ETV Bharat / sports

ഇന്ത്യൻ വനിത ഫുട്‌ബോൾ ടീമിലും കൊവിഡ് വ്യാപനം; 13 താരങ്ങൾക്ക് കൊവിഡ് - എഎഫ്‌സി ഏഷ്യൻ കപ്പ് വനിതാ ഫുട്ബോൾ ടൂർണമെന്‍റ്

എഎഫ്‌സി ഏഷ്യൻ കപ്പ് വനിതാ ഫുട്ബോൾ ടൂർണമെന്‍റിൽ ചൈനീസ് തായ്‌പേയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് ഇന്ത്യ പിൻമാറി

India vs Chinese Taipei Called-off Due to Covid-19 Outbreak  Indian womens football team covid  ഇന്ത്യൻ വനിത ഫുട്‌ബോൾ ടീമിലും കൊവിഡ് വ്യാപനം  ഇന്ത്യൻ വനിത ഫുട്‌ബോൾ ടീമിൽ 13 താരങ്ങൾക്ക് കൊവിഡ്  എഎഫ്‌സി ഏഷ്യൻ കപ്പ് വനിതാ ഫുട്ബോൾ ടൂർണമെന്‍റ്  13 players tests positive in indian womens football team
ഇന്ത്യൻ വനിത ഫുട്‌ബോൾ ടീമിലും കൊവിഡ് വ്യാപനം; 13 താരങ്ങൾക്ക് കൊവിഡ്
author img

By

Published : Jan 23, 2022, 9:11 PM IST

മുംബൈ: ഇന്ത്യൻ വനിത ഫുട്ബോൾ ടീമിന് തിരിച്ചടിയായി ടീം അംഗങ്ങൾക്ക് കൊവിഡ്. ടീമിലെ 13 താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ എഎഫ്‌സി ഏഷ്യൻ കപ്പ് വനിതാ ഫുട്ബോൾ ടൂർണമെന്‍റിൽ ചൈനീസ് തായ്‌പേയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് ഇന്ത്യ പിൻമാറി. ഇതോടെ ചൈനീസ് തായ്‌പേയ്‌ക്ക് മൂന്ന് പോയിന്‍റ് ലഭിച്ചു.

  • 🚨OFFICIAL🚨

    The #WAC2022 match between Chinese Taipei and 🇮🇳 India will not be played today due to India's inability to field a minimum of 13 players!https://t.co/sEBQ6hQ5P2

    — #WAC2022 (@afcasiancup) January 23, 2022 " class="align-text-top noRightClick twitterSection" data=" ">

ഇന്നത്തെ മത്സരത്തിനായി തായ്‌പെയ്‌ ടീം മാത്രമാണ് സ്റ്റേഡിയത്തിൽ എത്തിയത്. കളിക്കാനിറങ്ങാനുള്ള താരങ്ങൾ പോലും ടീമിൽ ഇല്ല എന്നതിനാൽ ഇന്ത്യ മത്സരത്തിൽ നിന്ന് പിൻമാറുന്നു എന്ന് അറിയിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഇറാനെതിരെ സമനില വഴങ്ങിയതിനാൽ ഇന്നത്തെ മത്സരം ഇന്ത്യക്ക് ഏറെ നിർണായകമായിരുന്നു.

ALSO READ: Australian Open: റാഫേൽ നദാൽ ക്വാർട്ടറിൽ, സ്വെരേവിനെ അട്ടിമറിച്ച് ഷാപ്പവലോവ്

കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യൻ സ്ക്വഡ് മുഴുവൻ ഐസൊലേഷനിലേക്ക് നീങ്ങി. ഇതോടെ അടുത്ത മത്സരത്തിലും ഇന്ത്യക്ക് ഇറങ്ങാൻ ആവില്ല എന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെ ഇന്ത്യ ടൂർണമെന്‍റിൽ നിന്ന് പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ആദ്യ മത്സരത്തിന് മുൻപ് തന്നെ ഇന്ത്യയുടെ രണ്ട് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.