ബർലിൻ: ജർമന്‍ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ഇന്ത്യന്‍ താരം ലക്ഷ്യ സെന്നിന് അട്ടിമറി വിജയം. പുരുഷ സിംഗിള്‍സ് സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ വിക്‌ടർ അക്‌സെല്‍സനെ തോല്‍പ്പിച്ച താരം ഫൈനലില്‍ കടന്നു. 70 മിനിട്ട് നീണ്ടു നിന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം ജയം പിടിച്ചത്.
ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ലക്ഷ്യ രണ്ടാം സെറ്റില്‍ ഡാനിഷ് താരത്തിന് മുന്നില്‍ കീഴടങ്ങി. തുടര്‍ന്ന് നിര്‍ണായകമായ മൂന്നാം സെറ്റ് കടുത്ത പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യസെൻ നേടിയത്. ഒരു ഘട്ടത്തിൽ 15-8നും മറ്റൊരു ഘട്ടത്തില്‍ 19-15നും അക്‌സെല്‍സന്‍ മുന്നിലായിരുന്നുവെങ്കിലും 20കാരനായ ലക്ഷ്യ പൊരുതിക്കയറി. സ്‌കോര്‍: 21-13, 12-21, 22-20. ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലമെഡല്‍ ജേതാവായ ലക്ഷ്യ ആദ്യമായാണ് വിക്‌ടർ അക്‌സെല്‍സെനെതിരെ ജയിക്കുന്നത്.
also read: ISL 2022 | ആദ്യപാദ സെമിയില്‍ ഹൈദരാബാദിന് ജയം ; എടികെയെ തകർത്തത് ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക്
നേരത്തെ നാല് തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യന്‍ താരം തോല്‍വി വഴങ്ങിയിരുന്നു. ഫൈനലില്‍ തായ്‌ലന്‍റിന്‍റെ കുന്‍ലാവുട്ട് വിറ്റിഡ്‌സാണാണ് ലക്ഷ്യയുടെ എതിരാളി.