ETV Bharat / sports

കൊറിയൻ ഓപ്പണ്‍: മലയാളി താരം എച്ച്‌എസ്‌ പ്രണോയിക്ക് ഞെട്ടിക്കുന്ന തോല്‍വി - കൊറിയൻ ഓപ്പണ്‍

ആദ്യ റൗണ്ട് മത്സരത്തില്‍ ലോക റാങ്കിങ്ങില്‍ ഏറെ താഴെയുള്ള മലേഷ്യയുടെ ജൂണ്‍ വെയ് ചീമിനോടാണ് പ്രണോയ്‌ തോറ്റത്.

Korea Open  Shock loss for HS Prannoy in opening round  HS Prannoy  കൊറിയൻ ഓപ്പണ്‍  എച്ച്‌എസ്‌ പ്രണോയ്‌
കൊറിയൻ ഓപ്പണ്‍: മലയാളി താരം എച്ച്‌എസ്‌ പ്രണോയ്‌ക്ക് ഞെട്ടിക്കുന്ന തോല്‍വി
author img

By

Published : Apr 5, 2022, 5:18 PM IST

സുഞ്ചിയോൺ: കൊറിയൻ ഓപ്പണ്‍ ബാഡ്‌മിന്‍റൺ ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്‌എസ്‌ പ്രണോയിക്ക് ഞെട്ടിക്കുന്ന തോല്‍വി. ആദ്യ റൗണ്ട് മത്സരത്തില്‍ ലോക റാങ്കിങ്ങില്‍ ഏറെ താഴെയുള്ള മലേഷ്യയുടെ ജൂണ്‍ വെയ് ചീമിനോടാണ് പ്രണോയ്‌ തോറ്റത്. 41 മിനിട്ടുകള്‍ നീണ്ടു നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മലേഷ്യന്‍ താരം ജയം പിടിച്ചത്.

സ്‌കോര്‍: 21-17, 7-21. ലോക റാങ്കിങ്ങില്‍ 71-ാം നമ്പർ താരമാണ് വെയ് ചീം. എന്നാല്‍ 23ാം റാങ്കിലാണ് പ്രണോയി. ആദ്യ സെറ്റില്‍ 11-11ന് ഇരു താരങ്ങളും ഒപ്പം പിടിച്ചിരുന്നെങ്കിലും 21-17ന് മലേഷ്യന്‍ താരം സെറ്റ് ജയിച്ചു. രണ്ടാം സെറ്റില്‍ മലേഷ്യന്‍ താരത്തിന് വെല്ലുവിളിയുയര്‍ത്താന്‍ പോലും പ്രണോയിക്കായില്ല. 7-21നാണ് താരം ഈ സെറ്റ് കൈവിട്ടത്.

also read: IPL 2022 | നായകനായി തകർപ്പൻ റെക്കോഡ് സ്വന്തമാക്കി കെഎൽ രാഹുൽ

അതേസമയം ഇന്ത്യയുടെ ലക്ഷ്യ സെൻ ആദ്യ റൗണ്ട് പോരാട്ടത്തില്‍ ജയിച്ച് കയറിയിരുന്നു. മൂന്ന് സെറ്റ് നീണ്ട നിന്ന പോരാട്ടത്തിൽ കൊറിയയുടെ ചോയി ജി ഹൂനിനെയെയാണ് ലക്ഷ്യ മറികടന്നത്. സ്‌കോർ; 14-21, 21-16, 21-18. 498-ാം സ്ഥാനത്തുള്ള ജി ഹൂനിന് മുന്നിൽ ആദ്യ സെറ്റ് 14-21 ന് അടിയറവ് വെച്ചതിന് ശേഷമാണ് ലോക 9-ാം നമ്പറായ ഇന്ത്യൻ താരം തിരിച്ചടിച്ച് ജയം നേടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.