ETV Bharat / sports

മുന്നൊരുക്കം ഗംഭീരമാക്കി ഹാമില്‍ട്ടണ്‍; പോർച്ചുഗലിലെ രണ്ടാം പരിശീലന സെഷനിൽ ഒന്നാമത് - ലൂയിസ് ഹാമിൽട്ടൺ

ആദ്യ പരിശീലന സെഷനിൽ അഞ്ചാം സ്ഥാനത്തായിരുന്നു ഹാമില്‍ട്ടണ്‍ ഫിനിഷ് ചെയ്തത്.

Hamilton  Portugal  മെഴ്‌സിഡസ് ബെന്‍സ്  ഫോർമുല വൺ  പോർച്ചുഗീസ് ഗ്രാൻഡ് പ്രീ  ലൂയിസ് ഹാമിൽട്ടൺ  Formula One Portuguese Grand Prix
മുന്നൊരുക്കം ഗംഭീരമാക്കി ഹാമില്‍ട്ടണ്‍; പോർച്ചുഗലിലെ രണ്ടാം പരിശീലന സെഷനിൽ ഒന്നാമത്
author img

By

Published : May 1, 2021, 10:20 AM IST

പോർട്ടിമാവോ: ഫോർമുല വൺ പോർച്ചുഗീസ് ഗ്രാൻഡ് പ്രിക്ക്സിന് മുന്നോടിയായി വെള്ളിയാഴ്ച നടന്ന രണ്ടാം പരിശീലന സെഷനിൽ മെഴ്‌സിഡസിലെ ലൂയിസ് ഹാമിൽട്ടൺ ടൈം ഷീറ്റുകളിൽ ഒന്നാമതെത്തി. 4.684 കിലോമീറ്റർ ഓട്ടോഡ്രോമോ ഇന്‍റര്‍ നാഷണൽ ഡു അൽഗാർവില്‍ ഒരു മിനിറ്റ് 19.873 സെക്കൻഡിനാണ് ഹാമിൽട്ടൺ പൂര്‍ത്തീകരിച്ചത്.

രണ്ടാമതെത്തിയ റെഡ് ബുളിന്‍റെ മാക്സ് വെർസ്റ്റാപ്പനെ 0.143 സെക്കൻഡിന് പിന്നിലാക്കിയാണ് ഹാമില്‍ട്ടണ്‍ ഓന്നാമതെത്തിയതെന്ന് ഡിപിഎ റിപ്പോർട്ട് ചെയ്തു. അതേസമയം ആദ്യ പരിശീലന സെഷനിൽ അഞ്ചാം സ്ഥാനത്തായിരുന്നു ഹാമില്‍ട്ടണ്‍ ഫിനിഷ് ചെയ്തത്.

read more: ടി20 ലോകകപ്പ്: വേദി തീരുമാനിക്കുന്നത് ടൂര്‍ണമെന്‍റ് ഡയറക്ടറല്ലെന്ന് ബിസിസിഐ

സെഷന്‍ ആരംഭിക്കുന്നതിന് മുന്നെ സെന്‍സര്‍ സംബന്ധിച്ച ചില പ്രശ്നങ്ങള്‍ ഡച്ചുകാരനായ താരം നേരിട്ടിരുന്നെങ്കിലും ഇവ പരിഹരിച്ചാണ് ഹാമില്‍ട്ടണ്‍ ട്രാക്കിലെത്തിയത്. അതേസമയം ആദ്യ പരിശീലന സെഷനിൽ ഹാമിൽട്ടണിന്‍റെ ടീം അംഗമായ വാൽറ്റേരി ബോട്ടാസ് ഒന്നാമതെത്തിയെങ്കിലും രണ്ടാം സെഷനില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഫെരാരിയുടെ ഏറ്റവും മികച്ച ഡ്രൈവർ കാർലോസ് സൈൻസ് നാലാമതായി. ടീം അംഗമായ ലെക്ലർക്കിന് ഏഴാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കാനായത്. അതേസമയം അവസാന പരിശീലനവും യോഗ്യതാ റൗണ്ടും ശനിയാഴ്ച നടക്കും. ഞായറാഴ്ചയാണ് മത്സരങ്ങള്‍ നടക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.