താഷ്‍കന്‍റ്: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കിയതിന് പിന്നാലെ എഎഫ്‍സി വനിത ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവാതെ ഉസ്‍ബെക്കിസ്ഥാനിലെ താഷ്‍കന്‍റില്‍ കുടുങ്ങിയ ഗോകുലം കേരള വനിത ടീം ആശങ്കയില്‍. വിലക്ക് നീക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ടീമംഗങ്ങള്‍ കത്തയച്ചു. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നതിനായി ഗോകുലം കേരളയുടെ 23 അംഗ ടീമാണ് താഷ്‍കന്‍റിലെത്തിയത്.
ടീം ഉസ്‌ബക്കിസ്ഥാനില്‍ എത്തിയതിന് ശേഷമാണ് വിലക്ക് അറിയുന്നതെന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്. "ഞങ്ങളുടെ ടീം 2022 ഓഗസ്റ്റ് 16 ന് പുലർച്ചെ കോഴിക്കോട്ട് നിന്ന് ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കന്‍റിലെത്തി. ഇവിടെ എത്തിയതിന് ശേഷമാണ് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ വിലക്കിയെന്ന് മാധ്യമങ്ങളിലൂടെ അറിയുന്നത്.
വിലക്ക് നീക്കുന്നത് വരെ രാജ്യാന്തര ടൂർണമെന്‍റുകളുടെ ഭാഗമാകാന്‍ ടീമിന് കഴിയില്ല. മേൽപ്പറഞ്ഞതിന്‍റെ വെളിച്ചത്തിൽ, ഈ വിഷയത്തിൽ ഇടപെടാനും ഫിഫ വിലക്ക് പിൻവലിക്കാനുമുള്ള വഴികള്‍ തേടണം. ഇന്ത്യയുടെ ചാമ്പ്യൻ ക്ലബ്ബായി എഎഫ്‌സി വനിത ക്ലബ് ചാമ്പ്യൻഷിപ്പിൽ ഞങ്ങളെ തിരികെ ഉൾപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളുമുണ്ടാവണമെന്നും അഭ്യര്‍ഥിക്കുന്നു", പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഗോകുലം താരങ്ങള്‍ ആവശ്യപ്പെട്ടു.
-
23 women team players of Gokulam Kerala FC are stranded at Tashkent now of no fault of ours. We request urgent intervention by @PMOIndia @ianuragthakur @Anurag_Office @narendramodi for us to participate in the AFC. pic.twitter.com/ltiM81XE5q
— Gokulam Kerala FC (@GokulamKeralaFC) August 17, 2022 " class="align-text-top noRightClick twitterSection" data="
">23 women team players of Gokulam Kerala FC are stranded at Tashkent now of no fault of ours. We request urgent intervention by @PMOIndia @ianuragthakur @Anurag_Office @narendramodi for us to participate in the AFC. pic.twitter.com/ltiM81XE5q
— Gokulam Kerala FC (@GokulamKeralaFC) August 17, 202223 women team players of Gokulam Kerala FC are stranded at Tashkent now of no fault of ours. We request urgent intervention by @PMOIndia @ianuragthakur @Anurag_Office @narendramodi for us to participate in the AFC. pic.twitter.com/ltiM81XE5q
— Gokulam Kerala FC (@GokulamKeralaFC) August 17, 2022
ഓഗസ്റ്റ് 20നാണ് എഎഫ്‍സി വനിത ക്ലബ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ടൂര്‍ണമെന്‍റ് നടക്കുക. ഉസ്‍ബെക്കിസ്ഥാന്‍ ക്ലബ് സോഗ്‌ഡിയാന-ഡബ്ലിയു, ഇറാനിയന്‍ ക്ലബ് ബാം ഖാത്തൂൺ എഫ്‌സി എന്നിവയ്‌ക്കൊപ്പം വെസ്റ്റ് സോൺ ഗ്രൂപ്പിലാണ് ഗോകുലം. ഓഗസ്റ്റ് 23ന് സോഗ്‌ഡിയാനയ്‌ക്കും, 26ന് ബാം ഖാത്തൂൺ എഫ്‌സിയ്‌ക്കുമെതിരായാണ് ഗോകുലത്തിന്‍റെ മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്.
അതേസമയം എഐഎഫ്‌എഫിന്‍റെ ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 16നാണ് ഫിഫ ഇന്ത്യയെ വിലക്കിയത്. കാലാവധി കഴിഞ്ഞിട്ടും ഫെഡറേഷന്‍റെ തലപ്പത്ത് തുടര്‍ന്ന പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി സുപ്രീം കോടതി പിരിച്ച് വിട്ടതാണ് ഫിഫയെ ചൊടിപ്പിച്ചത്.
എഐഎഫ്‌എഫിന്‍റെ ഭരണതലത്തില്‍ ഗുരുതര വീഴ്‌ചകള്‍ നടത്തിയെന്നാണ് ഫിഫയുടെ കണ്ടെത്തല്‍. അംഗരാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് അനുമതി നൽകേണ്ടതും നടപടിയെടുക്കേണ്ടതും ഫിഫയാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ നിയമത്തിന് എതിരാണെന്നും ഫിഫ അറിയിച്ചിട്ടുണ്ട്.