ടോട്ടന്‍ഹാം: ദക്ഷിണ കൊറിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം സണ്‍ ഹ്യൂങ്മിന്നിന്റെ ഇടതു കണ്ണിനോടു ചേര്‍ന്ന് പറ്റിയ ക്ഷതം ഗുരുതരം. താരത്തെ അടുത്ത ദിവസം തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ലീഗില്‍ മാഴ്‌സെയ്‌ക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
-
We can confirm that Heung-Min Son will undergo surgery to stabilise a fracture around his left eye.
— Tottenham Hotspur (@SpursOfficial) November 2, 2022 " class="align-text-top noRightClick twitterSection" data="
">We can confirm that Heung-Min Son will undergo surgery to stabilise a fracture around his left eye.
— Tottenham Hotspur (@SpursOfficial) November 2, 2022We can confirm that Heung-Min Son will undergo surgery to stabilise a fracture around his left eye.
— Tottenham Hotspur (@SpursOfficial) November 2, 2022
ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ മാഴ്‌സയുടെ ചാന്‍സല്‍ എംബെംബ നടത്തിയ ടാക്ലിങ്ങാണ് സണ്‍ ഹ്യൂങ്മിന്നിന് വില്ലനായത്. തുടര്‍ന്ന് മൈതാനത്ത് ഏറെ നേരം ചികിത്സ നല്‍കിയ ശേഷമാണ് താരത്തെ പുറത്തേക്ക് കൊണ്ടുപോയത്. താരത്തിന്‍റെ തലയ്‌ക്കാണ് പരിക്കേറ്റതെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാല്‍ ടോട്ടന്‍ഹാം പുറത്തുവിട്ട വാര്‍ത്താകുറിപ്പിലാണ് പരിക്കിനെകുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ക്ലബ് വ്യക്തമാക്കിയത്. ശസ്ത്രക്രിയക്ക് ശേഷം താരത്തിന് എത്രനാള്‍ വരെ വിശ്രമം വേണ്ടി വരുമെന്നത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരം പിന്നീട് പുറത്തുവിടുമെന്നും ക്ലബ് അറിയിച്ചിട്ടുണ്ട്.
ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ ഉറുഗ്വെ, ഘാന, പോര്‍ച്ചുഗല്‍ എന്നീ ടീമുകളാണ് ദക്ഷിണ കൊറിയക്ക് എതിരാളികള്‍. നവംബര്‍ 24ന് ഉറുഗ്വെക്കെതിരെയാണ് ടീമിന്‍റെ ആദ്യ മത്സരം. നിലവില്‍ ഏഷ്യയിലെ ഏറ്റവും മികച്ച താരം കൂടിയായ സണ്‍ ദക്ഷിണ കൊറിയയുടെ ക്യാപ്റ്റന്‍ കൂടിയാണ്.