ETV Bharat / sports

ഇന്ത്യ ഓണ്‍ലൈന്‍ ചെസ് ഒളിമ്പ്യാഡ് ഫൈനലില്‍ - koneru humpy news

പോളണ്ടിനെതിരായ സെമി ഫൈനലില്‍ കൊനേരു ഹംപിയുടെ നീക്കങ്ങളാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയത്.

കൊനേരു ഹംപി വാര്‍ത്ത  ചെസ് ഒളിമ്പ്യാട് വാര്‍ത്ത  koneru humpy news  chess olympiad news
കൊനേരു ഹംപി
author img

By

Published : Aug 29, 2020, 8:42 PM IST

ഹൈദരാബാദ്; ഇന്ത്യ ചെസ്‌ ഒളിമ്പ്യാഡിന്‍റെ ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനലില്‍ കൊനേരു ഹംപിയുടെ നീക്കങ്ങളാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയത്. പോളണ്ടായിരുന്നു സെമി ഫൈനലില്‍ ടീം ഇന്ത്യയുടെ എതിരാളികള്‍.

  • World Women Rapid Champion Koneru Humpy wins a decisive Armageddon game with Black against Monika Socko & Team India makes it to the final of FIDE Online #ChesOlympiad. They will play a winner of Russia - USA match that will start at 16:00 UTC. pic.twitter.com/n29sDaOnnZ

    — International Chess Federation (@FIDE_chess) August 29, 2020 " class="align-text-top noRightClick twitterSection" data=" ">

റഷ്യയും യുഎസ്‌എയും തമ്മിലുള്ള രണ്ടാമത്തെ സെമി ഫൈനലിലെ വിജയികളെ ഇന്ത്യ കലാശപ്പോരില്‍ എതിരിടും. ഇരു ടീമുകളും തമ്മിലുള്ള സെമി ഫൈനല്‍ മത്സരം ഞായറാഴ്‌ച നടക്കും. മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്, വിദിത്ത് സന്തോഷ്, ഹരിക ദ്രോണാവാലി, നിഹാല്‍ സറിന്‍, വിദ്യാ ദേശ്‌മുഖ് എന്നിവരാണ് ടീം ഇന്ത്യക്ക് വേണ്ടി കളിച്ച മറ്റ് താരങ്ങള്‍. ആദ്യമായാണ് ടൂര്‍ണമെന്‍റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടത്തുന്നത്. ഇതിന് മുമ്പ് 2014ല്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയതാണ് ചെസ്‌ ഒളിമ്പ്യാഡില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം. അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍ ഫിഡെയുടെ നേതൃത്വത്തിലാണ് മത്സരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.