ETV Bharat / sports

ഖെലോ ഇന്ത്യാ യൂത്ത് ഗെയിംസിൽ ഇടംനേടി കളരിപ്പയറ്റും - തദ്ദേശീയ കായിക ഇനങ്ങൾ

കളരിപ്പയറ്റ് കൂടാതെ മറ്റ് മൂന്ന് ആയോധന കളകളും ഗെയിംസിൽ ഇടം നേടിയിട്ടുണ്ട്.

ഖെലോ ഇന്ത്യാ യൂത്ത് ഗെയിംസിൽ കളരിപ്പയറ്റും  ഖെലോ ഇന്ത്യ യൂത്ത് ഗെയിംസ് 2021  തദ്ദേശീയ കായിക ഇനങ്ങൾ  kalaripayattu includes khelo india youth games 2021
ഖെലോ ഇന്ത്യാ യൂത്ത് ഗെയിംസിൽ ഇടംനേടി കളരിപ്പയറ്റും
author img

By

Published : Dec 21, 2020, 4:13 AM IST

ന്യൂഡൽഹി: ഹരിയാനയിൽ നടക്കുന്ന ഖെലോ ഇന്ത്യ യൂത്ത് ഗെയിംസ് 2021ൽ കളരിപ്പയറ്റും ഉൾപ്പെടുത്താൻ കായിക മന്ത്രാലയം അനുമതി നൽകി. തദ്ദേശീയ കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കളരിപ്പയറ്റിനെ ഗെയിംസിൽ ഉൾപ്പെടുത്തിയത്. കളരിപ്പയറ്റ് കൂടാതെ മറ്റ് മൂന്ന് ആയോധന കളകളും ഗെയിംസിൽ ഇടം നേടിയിട്ടുണ്ട്.

പഞ്ചാബിൽ പ്രചാരത്തിലുള്ള ഖാട്ടാ ഗുസ്‌തി, മധ്യപ്രദേശിലും മഹാരാഷ്‌ട്രയിലും പ്രചാരത്തിലുള്ള മല്ലഖമ്പ, മണിപ്പൂരിലെ ആയോധന കലയായ തങ്-ടാ എന്നിവയാണ് ഗെയിംസിൽ ഇടം നേടിയ മറ്റ് മൂന്നിനങ്ങൾ. തദ്ദേശീയ കായിക വിനോദങ്ങൾ സംരക്ഷിക്കുന്നതിനും അവയുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിനും വരും വർഷങ്ങളിലും കൂടുതൽ ഇനങ്ങൾ ഗെയിംസിൽ ഉൾക്കൊള്ളിക്കുമെന്ന് കേന്ദ്ര യുവജനകാര്യ കായിക മന്ത്രി കിരൺ റിജിജു അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.