse jamás. pic.twitter.com/2xFgVFndAY
— Rubén Limardo Gascón (@rubenoszki) November 9, 2020 " class="align-text-top noRightClick twitterSection" data="
">Si estás en Lodz - Polonia y pides @UberEats es posible que tu comida la entregue un campeón que decidió no rendirse jamás. pic.twitter.com/2xFgVFndAY
— Rubén Limardo Gascón (@rubenoszki) November 9, 2020Si estás en Lodz - Polonia y pides @UberEats es posible que tu comida la entregue un campeón que decidió no rendirse jamás. pic.twitter.com/2xFgVFndAY
— Rubén Limardo Gascón (@rubenoszki) November 9, 2020
അതേവരെ സംഭവത്തെക്കുറിച്ച് ഒന്നുമറിയാത്ത സഹതാരങ്ങള്‍ക്ക് ആ പോസ്റ്റ് അമ്പരപ്പുണ്ടാക്കി. 'ഓരോരുത്തരും വ്യത്യസ്ഥ വഴികളിലൂടെ വരുമാനം കണ്ടെത്തുന്നു. മറ്റേതൊരു തൊഴിലും പോലെ ഇതുമൊരു ജോലിയാണ്.' ലിമ്പാര്‍ഡോ ട്വീറ്റില്‍ കുറിച്ചു. സൈക്കിളില്‍ ഭക്ഷണപൊതികള്‍ വിതരണം ചെയ്യാന്‍ പോകുന്ന ചിത്രത്തോടൊപ്പമാണ് ട്വീറ്റ്.
ലാറ്റിനമേരിക്കയില്‍ നിന്നും സ്വര്‍ണ മെഡല്‍ സ്വന്തമാക്കുന്ന ആദ്യത്തെ ഒളിമ്പ്യനാണ് ലിമ്പാര്‍ഡോ. 2016ലെ റയോ ഒളിമ്പിക്‌സില്‍ വെനസ്വേലയുടെ പതാക വാഹകന്‍ കൂടിയായിരുന്നു അദ്ദേഹം. ലിമ്പാര്‍ഡോ ഉള്‍പ്പെടെ 20 പേരാണ് വെനസ്വേലയുടെ ഫെന്‍സിങ് ടീമിലുള്ളത്. ഇവരെല്ലാം സമാന സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. എല്ലാവരും ഉപജീവനത്തിനായി ഒഴിവ് വേളകളില്‍ സൈക്കിളില്‍ ഭക്ഷണ പൊതികള്‍ വില്‍ക്കാന്‍ പോളണ്ടിലെ തെരുവുകളിലേക്ക് ഇറങ്ങുന്നു.