ന്യൂഡൽഹി: ബിഡബ്ല്യുഎഫ് വേൾഡ് ടൂർ സീരീസിന്‍റെ ഭാഗമായ ഇന്ത്യ ഓപ്പൺ 2022 ബാഡ്‌മിന്‍റൻ ചാമ്പ്യൻഷിപ്പിലെ പുരുഷ സിംഗിൾസ് കിരീടം ഇന്ത്യയുടെ യുവ താരം ലക്ഷ്യ സെന്നിന്. 54 മിനിട്ട് നീണ്ടുനിന്ന ഫൈനലിൽ സിംഗപ്പുരിന്‍റെ ലോക ചാമ്പ്യന്‍ ലോ കീന്‍ യുവിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സെൻ പരാജയപ്പെടുത്തിയത്. സ്കോർ: 24-22, 21-17.
-
CHAMPION… CHAMPION! 🔝👏👏@lakshya_sen 🔥🔥#YonexSunriseIndiaOpen2022 #IndiaKaregaSmash #Badminton pic.twitter.com/CpvCQtAyTP
— BAI Media (@BAI_Media) January 16, 2022 " class="align-text-top noRightClick twitterSection" data="
">CHAMPION… CHAMPION! 🔝👏👏@lakshya_sen 🔥🔥#YonexSunriseIndiaOpen2022 #IndiaKaregaSmash #Badminton pic.twitter.com/CpvCQtAyTP
— BAI Media (@BAI_Media) January 16, 2022CHAMPION… CHAMPION! 🔝👏👏@lakshya_sen 🔥🔥#YonexSunriseIndiaOpen2022 #IndiaKaregaSmash #Badminton pic.twitter.com/CpvCQtAyTP
— BAI Media (@BAI_Media) January 16, 2022
ഇതാദ്യമായാണ് ലക്ഷ്യ സെൻ സൂപ്പർ 500 കിരീടം സ്വന്തമാക്കുന്നത്. ഇഞ്ചോടിഞ്ച് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെൻ ആദ്യ സെറ്റ് സ്വന്തമാക്കിയത്. മത്സരത്തിന്‍റെ തുടക്കത്തിൽ സെൻ ആദ്യ സെറ്റ് അനായാസം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും സിംഗപ്പൂർ താരം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ 22-22 എന്ന നിലയിൽ നിന്നാണ് സെൻ ഗെയിം പിടിച്ചെടുത്ത്.
-
Take a bow for the Men’s Singles champions! 🔥🔥👏
— BAI Media (@BAI_Media) January 16, 2022 " class="align-text-top noRightClick twitterSection" data="
🥇: @lakshya_sen
🥈: @reallohkeanyew #YonexSunriseIndiaOpen2022 #IndiaKaregaSmash #Badminton pic.twitter.com/iM9wkpiDLD
">Take a bow for the Men’s Singles champions! 🔥🔥👏
— BAI Media (@BAI_Media) January 16, 2022
🥇: @lakshya_sen
🥈: @reallohkeanyew #YonexSunriseIndiaOpen2022 #IndiaKaregaSmash #Badminton pic.twitter.com/iM9wkpiDLDTake a bow for the Men’s Singles champions! 🔥🔥👏
— BAI Media (@BAI_Media) January 16, 2022
🥇: @lakshya_sen
🥈: @reallohkeanyew #YonexSunriseIndiaOpen2022 #IndiaKaregaSmash #Badminton pic.twitter.com/iM9wkpiDLD
എന്നാൽ രണ്ടാം ഗെയിമിൽ കാര്യമായ ചെറുത്തുനിൽപ്പ് സിംഗപ്പൂർ താരത്തിൽ നിന്ന് ലക്ഷ്യ സെന്നിന് ഉണ്ടായില്ല. അനായാസമായി തന്നെ താരം രണ്ടാം ഗെയിം സ്വന്തമാക്കുകയായിരുന്നു. സെമിയില്‍ മലേഷ്യയുടെ തേ യോങ്ങിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സെൻ ഫൈനലിലേക്ക് പ്രവേശനം നേടിയത്.
ALSO READ: ISL: കൊവിഡ് വ്യാപനം, മത്സരിക്കാൻ താരങ്ങളില്ല; ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി മത്സരം മാറ്റി
നേരത്തെ പുരുഷന്മാരുടെ ഡബിൾസ് ഫൈനലിൽ ഇന്ത്യയുടെ ചിരാഗ് ഷെട്ടി-സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി സഖ്യം വിജയിച്ചിരുന്നു. ഇന്തോനേഷ്യയുടെ മുഹമ്മദ് ഹസൻ- ഹെന്ദ്ര സെറ്റിയവാൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്. സ്കോർ 21-16, 26-24