ETV Bharat / sports

ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതര്‍

author img

By

Published : Jan 2, 2021, 4:26 PM IST

ഗാംഗുലിയെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി

ഗാംഗുലി ആശുപത്രിയില്‍ വാര്‍ത്ത  ഗാംഗുലിക്ക് ഹൃദയാഘാതം വാര്‍ത്ത  ganguly hospitalised news  cardiac arrest for ganguly news
ഗാംഗുലി

കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലിയുടെ(48) ആരോഗ്യനില തൃപ്‌തികരമെന്ന് വുഡ്‌ലാന്‍ഡ് ആശുപത്രി അധികൃതര്‍. മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ഡോക്‌ടര്‍ രൂപാലി ബസുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാംഗുലിയെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി, മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്, എത്രയും വേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബുള്ളറ്റിനില്‍ പറയുന്നു.

സൗരവ് ഗാംഗുലി

മൈനര്‍ കാര്‍ഡിയാക്ക് അറസ്റ്റാണ് ഗാംഗുലിക്കുണ്ടായത്. ഉച്ചക്ക് ഒരു മണിയോടെയാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍ ട്രെന്‍ഡ് മില്ലില്‍ പരിശീലനം നടത്തുന്നതിനിടെ അസ്വസ്ഥത അനുഭവപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.