ETV Bharat / sports

ജർമന്‍ ഓപ്പൺ: ശ്രീകാന്തിന് പിന്നാലെ ക്വാര്‍ട്ടറുറപ്പിച്ച് പ്രണോയും - ജർമന്‍ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റ്

പുരുഷ സിംഗിള്‍സ് പ്രീ ക്വാര്‍ട്ടറില്‍ ഹോങ്കോങ്ങിന്‍റെ ലീ ച്യൂകിയുവിനെയാണ് പ്രണോയ്‌ കീഴടക്കിയത്.

german open badminton  Prannoy HS defeats Lee Cheukyiu  German Open Prannoy HS into quarter-finals  ജർമന്‍ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റ്  എച്ച്‌എസ്‌ പ്രണോയ്
ജർമന്‍ ഓപ്പൺ: ശ്രീകാന്തിന് പിന്നാലെ ക്വാര്‍ട്ടറുറപ്പിച്ച് പ്രണോയും
author img

By

Published : Mar 11, 2022, 7:55 AM IST

ബർലിൻ: ജർമന്‍ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറുറപ്പിച്ച് ഇന്ത്യന്‍ താരം എച്ച്‌എസ്‌ പ്രണോയ്. പുരുഷ സിംഗിള്‍സ് പ്രീ ക്വാര്‍ട്ടറില്‍ ഹോങ്കോങ്ങിന്‍റെ ലീ ച്യൂകിയുവിനെയാണ് പ്രണോയ്‌ കീഴടക്കിയത്.

നേരിട്ടുള്ള സെറ്റുകള്‍ക്ക് 21-19, 24-22 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്‍റെ ജയം. 50 മിനിറ്റാണ് മത്സരം നീണ്ടു നിന്നത്. ഇന്ത്യയുടെ കിഡംബി ശ്രീകാന്തും ടൂർണമെന്‍റിന്‍റെ ക്വാർട്ടറിലെത്തിയിട്ടുണ്ട്. ചൈനയുടെ ലു ഗുവാങ് സുവിനെയാണ് എട്ടാം സീഡായ ശ്രീകാന്ത് തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ ജയം. സ്‌കോര്‍: 21-16, 21-23, 21-18. ഒരു മണിക്കൂറും ഏഴുമിനിട്ടും നീണ്ടുനിന്നതായിരുന്നു മത്സരം.

also read: പ്രായം ഒന്നിനും തടസമല്ല ; 'കോന്‍ പ്രവീണ്‍ താംബെ' ട്രെയ്‌ലര്‍

അതേസമയം വനിത സിംഗിള്‍സിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ തോല്‍വി വഴങ്ങിയ ഇന്ത്യയുടെ പിവി സിന്ധുവും സൈന നെഹ്‌വാളും ടൂർണമെന്‍റിൽ നിന്നും പുറത്തായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.