ETV Bharat / sports

ഐഎസ്‌എല്‍: മോശം റഫറിയിങ്ങിന് മാറ്റമില്ല; നോര്‍ത്ത് ഈസ്റ്റിന് ഗോള്‍ നിഷേധിച്ചു, പരിശീലകന് ചുവപ്പ് കാര്‍ഡ്, തുടക്കം തന്നെ വിവാദം

author img

By

Published : Oct 9, 2022, 10:47 AM IST

ഐഎസ്‌എല്ലിലെ മോശം റഫറിയിങ് തുടക്കം തന്നെ കല്ലുകടിയാവുന്നു. ബെംഗളൂരു എഫ്‌സി-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിലെ ഗോള്‍ നിഷേധമാണ് വിവാദമാവുന്നത്

ISL 2022  referring controversy in isl  bengaluru fc vs northeast  bengaluru fc  northeast united  മാര്‍ക്കോ ബാല്‍ബുള്‍  Marco Balbul  ബെംഗളൂരു എഫ്‌സി  നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  അലന്‍ കോസ്റ്റ  Alan Costa  ഐഎസ്‌എല്‍
ഐഎസ്‌എല്‍: മോശം റഫറിയിങ്ങിന് മാറ്റമില്ല; നോര്‍ത്ത് ഈസ്റ്റിന് ഗോള്‍ നിഷേധിച്ചു, റഫറിക്ക് ചുവപ്പ് കാര്‍ഡ്, തുടക്കം തന്നെ വിവാദം

ബെംഗളൂരു: ഐഎസ്എല്ലിലെ മോശം റഫറിയിങ്ങിന് പുതിയ സീസണിലും മാറ്റമില്ല. ഒമ്പതാം സീസണിലെ രണ്ടാം മത്സരത്തില്‍ തന്നെ മോശം റഫറിയിങ്ങുമായി ബന്ധപ്പെട്ട വിവാദം കത്തിക്കയറുകയാണ്. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് അര്‍ഹതപ്പെട്ട ഗോൾ നിഷേധിച്ചതാണ് വിവാദത്തിന് വഴിയൊരുക്കിയത്.

മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരു വിജയിച്ചിരുന്നു. 87ാം മിനിട്ടില്‍ അലന്‍ കോസ്റ്റയാണ് ബെംഗളൂരുവിനായി ലക്ഷ്യം കണ്ടത്. എന്നാല്‍ അധിക സമയത്ത് യോന്‍ ഗസ്തനാഗ നോര്‍ത്ത്‌ ഈസ്റ്റിനായി സമനില ഗോള്‍ നേടിയെങ്കിലും ഇതു നിഷേധിക്കപ്പെട്ടു. യോനിന്‍റെ ഷോട്ട് വലയില്‍ കയറും മുമ്പ് ഓഫ്സൈഡ് പൊസിഷനിലായിരുന്ന റൊമയ്‌നിന്‍റെ കാലില്‍ തട്ടിയെന്നായിരുന്നു റഫറിയുടെ വിധിച്ചത്.

  • Please explain to me how this isn’t awarded a goal 🤔🤷🏼‍♂️ India referees? 🙃 https://t.co/3zDUTj6q3z

    — Aaron Evans (@A_evans_2) October 8, 2022 " class="align-text-top noRightClick twitterSection" data=" ">

Please explain to me how this isn’t awarded a goal 🤔🤷🏼‍♂️ India referees? 🙃 https://t.co/3zDUTj6q3z

— Aaron Evans (@A_evans_2) October 8, 2022

എന്നാല്‍ പന്ത് താരത്തിന്‍റെ കാലില്‍ തട്ടിയില്ലെന്ന് റീപ്ലേയില്‍ വ്യക്തമാണെന്നാണ് നോര്‍ത്ത്‌ ഈസ്റ്റ്‌ ആരാധകരുടെ വാദം. ഇക്കാര്യം മത്സര ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ നേര്‍ത്ത്‌ ഈസ്റ്റ് സഹ പരശീലകന്‍ പോൾ ഗ്രോവ്സ് പറയുകയും ചെയ്‌തു.

"എല്ലാവർക്കും റീപ്ലേ കാണാം, റഫറിയെ കുറിച്ച് ഞാൻ ഒന്നും പറയേണ്ടതില്ല. ഉന്നത അധികാരികൾ ഇത് പരിശോധിച്ച് എന്ത് ചെയ്യണമെന്ന് തീരുമാനിക്കണം" എന്നാണ് അദ്ദേഹം പറഞ്ഞത്. സംഭവമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ മാര്‍ക്കോ ബാല്‍ബുളിന് റെഫറി ചുവപ്പുകാര്‍ഡും നല്‍കിയിരുന്നു.

ഈ ഗോള്‍ എന്തുകൊണ്ടാണ് നിഷേധിക്കപ്പെട്ടതെന്ന് ചോദിച്ച് നോര്‍ത്ത് ഈസ്റ്റിന്‍റെ സെന്‍റര്‍ ബാക്ക് ആരോണ്‍ ഇവാന്‍സ് ട്വീറ്റ് ചെയ്യുകയും ചെയ്‌തു. ഇന്ത്യന്‍ റഫറിമാരുടെ ഗുണനിലവാരത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് താരത്തിന്‍റെ ട്വീറ്റ്.

ഇത്തരം സംഭവങ്ങള്‍ ഐഎസ്എല്ലിനും ഇന്ത്യൻ ഫുട്ബോളിനും നാണക്കേടാണെന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ പറയുന്നത്. വാര്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങൾ നടപ്പില്‍ വരുത്താന്‍ അധികൃതര്‍ തയ്യാറാവാണമെന്നുമാണ് ഇവര്‍ക്ക് പറയാനുള്ളത്.

ബെംഗളൂരു: ഐഎസ്എല്ലിലെ മോശം റഫറിയിങ്ങിന് പുതിയ സീസണിലും മാറ്റമില്ല. ഒമ്പതാം സീസണിലെ രണ്ടാം മത്സരത്തില്‍ തന്നെ മോശം റഫറിയിങ്ങുമായി ബന്ധപ്പെട്ട വിവാദം കത്തിക്കയറുകയാണ്. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് അര്‍ഹതപ്പെട്ട ഗോൾ നിഷേധിച്ചതാണ് വിവാദത്തിന് വഴിയൊരുക്കിയത്.

മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരു വിജയിച്ചിരുന്നു. 87ാം മിനിട്ടില്‍ അലന്‍ കോസ്റ്റയാണ് ബെംഗളൂരുവിനായി ലക്ഷ്യം കണ്ടത്. എന്നാല്‍ അധിക സമയത്ത് യോന്‍ ഗസ്തനാഗ നോര്‍ത്ത്‌ ഈസ്റ്റിനായി സമനില ഗോള്‍ നേടിയെങ്കിലും ഇതു നിഷേധിക്കപ്പെട്ടു. യോനിന്‍റെ ഷോട്ട് വലയില്‍ കയറും മുമ്പ് ഓഫ്സൈഡ് പൊസിഷനിലായിരുന്ന റൊമയ്‌നിന്‍റെ കാലില്‍ തട്ടിയെന്നായിരുന്നു റഫറിയുടെ വിധിച്ചത്.

എന്നാല്‍ പന്ത് താരത്തിന്‍റെ കാലില്‍ തട്ടിയില്ലെന്ന് റീപ്ലേയില്‍ വ്യക്തമാണെന്നാണ് നോര്‍ത്ത്‌ ഈസ്റ്റ്‌ ആരാധകരുടെ വാദം. ഇക്കാര്യം മത്സര ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ നേര്‍ത്ത്‌ ഈസ്റ്റ് സഹ പരശീലകന്‍ പോൾ ഗ്രോവ്സ് പറയുകയും ചെയ്‌തു.

"എല്ലാവർക്കും റീപ്ലേ കാണാം, റഫറിയെ കുറിച്ച് ഞാൻ ഒന്നും പറയേണ്ടതില്ല. ഉന്നത അധികാരികൾ ഇത് പരിശോധിച്ച് എന്ത് ചെയ്യണമെന്ന് തീരുമാനിക്കണം" എന്നാണ് അദ്ദേഹം പറഞ്ഞത്. സംഭവമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ മാര്‍ക്കോ ബാല്‍ബുളിന് റെഫറി ചുവപ്പുകാര്‍ഡും നല്‍കിയിരുന്നു.

ഈ ഗോള്‍ എന്തുകൊണ്ടാണ് നിഷേധിക്കപ്പെട്ടതെന്ന് ചോദിച്ച് നോര്‍ത്ത് ഈസ്റ്റിന്‍റെ സെന്‍റര്‍ ബാക്ക് ആരോണ്‍ ഇവാന്‍സ് ട്വീറ്റ് ചെയ്യുകയും ചെയ്‌തു. ഇന്ത്യന്‍ റഫറിമാരുടെ ഗുണനിലവാരത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് താരത്തിന്‍റെ ട്വീറ്റ്.

ഇത്തരം സംഭവങ്ങള്‍ ഐഎസ്എല്ലിനും ഇന്ത്യൻ ഫുട്ബോളിനും നാണക്കേടാണെന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ പറയുന്നത്. വാര്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങൾ നടപ്പില്‍ വരുത്താന്‍ അധികൃതര്‍ തയ്യാറാവാണമെന്നുമാണ് ഇവര്‍ക്ക് പറയാനുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.