ETV Bharat / sports

Instagram Rich List | ഒരു പോസ്റ്റ് ഇട്ടാല്‍ 26 കോടി..! ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കൂടുതല്‍ പണം വാരുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

author img

By

Published : Aug 11, 2023, 8:59 AM IST

ഇന്‍സ്റ്റഗ്രാമില്‍ നിന്നും കുടുതല്‍ തുക സമ്പാദിക്കുന്ന പ്രമുഖരുടെ പട്ടിക പുറത്തുവിട്ട് ഹോപ്പര്‍ എച്ച് ക്യൂ.

Instagram Rich List  Instagram Rich List 2023  Cristiano Ronaldo  lionel Messi  Virat Kohli  Neymar Jr  ഇന്‍സ്റ്റഗ്രാം  ഇന്‍സ്റ്റഗ്രാമില്‍ നിന്നും കൂടുതല്‍ പ്രതിഫലം  ഇന്‍സ്റ്റഗ്രാം വരുമാനം  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  ലയണല്‍ മെസി  വിരാട് കോലി  നെയ്‌മര്‍
Instagram Rich List

ഇന്ന് ലോകത്ത് യുവാക്കള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഇന്‍സ്റ്റഗ്രാം (Instagram). റീല്‍സുകള്‍ (Reels) കാണാനും ക്രിയേറ്റ് ചെയ്യാനും, ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനുമൊക്കെയായി പലരും പലവിധത്തിലാണ് മെറ്റ (Meta) കുടുംബത്തിലെ ഇന്‍സ്റ്റഗ്രാമിനെ ഉപയോഗിക്കുന്നത്. കോടി കണക്കിന് ഉപയോക്താക്കള്‍ ഉള്ളതുകൊണ്ട് തന്നെ വമ്പന്‍ കമ്പനികള്‍ തങ്ങളുടെ പരസ്യങ്ങള്‍ നല്‍കാനും ആദ്യം തെരഞ്ഞെടുക്കുന്നത് ഇന്‍സ്റ്റയും അതിലെ പ്രമുഖരെയും ആയിരിക്കും.

ബ്രാന്‍ഡഡ് കണ്ടന്‍റുകള്‍ പ്രമോട്ട് ചെയ്‌ത് കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഓരോ പോസ്റ്റ് ഇടുമ്പോഴും പ്രമുഖരുടെ അക്കൗണ്ടുകളിലേക്ക് എത്തുന്നത് കോടികളാണ്. അങ്ങനെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്ന താരങ്ങളുടെ പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷത്തിലും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo). ഹോപ്പര്‍ എച്ച് ക്യൂ (Hopper HQ) ആണ് 2023ല്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും കൂടുതല്‍ പണം സമ്പാദിക്കുന്ന പ്രമുഖരുടെ പട്ടിക പുറത്തുവിട്ടത്.

ഇന്‍സ്റ്റഗ്രാമില്‍ മാത്രം 600 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന താരവും കായിക താരങ്ങളിലും ഒന്നാമന്‍ റൊണാള്‍ഡോ തന്നെയാണ്. ഹോപ്പര്‍ എച്ച് ക്യൂ പുറത്തുവിട്ട 2023ലെ കണക്കില്‍ ഇന്‍സ്റ്റഗ്രാമിലെ ഓരോ പോസ്റ്റിനും പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരത്തിന് ഏകദേശം 26 കോടി ഇന്ത്യന്‍ രൂപയാണ് ലഭിക്കുന്നത് (യുഎസ് ഡോളര്‍ 3.23 മില്യണ്‍).

കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകള്‍ ഇടുന്നതിലൂടെ 19 കോടി രൂപയായിരുന്നു റൊണാള്‍ഡോയ്‌ക്ക് ലഭിച്ചിരുന്നത്. അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ഈ പട്ടികയില്‍ രണ്ടാമന്‍. 2.6 മില്യണ്‍ യുഎസ് ഡോളറാണ് (21 കോടി) ഓരോ പോസ്റ്റിനും മെസിക്ക് ലഭിക്കുന്നത്.

2022ല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു ലയണല്‍ മെസിയുടെ സ്ഥാനം. അമേരിക്കന്‍ സംരംഭക കൈലി ജെന്നറിനെ (Kylie Jenner) നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസി ഇപ്രാവശ്യം രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. സെലീന ഗോമസ്, ഡ്വെയ്‌ന്‍ ജോണ്‍സണ്‍ (ദി റോക്ക്) എന്നിവരാണ് നിലവില്‍ റൊണാള്‍ഡോയ്‌ക്കും മെസിക്കും പിന്നിലുള്ള സെലിബ്രിറ്റികള്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli), ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്‌മര്‍ ജൂനിയര്‍ (Neymar Jr.) എന്നിവരാണ് പട്ടികയിലെ ആദ്യ 20ല്‍ സ്ഥാനം പിടിച്ചിരിക്കുന്ന മറ്റ് കായികതാരങ്ങള്‍. പതിനാലാം സ്ഥാനത്തുള്ള വിരാട് കോലിക്ക് ഇന്‍സ്റ്റഗ്രാമിലെ ഓരോ പോസ്റ്റിനും 11 കോടിയിലധികം രൂപയാണ് ലഭിക്കുന്നത്.

ഇന്ത്യന്‍ പ്രമുഖരില്‍ വിരാട് കോലിയാണ് പട്ടികയിലെ ഒന്നാമന്‍. പട്ടികയില്‍ 19-ാമതാണ് നെയ്‌മറിന്‍റെ സ്ഥാനം. 9 കോടിയോളമാണ് നെയ്‌മറിന് ഇന്‍സ്റ്റഗ്രാമില്‍ നിന്നും ലഭിക്കുന്നത്.

Also Read : ഐപിഎൽ ഡിജിറ്റൽ സംപ്രേക്ഷണാവകാശം കൈവിട്ടു; ഹോട്ട്‌സ്റ്റാറിന് 9 മാസത്തിനിടെ നഷ്‌ടമായത് 2 കോടി സബ്‌സ്‌ക്രൈബേഴ്‌സിനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.