ETV Bharat / sports

ജയിച്ചത് ചെന്നൈയിൻ, കോളടിച്ചത് ബ്ലാസ്റ്റേഴ്‌സിന്; രണ്ട് മത്സരം ശേഷിക്കെ പ്ലേ ഓഫിലെത്തി മഞ്ഞപ്പട - മഞ്ഞപ്പട

ചെന്നൈയിൻ എഫ്‌സിയോട് ഗോവ തോൽവി വഴങ്ങിയതോടെയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ പ്ലേഓഫ്‌ പ്രവേശനം സാധ്യമായത്.

കേരള ബ്ലാസ്റ്റേഴ്‌സ്  Kerala Blasters  kerala blasters into playoffs  ഐഎസ്‌എൽ  ISL  കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ  ഇന്ത്യൻ പ്രീമിയർ ലീഗ്  ബ്ലാസ്റ്റേഴ്‌സ്  ISL 2023  ഐഎസ്‌എൽ 2023  മഞ്ഞപ്പട  kerala blasters into isl playoffs
പ്ലേ ഓഫിലെത്തി കേരള ബ്ലാസ്റ്റേഴ്‌സ്
author img

By

Published : Feb 16, 2023, 10:42 PM IST

എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം തവണയും പ്ലേഓഫിൽ പ്രവേശിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എഫ് സി ഗോവ തോറ്റതോടെയാണ് ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ്‌ പ്രവേശനം സാധ്യമായത്. നിലവിൽ പോയിന്‍റ് പട്ടികയിൽ 18 മത്സരങ്ങളിൽ നിന്ന് 10 ജയം ഉൾപ്പെടെ 31 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

ബ്ലാസ്റ്റേഴ്‌സിനൊപ്പം ബംഗളൂരു എഫ്‌സിയും പ്ലേഓഫ് ഉറപ്പിച്ചിട്ടുണ്ട്. 19 മത്സരങ്ങളിൽ നിന്ന് 10 ജയവും എട്ട് തോൽവിയുമുള്ള ബംഗളൂരുവിനും 31 പോയിന്‍റാണുള്ളത്. മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സി എന്നീ ടീമുകൾ നേരത്തെ തന്നെ പ്ലേഓഫ്‌ ഉറപ്പിച്ചിരുന്നു. മുംബൈക്ക് 46 പോയിന്‍റും, ഹൈദരാബാദിന് 39 പോയിന്‍റുമാണുള്ളത്.

ഐഎസ്‌എല്ലിന്‍റെ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ നാലാം പ്ലേ ഓഫാണിത്. ഇതിൽ രണ്ട് ഫൈനലുകളും മഞ്ഞപ്പട കളിച്ചിരുന്നു. സീസണിൽ എടികെ മോഹൻ ബഗാൻ, ഹൈദരാബാദ് എഫ്‌സി എന്നീ ടീമുകൾക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ശേഷിക്കുന്ന മത്സരങ്ങൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.