ETV Bharat / sports

മിന്നും താരമായി ഇഗ സ്വിറ്റെക് ; പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ജേതാവ്

2020ല്‍ ന്യൂ കമര്‍ ഓഫ്‌ ദ ഇയര്‍ അവാര്‍ഡ് നേടിയ ഇഗ സ്വിറ്റെക് കരിയറില്‍ ആദ്യമായാണ് പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരം സ്വന്തമാക്കുന്നത്.

ഡബ്ല്യുടിഎ പ്ലെയർ ഓഫ് ദ ഇയർ അവാര്‍ഡ്  ഇഗ സ്വിറ്റെക്  ഡേവിഡ് വിറ്റ്  വനിത ടെന്നീസ് അസോസിയേഷന്‍  ഇഗ സ്വിറ്റെക്കിന് പ്ലെയർ ഓഫ് ദ ഇയർ അവാർഡ്  Iga Swiatek Wins WTA Player Of The Year Award  Iga Swiatek  Iga Swiatek news  Jessica Pegula  ജെസീക്ക പെഗുല  David Witt  David Witt win WTA coach of the year
മിന്നും താരമായി ഇഗ സ്വിറ്റെക്; പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ജേതാവ്
author img

By

Published : Dec 13, 2022, 12:23 PM IST

ഫ്ലോറിഡ : വനിത ടെന്നിസ് അസോസിയേഷന്‍റെ (ഡബ്ല്യുടിഎ) പ്ലെയർ ഓഫ് ദ ഇയർ അവാർഡ് പോളിഷ്‌ താരം ഇഗ സ്വിറ്റെക്കിന്. 21കാരിയായ താരത്തിന്‍റെ ഈ വര്‍ഷത്തെ നേട്ടങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. സീസണില്‍ എട്ട് കിരീടങ്ങളാണ് ഇഗ സ്വിറ്റെക് സ്വന്തമാക്കിയത്.

ഇതില്‍ ആറ് ടൂർണമെന്‍റുകള്‍ തുടര്‍ച്ചയായി വിജയിച്ച താരം 37 മത്സരങ്ങളിലും അപരാജിത കുതിപ്പ് നടത്തിയിരുന്നു. എട്ട് ചാമ്പ്യൻഷിപ്പ് നേട്ടങ്ങളില്‍ രണ്ട് ഗ്രാൻഡ് സ്ലാമുകളും ഉള്‍പ്പെടുന്നുണ്ട്. ഫ്രഞ്ച് ഓപ്പണും യുഎസ്‌ ഓപ്പണുമാണ് ഈ വര്‍ഷം താരം സ്വന്തമാക്കിയത്. 2020ല്‍ ന്യൂ കമര്‍ ഓഫ്‌ ദ ഇയര്‍ അവാര്‍ഡ് നേടിയ ഇഗ കരിയറില്‍ ആദ്യമായാണ് പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരം സ്വന്തമാക്കുന്നത്.

അതേസമയം ഡബ്ല്യുടിഎയുടെ മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിന് ഡേവിഡ് വിറ്റിനെ തെരഞ്ഞെടുത്തു. അമേരിക്കന്‍ താരം ജെസീക്ക പെഗുലയുടെ നിലവിലെ പരിശീലകനാണ് ഡേവിഡ് വിറ്റ്. ലോക റാങ്കിങ്ങില്‍ 18-ാം നമ്പറിൽ ഈ വര്‍ഷം ആരംഭിച്ച പെഗുല, 2022നെ തന്‍റെ ഏറ്റവും മികച്ച സീസണാക്കി മാറ്റിയിരുന്നു. വിറ്റിന് കീഴില്‍ കളിക്കാനിറങ്ങിയ 28കാരി നിലവില്‍ മൂന്നാം സ്ഥാനത്താണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.