ദോഹ: ആദ്യ മത്സരത്തിൽ ഇറാനെതിരെ ഗോൾമഴ തീർത്ത ആത്മവിശ്വാസത്തിലെത്തിയ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി അമേരിക്ക. ഹാരി കെയ്‌നൊപ്പം ബുക്കായോ സാക്ക, മേസന്‍ മൗണ്ട്, റഹീം സ്റ്റെർലിങ് എന്നിവരടക്കം ആക്രമണത്തിന് പേരുകേട്ട വമ്പൻ താരങ്ങളെല്ലാം കളത്തിലിറങ്ങിയിട്ടും യുഎസ്എയുടെ പ്രതിരോധം പൊളിക്കാനാവാതെ ഇംഗ്ലണ്ട് ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു.
അമേരിക്കയും ഇംഗ്ലണ്ടും നേർക്കുനേർ വന്നപ്പോൾ അനായാസമായി ഇംഗ്ലണ്ട് ജയിച്ച് കയറുമെന്ന് കണക്കൂട്ടലുകൾക്കതീതമായിരുന്നു യുവത്വം നിറഞ്ഞ അമേരിക്കയുടെ പ്രകടനം. എന്നാൽ ഒരിക്കൽ കൂടെ ലോകകപ്പിൽ അമേരിക്കയെ തോൽപ്പിക്കുക എന്നത് ഇംഗ്ലണ്ടിന് മുന്നിലുള്ള വെല്ലുവിളിയായി തുടരും. ഒരു തോല്‍വിയും രണ്ട് സമനിലയുമാണ് ഇതുവരെയുള്ള ഫലം.
-
FINAL:
— U.S. Men's National Soccer Team (@USMNT) November 25, 2022 " class="align-text-top noRightClick twitterSection" data="
🏴 ENG 0 - 0 USA 🇺🇸#USMNT x @Visa pic.twitter.com/J4oJmqikt2
">FINAL:
— U.S. Men's National Soccer Team (@USMNT) November 25, 2022
🏴 ENG 0 - 0 USA 🇺🇸#USMNT x @Visa pic.twitter.com/J4oJmqikt2FINAL:
— U.S. Men's National Soccer Team (@USMNT) November 25, 2022
🏴 ENG 0 - 0 USA 🇺🇸#USMNT x @Visa pic.twitter.com/J4oJmqikt2
ഇറാനെതിരെ ഗോൾവർഷം നടത്തിയ ഇംഗ്ലണ്ട് മുന്നേറ്റ നിരയുടെ ഗോൾശ്രമങ്ങൾ അനായാസം നിഷ്‌പ്രഭമാക്കിയ യുഎസ് പ്രതിരോധമാണ് മത്സരം ഗോൾ രഹിതമായി നിർത്തിയത്. ഇംഗ്ലണ്ട് കൂടുതല്‍ സമയം പന്ത് കൈവശം വച്ചെങ്കിലും കൗണ്ടർ അറ്റാക്കിലൂടെ യുഎസ് മുന്നേറ്റം ഇംഗ്ലണ്ട് ഗോള്‍മുഖം വിറപ്പിക്കുകയും ചെയ്‌തു. ആദ്യപകുതിയില്‍ ഇംഗ്ലണ്ട് അഞ്ചും യുഎസ്എ ആറും ഷോട്ടുകളാണ് ഉതിർത്തത്.
-
Battling hard for the breakthrough. 😤#ENG #USA | #FIFAWorldCup pic.twitter.com/FojGcu6Lmz
— FIFA World Cup (@FIFAWorldCup) November 25, 2022 " class="align-text-top noRightClick twitterSection" data="
">Battling hard for the breakthrough. 😤#ENG #USA | #FIFAWorldCup pic.twitter.com/FojGcu6Lmz
— FIFA World Cup (@FIFAWorldCup) November 25, 2022Battling hard for the breakthrough. 😤#ENG #USA | #FIFAWorldCup pic.twitter.com/FojGcu6Lmz
— FIFA World Cup (@FIFAWorldCup) November 25, 2022
മത്സരത്തിന്‍റെ തുടക്കത്തിൽ സാകയുടെ ഒരു പാസിൽ നിന്ന് ഹാരി കെയ്‌ന് ഒരു ഗോളവസരം ലഭിച്ചു. കെയ്‌നിന്‍റെ ഷോട്ട് അമേരിക്കൻ ഡിഫൻസ് ബ്ലോക്ക് ചെയ്യുകയും ചെയ്‌തു. ഈ അവസരത്തിനു ശേഷം കളിച്ചതും അവസരങ്ങൾ ഉണ്ടാക്കിയതും അമേരിക്ക ആയിരുന്നു. ആദ്യ പകുതിയിൽ അമേരിക്കൻ താരം പുലിസികി ഇടംകാലൻ ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. ആദ്യ പകുതിയുടെ അവസാനം മേസൺ മൗണ്ടിന്‍റെ ഒരു ഷോട്ട് ടർണർ സേവ് ചെയ്യുന്നതും കാണാൻ ആയി.
രണ്ടാം പകുതിയിലും ഇംഗ്ലണ്ടിന്‍റെ നീക്കങ്ങൾ എല്ലാം സമർഥമായി അമേരിക്ക തടഞ്ഞു. പിന്നാലെ മാർക്കസ് റാഷ്ഫോർഡ്, ജാക്ക് ഗ്രീലിഷ്, ജോർദാൻ ഹെൻഡേഴ്‌സൺ എന്നിവരെ കളത്തിൽ എത്തിച്ചു. എന്നിട്ടും യുഎസിന്‍റെ പ്രതിരോധമതില്‍ തകര്‍ക്കാന്‍ അവര്‍ക്കായില്ല.
രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇംഗ്ലണ്ടിന് 4 പോയിന്‍റും അമേരിക്കയ്ക്ക് 2 പോയിന്‍റും ആണ് ഉള്ളത്. ഇംഗ്ലണ്ട് അവസാന ഗ്രൂപ്പ് മത്സരത്തിൽ വെയിൽസിനെയും അമേരിക്ക ഇറാനെയും നേരിടും.