ETV Bharat / sports

റെക്കോഡ് നേട്ടവുമായി ഹാരി കെയ്‌ൻ, മുന്നിലുള്ളത് സാക്ഷാൽ വെയ്‌ൻ റൂണി മാത്രം

ഇംഗ്ലണ്ട് ദേശീയ ടീമിനുവേണ്ടി 49 ഗോളുകളുമായി കൂടുതൽ ഗോൾ നേടുന്നവരുടെ പട്ടികയിൽ ബോബി ചാൾട്ടണൊപ്പം രണ്ടാമതെത്തി.

Harry Kane records  Harry Kane performance  Harry Kane with Bobby Charlton  World Football news  Kane the 2nd highest-scoring Englishman for his country  Bobby Charlton and wayne rooney  റെക്കോഡ് നേട്ടവുമായി ഹാരി കെയ്‌ൻ, മുന്നിലുള്ളത് സാക്ഷാൽ വെയ്‌ൻ റൂണി മാത്രം.  ഇംഗ്ലണ്ട് ദേശീയ ടീമനായി 49 ഗോളുകൾ നേടി കെയ്‌ൻ  ഗാരി ലിനേക്കറെ മറികടന്നാണ് രണ്ടാമതെത്തിയത്
റെക്കോഡ് നേട്ടവുമായി ഹാരി കെയ്‌ൻ, മുന്നിലുള്ളത് സാക്ഷാൽ വെയ്‌ൻ റൂണി മാത്രം.
author img

By

Published : Mar 27, 2022, 7:23 PM IST

ലണ്ടൻ: സൗഹൃദ മത്സരത്തിൽ സ്വിറ്റ്സർലന്‍റിനെതിരെ ഇംഗ്ലണ്ടിന് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ ജയം. 78-ാം മിനിട്ടിൽ ഹാരി കെയ്‌ൻ നേടിയ പെനാൽറ്റി ഗോളിലൂടെയാണ് ഇംഗ്ലണ്ട് ജയമുറപ്പിച്ചത്. ഈ ഗോളോടെ ഇംഗ്ലണ്ട് ദേശീയ ടീമിനുവേണ്ടി 49 ഗോളുകളുമായി കൂടുതൽ ഗോൾ നേടുന്നവരുടെ പട്ടികയിൽ ഹാരി കെയ്‌ന ബോബി ചാൾട്ടണൊപ്പം രണ്ടാമതെത്തി.

ഗാരി ലിനേക്കറെ മറികടന്നാണ് ഇംഗ്ലീഷ് ക്യാപ്‌റ്റൻ ഇതിഹാസ താരത്തിനൊപ്പമെത്തിത്. 53 ഗോളുകളുമായി വെയ്ൻ റൂണി മാത്രമാണ് ഇനി കെയ്‌നിന്‍റെ മുന്നിലുള്ളത്.

22-ാം മിനിട്ടിൽ എമ്പോളോയുടെ ഗോളോടെ സ്വിറ്റ്സർലന്‍ഡാണ് മത്സരത്തില്‍ ആദ്യം ലീഡ് നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലൂക്ക് ഷോ ഇംഗ്ലണ്ടിന് സമനില നൽകി. 78-ാം മിനിറ്റിലെ കെയ്‌നിന്‍റെ പെനാൽറ്റിയിലൂടെ ഇംഗ്ലണ്ട് ജയം ഉറപ്പിച്ചു.

ALSO READ: IPL 2022 | തകർത്തടിച്ച് ഇഷാന്‍ കിഷൻ; ഡല്‍ഹിക്ക് ജയിക്കാൻ 178 റൺസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.