ജക്കാര്‍ത്ത : ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് സൂപ്പര്‍ 500 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടർ ഫൈനലിൽ കടന്ന് ഇന്ത്യൻ താരം ലക്ഷ്യ സെൻ. ഡെന്മാര്‍ക്കിന്‍റെ യുവതാരം റാസ്‌മുസ് ജെംകെയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ലക്ഷ്യ സെൻ വിജയം കണ്ടത്. സ്‌കോർ 21-18, 21-15.
-
Into the Quarters! 💪🔥#IndonesiaMasters2022#BWFWorldTour#IndiaontheRise#Badminton pic.twitter.com/Ql9pbmQsr7
— BAI Media (@BAI_Media) June 9, 2022 " class="align-text-top noRightClick twitterSection" data="
">Into the Quarters! 💪🔥#IndonesiaMasters2022#BWFWorldTour#IndiaontheRise#Badminton pic.twitter.com/Ql9pbmQsr7
— BAI Media (@BAI_Media) June 9, 2022Into the Quarters! 💪🔥#IndonesiaMasters2022#BWFWorldTour#IndiaontheRise#Badminton pic.twitter.com/Ql9pbmQsr7
— BAI Media (@BAI_Media) June 9, 2022
മത്സരത്തിന്‍റെ തുടക്കം മുതൽ ആധിപത്യം ഉറപ്പിച്ച ലക്ഷ്യ സെൻ വെറും 54 മിനിറ്റിനുള്ളിലാണ് ലോക 13-ാം നമ്പർ താരത്തിനെതിരെ വിജയം നേടിയത്. ചൈനീസ് തായ്‌പേയിയുടെ മൂന്നാം സീഡ് ചൗ ടിയെന്‍ ചെനിനെയാണ് ക്വാർട്ടറിൽ സെന്നിന്‍റെ എതിരാളി.
വനിത വിഭാഗത്തിൽ രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ ഇന്ത്യയുടെ പിവി സിന്ധുവും ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസ്‌ക ടുന്‍ജംഗിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോർ 23-21, 20-22, 21-11.