ETV Bharat / sports

വിവാഹ മോതിരം തിരികെ കിട്ടി; ക്ലോപ്പാശാന്‍റെ ജീവനും തിരികെ വന്നു -വീഡിയോ - യർഗൻ ക്ലോപ്പ്

Jurgen Klopp wedding ring:ലിവര്‍പൂള്‍ പരിശീലകന്‍ യർഗൻ ക്ലോപ്പിന്‍റെ ഗ്രൗണ്ടില്‍ നഷ്‌ടപ്പെട്ട വിവഹമോതിരം കണ്ടെത്താന്‍ സഹായിച്ച് ക്യാമറാമാന്‍.

Liverpool  Jurgen Klopp wedding ring  യർഗൻ ക്ലോപ്പ്  ലിവര്‍പൂള്‍
Jurgen Klopp loses wedding ring while celebrating Liverpool's win against Newcastle
author img

By ETV Bharat Kerala Team

Published : Jan 2, 2024, 4:15 PM IST

ലണ്ടന്‍: പുതുവര്‍ഷത്തില്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലെ (Enghlish Premier League) ആദ്യ മത്സരത്തില്‍ മിന്നും വിജയം സ്വന്തമാക്കാന്‍ ലിവര്‍പൂളിന് കഴിഞ്ഞിരുന്നു. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെയാണ് (Liverpool vs Newcastle United) യർഗൻ ക്ലോപ്പിന്‍റെ സംഘം തകര്‍ത്ത് വിട്ടത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ചെമ്പടയുടെ വിജയം.

എന്നാല്‍ ഈ മിന്നും വിജയം ആഘോഷിക്കുന്നതിനിടെ ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പിന് കുറച്ച് സമയത്തേക്കാണെങ്കിലും ഒന്ന് ഞെട്ടിത്തരിക്കേണ്ടി വന്നു. ആരാധകരെ അഭിവാദ്യം ചെയ്യവെ 56-കാരന്‍റെ വിവാഹമോതിരം കയ്യില്‍ നിന്നും തെറിച്ച് പോവുകയായിരുന്നു. പരിഭ്രാന്തരായ ക്ലോപ്പ് പെട്ടെന്ന് തന്നെ മോതിരത്തിനായി തിരച്ചിലും തുടങ്ങി. (Jurgen Klopp loses wedding ring while celebrating Liverpool's win against Newcastle)

ആദ്യ തിരച്ചിലില്‍ മോതിരം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അടുത്തുണ്ടായിരുന്ന ഗ്രൗണ്ട് സ്റ്റാഫിലൊരാളോട് അദ്ദേഹം സഹായം തേടുകയും ചെയ്‌തു. ഇതിനിടെ മോതിരം കണ്ടെത്തിയ ക്യാമറാമാന്‍ ക്ലോപ്പിനെ അറിയിച്ചു. ഗ്രൗണ്ടില്‍ നിന്നും കയ്യിലെടുത്ത മോതിരത്തില്‍ കനത്ത ഒരു ചുംബനം നല്‍കിയതിന് ശേഷമാണ് അദ്ദേഹം വീണ്ടും അതു കയ്യിലണിഞ്ഞത്.

കയ്യില്‍ നിന്നും മോതിരം തെറിച്ച് പോയപ്പോള്‍ താന്‍ ശരിക്കും ഞെട്ടിപ്പോയതായി ക്ലോപ്പ് പ്രതികരിച്ചു. "ശരീര ഭാരം ഒന്നോ രണ്ടോ കിലോ കുറയുമ്പോള്‍ ഇതു സംഭവിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഇതെന്ന ഞെട്ടിച്ചു. ഈ സീസണിൽ ക്യാമറാമാൻ എന്നെ കുറച്ച് തവണ ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹം എന്നെ സഹായിച്ചു.

കാരണം ഈ മോതിരം എനിക്ക് അത്രത്തോളം പ്രധാനപ്പെട്ടതാണ്"- യര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു. നേരത്തെ ഒരു തവണ കടലില്‍ മോതിരം നഷ്‌ടപ്പെട്ടിരുന്നുവെന്നും അന്ന് ഒരു പ്രൊഫഷണല്‍ ഡൈവറുടെ സഹായത്തോടെയാണ് അതു വീണ്ടെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു.

ALSO READ: സീസണില്‍ ആഴ്‌സണലിന്‍റെ ഏറ്റവും മോശം പ്രകടനം; നിരാശ പ്രകടിപ്പിച്ച് മൈക്കൽ അർട്ടെറ്റ

അതേസമയം മത്സരത്തില്‍ ചെമ്പടയ്‌ക്കായി മുഹമ്മദ് സലാ (Mohamed Salah) ഇരട്ടഗോള്‍ നേടിയപ്പോള്‍ കര്‍ട്ടിസ് ജോണ്‍സും (Curtis Jones) കോഡി ഗാപ്‌കോയും (Cody Gapko) ലക്ഷ്യം കണ്ടു. അലക്‌സാണ്ടര്‍ ഇസാകും (Alexander Isak) വെന്‍ ബോട്‌മാനുമാണ് (Sven Botman) ന്യൂകാസിലിനായി ഗോളടിച്ചത്.

വമ്പന്‍ ആധിപത്യത്തോടെയാണ് ന്യൂകാസിലിനെതിരെ ലിവര്‍പൂള്‍ കളിപിടിച്ചത്. മത്സരത്തിന്‍റെ 62 ശതമാനവും പന്ത് കൈവശം വച്ച ആതിഥേയര്‍ ഓണ്‍ടാര്‍ഗറ്റിലേക്ക് 15 ഷോട്ടുകളാണ് തൊടുത്തത്. 49, 86 മിനിട്ടുകളിലായിരുന്നു സലാ ഗോളടിച്ചത്. കര്‍ട്ടിസ് ജോണ്‍സ് 74-ാം മിനിട്ടിലും കോഡി ഗാപ്‌കോ 78-ാം മിനിട്ടിലുമാണ് ന്യൂകാസില്‍ വലയില്‍ പന്തെത്തിച്ചത്.

ALSO READ: ആൻഫീല്‍ഡില്‍ 'ഗോള്‍ ഫെസ്റ്റ്', ന്യൂകാസിലിനെ തകര്‍ത്ത് ന്യൂ ഇയര്‍ ആഘോഷമാക്കി ലിവര്‍പൂള്‍

ന്യൂകാസിലിനായി 54, 81 മിനിട്ടുകളിലായിരുന്നു യഥാക്രമം അലക്‌സാണ്ടര്‍ ഇസാകും വെന്‍ ബോട്‌മാനും ആതിഥേയരുടെ വലയില്‍ പന്തെത്തിച്ചത്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാനും ലിവര്‍പൂളിന് കഴിഞ്ഞു. 20 മത്സരങ്ങളില്‍ നിന്നും 45 പോയിന്‍റാണ് ടീമിനുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.