മനാമ: കായികപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ഫോർമുല വൺ കാറോട്ടമത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ബഹ്റൈൻ ഗ്രാൻഡ്പ്രീയോടു കൂടെയാണ് 2022 സീസണിന് തുടക്കമാവുക. നിലവിലെ ലോക ചാമ്പ്യൻ മാക്സ് വെസ്താപ്പനും ഏഴു തവണ ലോക ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടണും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് കാറോട്ടമത്സരപ്രേമികൾ കാത്തിരിക്കുന്നത്.
-
Introducing the 2022 season opening titles! 🙌#F1IsBack #F1 pic.twitter.com/qFfWegNKXe
— Formula 1 (@F1) March 17, 2022 " class="align-text-top noRightClick twitterSection" data="
">Introducing the 2022 season opening titles! 🙌#F1IsBack #F1 pic.twitter.com/qFfWegNKXe
— Formula 1 (@F1) March 17, 2022Introducing the 2022 season opening titles! 🙌#F1IsBack #F1 pic.twitter.com/qFfWegNKXe
— Formula 1 (@F1) March 17, 2022
കഴിഞ്ഞ സീസണിൽ അബുദബിയിൽ നടന്ന അവസാന ഗ്രാൻഡ്പ്രീ മത്സരത്തിൽ നാടകീയ സംഭവവികാസങ്ങൾക്കൊടുവിലാണ് ഹാമിൽട്ടണെ മറികടന്ന് വെസ്താപ്പൻ ജേതാവായത്. കഴിഞ്ഞ വർഷത്തെ കിരീടനഷ്ടത്തിന്റെ വേദന മറക്കാനുള്ള ഒരുക്കത്തിലാണ് ലൂയിസ് ഹാമിൽട്ടനും മെഴ്സിഡസ് ടീമും.
പുതിയ രൂപത്തിലുള്ള കാറുകൾ, കൂടുതൽ ഭാരവും വലുപ്പവുമുള്ള വീലുകൾ എന്ന സവിശേഷതകളോടെയാണ് ഇത്തവണത്തെ ഫോർമുല വൺ സീസൺ സഖീറിലെ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ ആരംഭിക്കുന്നത്. മെഴ്സിഡസ്, ആൽപൈൻ, ഹാസ്, റെഡ്ബുൾ, മക്ലാരൻ, ആസ്റ്റൺ മാർട്ടിൻ, ഫെരാരി, ആൽഫാടോറി, ആൽഫ റോമിയോ, വില്യംസ് എന്നിവയാണ് മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ.