വലൻസിയ: ലാ ലിഗയിൽ വലൻസിയക്കെതിരെ തകർപ്പൻ ജയവുമായി ബാഴ്‌സലോണ. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബാഴ്‌സലോണ ജയം കണ്ടത്. ജയത്തോടെ അത്ലറ്റികോ മാഡ്രിഡിനെ മറികടന്ന ബാഴ്‌സലോണ ആദ്യ നാലിൽ തിരിച്ചെത്തി.
-
Image: Auba celebrating his first goal for Barcelona. pic.twitter.com/YQzHGB7NW7
— Barça Universal (@BarcaUniversal) February 20, 2022 " class="align-text-top noRightClick twitterSection" data="
">Image: Auba celebrating his first goal for Barcelona. pic.twitter.com/YQzHGB7NW7
— Barça Universal (@BarcaUniversal) February 20, 2022Image: Auba celebrating his first goal for Barcelona. pic.twitter.com/YQzHGB7NW7
— Barça Universal (@BarcaUniversal) February 20, 2022
ബാഴ്‌സലോണക്കായി ആദ്യ ഹാട്രിക്കുമായി കളം നിറഞ്ഞ ഗാബോൺ താരം ഒബമയാങാണ് അവർക്ക് വലിയ ജയം സമ്മാനിച്ചത്. ജനുവരി ട്രാൻസ്‌ഫറിൽ ആഴ്‌സണലിൽ നിന്നു എത്തിയ ഒബമയാങിന്‍റെ സൂപ്പർ പ്രകടനമായിരുന്നു കളിയുടെ സവിശേഷത. 23-ാം മിനിറ്റിൽ ജോർദി ആൽബയുടെ ലോങ് ബോൾ സ്വീകരിച്ച ഒബമയാങ് തന്‍റെ ആദ്യ ഗോൾ നേടി.
ALSO READ: പ്രീമിയർ ലീഗ് | ലീഡ്‌സിന്‍റെ പോരാട്ടവീര്യം മറികടന്ന യുണൈറ്റഡ്, ജയം രണ്ടിനെതിരെ നാലു ഗോളിന്
ഒമ്പതു മിനിറ്റികൾക്കു ശേഷം ഡെംമ്പലെയുടെ പാസിൽ നിന്നു ഫ്രാങ്കി ഡി ജോങ് ലീഡ് ഇരട്ടിയാക്കി. 38-ാം മിനിറ്റിൽ ഗാവിയുടെ പാസിൽ നിന്നു ഒബമയാങ് തന്‍റെ രണ്ടാം ഗോൾ സ്വന്തമാക്കി. 63-ാം മിനിറ്റിൽ ബോക്‌സിന് പുറത്ത് നിന്ന് ഉഗ്രൻ ഷോട്ടിലൂടെ ഗോൾ കണ്ടത്തിയ ഒബമയാങ് ബാഴ്‌സലോണയുടെ ജയം പൂർത്തിയാക്കി.
-
🚨 𝙏𝙃𝙄𝙎 𝙅𝙐𝙎𝙏 𝙄𝙉 !!! The referee of today's #ValenciaBarça has given @Pedri's goal to @Auba!
— FC Barcelona (@FCBarcelona) February 20, 2022 " class="align-text-top noRightClick twitterSection" data="
... 𝘼 𝙃𝘼𝙏 𝙏𝙍𝙄𝘾𝙆 𝙁𝙊𝙍 𝙏𝙃𝙀 𝙉𝙀𝙒𝘾𝙊𝙈𝙀𝙍 !!! 🙌 pic.twitter.com/hYVdY8X2S4
">🚨 𝙏𝙃𝙄𝙎 𝙅𝙐𝙎𝙏 𝙄𝙉 !!! The referee of today's #ValenciaBarça has given @Pedri's goal to @Auba!
— FC Barcelona (@FCBarcelona) February 20, 2022
... 𝘼 𝙃𝘼𝙏 𝙏𝙍𝙄𝘾𝙆 𝙁𝙊𝙍 𝙏𝙃𝙀 𝙉𝙀𝙒𝘾𝙊𝙈𝙀𝙍 !!! 🙌 pic.twitter.com/hYVdY8X2S4🚨 𝙏𝙃𝙄𝙎 𝙅𝙐𝙎𝙏 𝙄𝙉 !!! The referee of today's #ValenciaBarça has given @Pedri's goal to @Auba!
— FC Barcelona (@FCBarcelona) February 20, 2022
... 𝘼 𝙃𝘼𝙏 𝙏𝙍𝙄𝘾𝙆 𝙁𝙊𝙍 𝙏𝙃𝙀 𝙉𝙀𝙒𝘾𝙊𝙈𝙀𝙍 !!! 🙌 pic.twitter.com/hYVdY8X2S4
52-ാം മിനിറ്റിൽ ബ്രയാൻ ഗില്ലിന്‍റെ ക്രോസിൽ നിന്നു ഹെഡറിലൂടെ കാർലോസ് സോളറാണ് വലൻസിയയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.